തത്കാല്‍ ടിക്കറ്റിനില്ല ഇത്ര ഡിമാന്‍ഡ്! മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റു

എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ നടത്താറുള്ള ഇവന്റില്‍ വെച്ചാണ് മഹീന്ദ്ര ഇക്കുറി BE6 ബാറ്റ്മാന്‍ എഡിഷന്‍ (Mahindra BE 6 Batman Edition) ഇവി പുറത്തിറക്കിയത്. തുടക്കത്തില്‍ 300 കാറുകള്‍ മാത്രമേ നിര്‍മിക്കൂവെന്നായിരുന്നു കമ്പനി പ്രഖ്യാപിച്ചതെങ്കിലും വമ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് 999 കാറുകള്‍ വില്‍പ്പനക്കെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കളക്‌ടേഴ്‌സ് എഡിഷന്‍ കാറിന് 27.79 ലക്ഷം രൂപയാണ് കമ്പനി വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റ് വിറ്റുപോകുന്നതിനേക്കാള്‍ വേഗത്തില്‍ ഈ കാര്‍ വിറ്റുപോയി. ബുക്കിംഗ് തുടങ്ങി വെറും 135 സെക്കന്‍ഡില്‍ 999 യൂണിറ്റും വിറ്റുപോയത്.

ശനിയാഴ്ചയാണ് കാറിന്റെ ബുക്കിംഗ് വിന്‍ഡോ തുറന്നത്. 21000 രൂപയായിരുന്നു ടോക്കണ്‍ തുക നിശ്ചയിച്ചിരുന്നത്. ഇത്രയും തുക മുടക്കി ആളുകള്‍ വെറും 2 മിനിറ്റ് 15 സെക്കന്‍ഡ് സമയം കൊണ്ട് അനുവദിച്ച കാറുകള്‍ മൊത്തം റിസര്‍വ് ചെയ്ത് തീര്‍ത്തു. സെപ്റ്റംബര്‍ 20 ന് ഈ കാറിന്റെ ഡെലിവറി പ്രതീക്ഷിക്കുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇവിയുടെ ബാറ്റ്മാന്‍ എഡിഷന്‍ സൃഷ്ടിക്കുന്നതിനായി മഹീന്ദ്ര വാര്‍ണര്‍ ബ്രദേഴ്സുമായി സഹകരിച്ചത്.

mahindra be 6 batman edition

സിനിമാറ്റിക് സവിശേഷതകളും ഓട്ടോമോട്ടീവ് സ്‌റ്റൈലിംഗും സംയോജിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും 79 kWh ബാറ്ററി പായ്ക്കും ചേര്‍ന്നാണ് മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന് കരുത്ത് പകരുന്നത്. ഇത് 286bhp പവറും 380Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്ററാണ് ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്.

അതേസമയം യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ പോലും ഇതിന് 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം ഫാസ്റ്റ് ചാര്‍ജിംഗ് അനുയോജ്യമായ ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. ഐക്കണിക് DC സൂപ്പര്‍ഹീറോയ്ക്ക് ആദരവ് അര്‍പ്പിക്കുന്ന നിരവധി ഡിസൈന്‍ ഹൈലൈറ്റുകള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

mahindra be 6 batman edition

സാറ്റിന്‍ ബ്ലാക്ക് കളര്‍ ഓപ്ഷന്‍, ഡോറുകളില്‍ ബാറ്റ്മാന്‍ ഡീക്കലുകള്‍, പുതിയ 20 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗോകള്‍, ആല്‍ക്കെമി ഗോള്‍ഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, സസ്പെന്‍ഷന്‍ പാര്‍ട്‌സുകള്‍ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രത്യേകതകളാണ്. ബാറ്റ് ചിഹ്നമുള്ള ഡോര്‍ പ്രൊജക്ഷന്‍ ലാമ്പുകള്‍, ഹബ്ക്യാപ്പുകളില്‍ ബാറ്റ് എംബ്ലങ്ങള്‍, റിയര്‍ വിന്‍ഡ്‌സ്‌ക്രീന്‍, റിയര്‍ ബമ്പര്‍ എന്നിവയും ഇവിയില്‍ കാണാം.

ഗോള്‍ഡ് സെപിയ സ്റ്റിച്ചിംഗും സ്യൂഡ് ലെതര്‍ അപ്ഹോള്‍സ്റ്ററി കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത് ക്യാബിന്‍ മനോഹരമാണ്. ഇന്‍സ്ട്രുമെന്റ് പാനലിന് ചുറ്റും ചാര്‍ക്കോള്‍ ലെതര്‍ ഉപയോഗിച്ചിരിക്കുന്നു. പനോരമിക് ഗ്ലാസ് റൂഫില്‍ ബാറ്റ് എംബ്ലം കൊത്തിവച്ചിട്ടുണ്ട്. അതേസമയം സ്റ്റിയറിംഗ് വീല്‍, ഇപിബി ബട്ടണ്‍, ഇന്‍-ടച്ച് കണ്‍ട്രോളര്‍ എന്നിവ ഗോള്‍ഡന്‍ നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

mahindra be 6 batman edition

സീറ്റുകളിലും ബൂസ്റ്റ് ബട്ടണിലും സ്റ്റാര്‍ട്ടപ്പ് ആനിമേഷനിലും ബാറ്റ് എംബ്ലങ്ങള്‍ കോറിയിട്ടിരിക്കുന്നു. ശ്രദ്ധേയമായ ഡിസൈന്‍, ലോംഗ് റേഞ്ച് എന്നിവയാല്‍ എക്സ്‌ക്ലൂസീവ് BE 6 ബാറ്റ്മാന്‍ എഡിഷന്‍ ഒരു യഥാര്‍ത്ഥ കളക്ടര്‍ പീസ് ആയതിനാലാണ് ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്. മഹീന്ദ്രയുടെ കൂടുതല്‍ ഉല്‍പ്പന്നങ്ങളില്‍ ഇത്തരം സ്‌പെഷ്യല്‍ എഡിഷനുകള്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

വെറും രണ്ട് മിനിറ്റിനുള്ളില്‍ 999 യൂണിറ്റുകള്‍ വിറ്റുതീര്‍ന്നു എന്നത് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ശക്തമായ ആകര്‍ഷണം മാത്രമല്ല, ലിമിറ്റഡ് എഡിഷന്‍, പോപ്പ്-കള്‍ച്ചര്‍-പ്രചോദിത ഓട്ടോമൊബൈലുകള്‍ക്കുള്ള വന്‍ ആരാധകവൃന്ദത്തെയും എടുത്തുകാണിക്കുന്നു. മികച്ചതും വ്യത്യസ്തവുമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന് ഐക്കണിക് സ്റ്റോറിടെല്ലിംഗ് കട്ടിംഗ്-എഡ്ജ് മൊബിലിറ്റി സൊല്യൂഷനുകളുമായി ലയിപ്പിക്കാനുള്ള സാധ്യത ഇത് തുറന്നുകാണിക്കുന്നു.

More from DriveSpark

Article Published On: Sunday, August 24, 2025, 12:00 [IST]
English summary
Mahindra be 6 batman edition 999 units sold out in 135 seconds deliveries from 20th september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X