കസ്റ്റമർ ഫസ്റ്റ് ... ഇന്ത്യന്‍ ടെസ്‌ലകളില്‍ ആ മാറ്റം നടപ്പാക്കാന്‍ മഹീന്ദ്ര! ആവശ്യം അനുസരിച്ച് വാങ്ങാം
ഇന്ത്യയിലെ നമ്പര്‍ 1 സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ മോഡലുകള്‍ ആണ് BE 6, XEV 9e എന്നിവ. കാറുകള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവി ഇരട്ടകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ടാറ്റ ഹാരിയര്‍ ഇവി അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. മാരുതിയുടെ കന്നി ഇവിയടക്കം ലോഞ്ച് കാത്തിരിക്കുന്ന അവസരത്തില്‍ തങ്ങളുടെ BE 6, XEV 9e ഇലക്ട്രിക് കാറുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. ഇതുമായി ബന്ധപ്പെട്ട ഹോമോലോഗേഷന്‍ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച വാഹനങ്ങളാണ് മഹീന്ദ്ര BE 6, XEV 9e എന്നിവ. ആകര്‍ഷകവും ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനില്‍ വരുന്ന ഈ വാഹനങ്ങള്‍ ഇതിനോടകം നിരവധിപേരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടെസ്‌ലകള്‍ എന്ന ഇരട്ടപ്പേരും ഈ മോഡലുകള്‍ സ്വന്തമാക്കി. നിലവില്‍ പായ്ക്ക് 1, പായ്ക്ക് 2, പായ്ക്ക് 3 എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഈ ഇവികളില്‍ വരുന്നത്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകാന്‍ വേണ്ടിയാണ് ഈ കാറുകളില്‍ പുതിയ വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരിക്കും പുതിയ വേരിയന്റുകള്‍. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് മഹീന്ദ്ര തങ്ങളുടെ BE 6, XEV 9eകാറുകളില്‍ 'പായ്ക്ക് 2 B79' എന്നൊരു വേരിയന്റ് കൂടി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു.
അടുത്തിടെയാണ് കമ്പനി പായ്ക്ക് 2 മോഡല്‍ പുറത്തിറക്കിയത്. ഈ വേരിയന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വേരിയന്റ് പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള പായ്ക്ക് 3 വേരിയന്റില്‍, പായക്ക് 3 സെലക്ട് എന്ന മോഡലിനാണ് ആവശ്യക്കാര്‍ ഏറെയും. പായ്ക്ക് 2-വില്‍ നിലവില്‍ 59 kWh ബാറ്ററി പായ്ക്ക് മാത്രമാണുള്ളത്. എന്നാല്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മാനിച്ച് 79kWh ബാറ്ററി ഓപ്ഷന്‍ കൂടി പുതിയതായി അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു.

രണ്ട് ബാറ്ററി ഓപ്ഷനുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. BE 6 പായ്ക്ക് വണില്‍ P59 എന്ന ഒരൊറ്റ വേരിയന്റ് മാത്രമേ ഉണ്ടാകൂ. അങ്ങനെ ഈ രണ്ട് കാറുകളും മൊത്തം 7 വ്യത്യസ്ത വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകും.79kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
59kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച മോഡലുകള്‍ ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മഹീന്ദ്രയുടെ അഭിപ്രായത്തില്‍ 59 kWh വേരിയന്റുകള്‍ക്ക് 228 bhp പവറും 79 kWh പവര്‍ട്രെയിനിന് 281 bhp പവറും ഉത്പാദിപ്പിക്കാന്‍ കഴിയും. രണ്ടിനും 380 Nm ടോര്‍ക്ക് ഔട്ട്പുട്ട് ഉണ്ട്. രണ്ട് വാഹനങ്ങളും റിയര്‍-വീല്‍-ഡ്രൈവാണ്. ഒന്നിലധികം ഓപ്ഷനുകള്‍ കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കളുടെ എല്ലാ അടിസ്ഥാന കാര്യങ്ങളും ഉള്‍ക്കൊള്ളുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

ഒരാൾക്ക് വലിയ ബാറ്ററിയും കുറച്ച് ഫീച്ചറുകളുമാണ് വേണ്ടതെങ്കില്‍ അതിനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. ഒരാള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ വേണം എന്നാല്‍ റേഞ്ചിന്റെ കാര്യം ഒരു വിഷയമല്ല എന്നുള്ളവര്‍ക്ക് ചെറിയ ബാറ്ററിയുള്ള ഫുള്‍ ലോഡഡ് ഇവി തിരഞ്ഞെടുക്കാം.പുതിയ വേരിയന്റുകള്‍ വിപണിയില്‍ എത്തുന്നതോടെ ഈ കാറുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും വിപണിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








