ശരിക്കും സെൻസർ 'അടിച്ചുപോയതാണോ'? BE 6 അപകടത്തില്‍ മഹീന്ദ്രക്ക് പറയാനുള്ളത് ഇതാണ്

സമീപ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര BE 6 (Mahindra BE 6). ആഭ്യന്തര ബ്രാന്‍ഡിന്റെ ബോണ്‍ ഇലക്ട്രിക് സബ് ബ്രാന്‍ഡില്‍ നിന്ന് വരുന്ന BE 6 ഇവിയുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ വിവാദം. BE 6e ഞങ്ങളുടേതാണെന്ന് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിയമ നടപടിക്ക് തുനിഞ്ഞതോടെ മഹീന്ദ്ര പേര് BE 6 എന്നാക്കി മാറ്റി. അവതരണവും വില പ്രഖ്യാപനവുമെല്ലാം കഴിഞ്ഞെങ്കിലും ഇവിയുടെ കസ്റ്റമര്‍ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല.

ഇതിനിടെ ഹൈദരാബാദില്‍ വെച്ച് മഹീന്ദ്ര BE 6 അപകടത്തില്‍ പെട്ടത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഹൈദരാബാദില്‍ വെച്ചാണ് മഹീന്ദ്ര എസ്‌യുവി ഡാറ്റ്‌സണ്‍ ഗോ+ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഡാറ്റ്‌സണ്‍ കാറിന് സാരമായ കേടുപാടുകള്‍ പറ്റി. എന്നാല്‍ കൂട്ടിയിടിയുടെ ആഘാതം നന്നായി ആഗിരണം ചെയ്ത മഹീന്ദ്ര എസ്‌യുവിയുടെ പിന്‍വശത്ത് കാര്യമായ കേടുപാടുകള്‍ ഇല്ലായിരുന്നു.

mahindra be 6 sensor failure

അപകടത്തെ തുടര്‍ന്ന് മഹീന്ദ്ര കാറിന്റെ സെന്‍സര്‍ തകരാറിലായി നിരത്തില്‍ കുടുങ്ങിയതായി പറഞ്ഞ് വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വ്യത്യസ്ത സെന്‍സറുകളും ക്യാമറകളും മഹീന്ദ്ര PE6 ഇവിയില്‍ ഉപയോഗിച്ചിട്ടുണ്ട്. മോഡേണ്‍ എസ്‌യുവികളിലെ സെന്‍സറുകള്‍ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാക്കുന്നുവെന്ന് കാണിച്ച് ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഏതായാലും ഈ വിഷയത്തില്‍ വീഡിയോകളിലെ അവകാശവാദങ്ങള്‍ പാടെ തള്ളിക്കൊണ്ട് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര.

'ഹൈദരാബാദില്‍ വെച്ച് കൂട്ടിയിടിക്ക് ശേഷം സെന്‍സര്‍ തകരാര്‍ മൂലം ഒരു മഹീന്ദ്ര BE6 നിന്ന് പോയതായി കാണിക്കുന്ന ഒരു വീഡിയോയും വാര്‍ത്തകളും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഞങ്ങള്‍ പ്രസ്താവിക്കുന്നു. വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് പോലെ കാര്‍ നിന്നത് സെന്‍സര്‍ തകരാര്‍ മൂലമല്ല. അപകട ശേഷം കാര്‍ ഉടന്‍ തന്നെ കാര്‍ റോഡിന്റെ വശത്തേക്ക് മാറ്റിയത് ഇത് പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നതിന്റെ തെളിവാണ്' മഹീന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.

mahindra be 6 sensor failure

'പരിശോധനയ്ക്കായി വാഹനം ഡീലര്‍ഷിപ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മഹീന്ദ്രയെ സംബന്ധിച്ച് സുരക്ഷയും ഗുണനിലവാരവും പരമപ്രധാനമാണ്. അടുത്തിടെയാണ് BE6-ന് ഭാരത് NCAP (Bharat NCAP) ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ചത്. ഒരു കാറിന് നേടാവുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുകളില്‍ ഒന്നാണിത്' മഹീന്ദ്ര പ്രസ്താവനയില്‍ വിശദീകരിച്ചു.

'അപകടത്തില്‍ പെട്ടിട്ടും കുറച്ച് കേടുപാടുകള്‍ മാത്രം വന്നത് ഞങ്ങളുടെ രൂപകല്‍പ്പനയുടെ ശക്തി തെളിയിക്കുന്നു. വിശ്വാസ്യതയും പെര്‍ഫോമന്‍സും ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ അത്യാധുനിക ഇലക്ട്രിക് അസംബ്ലി ലൈനില്‍ നിര്‍മ്മിച്ച എല്ലാ BE 6 വാഹനങ്ങളുടെയും സെന്‍സറുകളും ക്രിട്ടിക്കല്‍ സിസ്റ്റങ്ങളും കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നു'-മഹീന്ദ്ര പ്രസ്താവന പറഞ്ഞ് അവസാനിപ്പിച്ചു. ചുരുക്കത്തില്‍ ഇലക്ട്രിക് കാര്‍ അപകടം മഹീന്ദ്ര നിഷേധിക്കുന്നില്ല.

എന്നാല്‍ സെന്‍സര്‍ തകരാറാണ് അപകടത്തിന് കാരണമെന്ന വാദം മഹീന്ദ്ര തള്ളി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഏതായാലും ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര BE 6. 20 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഇതിന്റെ വിലയെന്നും ശ്രദ്ധിക്കുക. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ ഇലക്ട്രിക് എസ്‌യുവി സാധ്യമായ 32-ല്‍ 31.97 പോയിന്റ് നേടി.

അതേസമയം കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 45 പോയിന്റും നേടാനായി. ഇതോടെ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗോടെ 5 സ്റ്റാര്‍ സ്വന്തമാക്കുന്ന കാറുകളില്‍ ഒന്നായി മാറാന്‍ BE 6 ഇലക്ട്രിക് എസ്‌യുവിക്ക് സാധിച്ചു. മഹീന്ദ്ര എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില 18.90 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 26.90 ലക്ഷം മുടക്കണം. എക്‌സ്‌ഷോറൂം വില മാത്രമാണിത്.

More from DriveSpark

Article Published On: Friday, January 24, 2025, 19:52 [IST]
English summary
Mahindra be 6 crash in hyderabad company calls sensor failure claims are baseless and incorrect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X