DC ഫാന്‍സിന്റെ ശ്രദ്ധയ്ക്ക്, മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ ബുക്കിംഗ് തുടങ്ങി; ആ 999-ല്‍ ഒരാളാകണ്ടേ?
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ടുമായി സഹകരിച്ച് മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ ഇവി വിപണിയില്‍ എത്തിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ വരുന്ന ഇവിക്ക് 27.79 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വിലയിട്ടത്. തുടക്കത്തില്‍, ഇവിയുടെ 300 യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ആയിരുന്ന പ്ലാന്‍. എന്നാല്‍ കാറിനുള്ള വമ്പന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഉത്പാദനം 999 യൂണിറ്റാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും ഇവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി ഇവി പ്രീ-ബുക്ക് ചെയ്യാം.
അന്താരാഷ്ട്ര ബാറ്റ്മാന്‍ ദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബര്‍ 20 മുതല്‍ മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ ഡെലിവറി ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് 001 മുതല്‍ 999 വരെയുള്ള അവരുടെ ഇഷ്ടപ്പെട്ട എഡിഷന്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഇത് ഈ കളക്‌ടേഴ്‌സ് മോഡലിന് ഒരു സവിശേഷ പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ നല്‍കുന്നു.

ഐക്കണിക് DC സൂപ്പര്‍ഹീറോയ്ക്ക് ആദരവ് അര്‍പ്പിക്കുന്ന നിരവധി ഡിസൈന്‍ ഹൈലൈറ്റുകള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. സാറ്റിന്‍ ബ്ലാക്ക് കളര്‍ ഓപ്ഷന്‍, ഡോറുകളില്‍ ബാറ്റ്മാന്‍ ഡീക്കലുകള്‍, പുതിയ 20 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗോകള്‍, ആല്‍ക്കെമി ഗോള്‍ഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, സസ്‌പെന്‍ഷന്‍ പാര്‍ട്സുകള്‍ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രത്യേകതകളാണ്.
ബാറ്റ് ചിഹ്നമുള്ള ഡോര്‍ പ്രൊജക്ഷന്‍ ലാമ്പുകള്‍, ഹബ്ക്യാപ്പുകളില്‍ ബാറ്റ് എംബ്ലങ്ങള്‍, റിയര്‍ വിന്‍ഡ്സ്‌ക്രീന്‍, റിയര്‍ ബമ്പര്‍ എന്നിവയും ഇവിയില്‍ കാണാം. ഗോള്‍ഡ് സെപിയ സ്റ്റിച്ചിംഗും സ്യൂഡ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത് ക്യാബിന്‍ മനോഹരമാണ്. ഇന്‍സ്ട്രുമെന്റ് പാനലിന് ചുറ്റും ചാര്‍ക്കോള്‍ ലെതര്‍ ഉപയോഗിച്ചിരിക്കുന്നു. പനോരമിക് ഗ്ലാസ് റൂഫില്‍ ബാറ്റ് എംബ്ലം കൊത്തിവച്ചിട്ടുണ്ട്.

അതേസമയം സ്റ്റിയറിംഗ് വീല്‍, ഇപിബി ബട്ടണ്‍, ഇന്‍-ടച്ച് കണ്‍ട്രോളര്‍ എന്നിവ ഗോള്‍ഡന്‍ നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. സീറ്റുകളിലും ബൂസ്റ്റ് ബട്ടണിലും സ്റ്റാര്‍ട്ടപ്പ് ആനിമേഷനിലും ബാറ്റ് എംബ്ലങ്ങള്‍ കോറിയിട്ടിരിക്കുന്നു. റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും 79 kWh ബാറ്ററി പായ്ക്കും ചേര്‍ന്നാണ് മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന് കരുത്ത് പകരുന്നത. ഇത് 286bhp പവറും 380Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്ററാണ് ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്. അതേസമയം യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ എസി ഓണായിരിക്കുമ്പോള്‍ പോലും ഇതിന് 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം ഫാസ്റ്റ് ചാര്‍ജിംഗ് അനുയോജ്യമായ ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

ഒരു സ്പെഷ്യല്‍ എഡിഷന്‍ കാര്‍ എന്നതിലുപരി, ഈ ഇവി ടാറ്റയും വാര്‍ണര്‍ ബ്രദേഴ്സും തമ്മിലുള്ള കന്നി സഹകരണ സംരംഭത്തെ പ്രതിനിധീകരിക്കുകയും സിനിമാറ്റിക് പാരമ്പര്യം റോഡിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ശ്രദ്ധേയമായ ഡിസൈന്‍, ലോംഗ് റേഞ്ച് എന്നിവയാല്‍ എക്‌സ്‌ക്ലൂസീവ് BE 6 ബാറ്റ്മാന്‍ എഡിഷന്‍ ഒരു യഥാര്‍ത്ഥ കളക്ടര്‍ പീസ് ആയിരിക്കും. ഇത് ഇലക്ട്രിക് വാഹന പ്രേമികളെ മാത്രമല്ല ഗോതമിന്റെ ഐക്കണിക് ഹീറോയുടെയും ഡിസിയുടെയും ഫാന്‍സിനെ ഒരുപോലെ ആകര്‍ഷിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








