നഗരം ചുറ്റാനിറങ്ങി മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി; അവസാന മിനുക്ക് പണിയുമായി ബ്രാൻഡ്

ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ രണ്ട് പോരാളികളെയാണ് മഹീന്ദ്ര ഇറക്കിവിട്ടത്. ഇനിയും ഡീലർഷിപ്പിൽ എത്തിയിട്ടില്ല എങ്കിലും ബുക്കിങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ മണിക്കുറുകൾക്കുളളിൽ തന്നെ ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുകയായിരുന്നു. ഇപ്പോഴിതാ മഹീന്ദ്ര be6 വീണ്ടും ഒരു പരീക്ഷണയോട്ടത്തിനിടയിൽ ഞങ്ങളുടെ ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. കസ്റ്റമേഴ്സിൻ്റെ കൈകളിൽ എത്തുന്നതിന് മുൻപ് വീണ്ടും ഒരു മിനുക്കുപണിയുടെ തിരക്കിലാണ് വാഹനമെന്ന് തോന്നുന്നു. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക.

ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍. 20 ഇഞ്ച് വീലുകള്‍ ഓപ്ഷനലായി തെരഞ്ഞെടുക്കാം. പിന്‍വശത്തെ ഡോറിന് അടുത്തായി വീല്‍ ആര്‍ച്ചില്‍ കൂപ്പെ എസ്‌യുവിയുടെ ചാര്‍ജിംഗ് പോയിന്റ് വെളിപ്പെടുത്തുന്ന പാനലുണ്ട്.

കൂപ്പെ ശൈലിയിലുള്ള റൂഫ് പൂര്‍ണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്. പിന്നില്‍ അത് വളയുന്നിടത്ത് ട്വിന്‍ സ്പോയിലറുകളും കാണാം. ബൂട്ട് ലിപ്പിലും മറ്റൊരു സ്പോയിലര്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. ഫ്രണ്ട് എന്‍ഡില്‍ വരുന്ന ഡിആര്‍എല്ലുകള്‍ക്ക് സമാനമായ C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ഇതില്‍ വരുന്നു.

ബൂട്ട് ലിഡില്‍ മഹീന്ദ്രയുടെ പുതിയ ഇന്‍ഫിനിറ്റി ലോഗോ ഫീച്ചര്‍ ചെയ്യുന്നു. മഹീന്ദ്ര BE 6e-യുടെ ബൂട്ട്‌ലിഡ് ഇലക്ട്രിക്കലി തുറക്കുകയും അടക്കുകയും ചെയ്യാം. 455 ലിറ്ററാണ് ബൂട്ട് ശേഷി. കാറിന്റെ അകത്തേക്ക് കയറിയാല്‍ ഫൈറ്റര്‍ പൈലറ്റിന്റെ കോക്പിറ്റില്‍ ഇരിക്കുന്ന അനുഭവമാണ്. BE 6e-യുടെ വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് ഓവര്‍ഹെഡില്‍ സ്വിച്ചുകള്‍ ഉണ്ട്.

പിന്നെ ഒരു എയര്‍ക്രാഫ്റ്റ് ത്രസ്റ്റ് കണ്‍ട്രോളര്‍ പോലെ രൂപകല്‍പ്പന ചെയ്ത ഗിയര്‍ ലിവര്‍ കാണാം. ഒരു ജെറ്റ് ഫൈറ്ററിന്റെ ട്രിഗര്‍ സ്വിച്ചിനെ അനുസ്മരിപ്പിക്കുന്ന പാര്‍ക്കിംഗ് ബ്രേക്ക് ബട്ടണ്‍ വശങ്ങളില്‍ നല്‍കിയിരിക്കുന്നു. മഹീന്ദ്ര BE 6e-യുടെ സീറ്റുകള്‍ ഫാബ്രിക്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി മിശ്രിതമാണ്. ഡാര്‍ക്ക് കാബിന്‍ തീമിന് ഡ്യുവല്‍-ടോണ്‍ ലുക്ക് നല്‍കാന്‍ സീറ്റ് സഹായിക്കുന്നു.

കാല്‍മുട്ടിനുള്ള സപ്പോര്‍ട്ടും ഹഡ്റൂമും മാന്യമാണെങ്കിലും പിന്‍സീറ്റ് യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ മികച്ച തൈ സപ്പോര്‍ അല്‍പ്പം കൂടി മികച്ചതാക്കാമായിരുന്നു. കൂപ്പെ ഡിസൈന്‍ ആയതിനാല്‍ കാറിന്റെ പിന്‍ സീറ്റിലേക്ക് കയറുമ്പോള്‍ തല ഇടിക്കാതിരിക്കാന്‍ ശ്രദ്ധ വേണം. BE 06 നിരവധി സ്‌റ്റോറേജ് സ്‌പെയ്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

BE 6e-യുടെ ക്യാബിന്‍ 2-സ്പോക്ക് സ്റ്റിയറിംഗ് വീലില്‍ തുടങ്ങി ചില മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു. റീജന്‍ ലെവലുകള്‍, ഒരു പെഡല്‍ ഡ്രൈവിംഗ്, ബൂസ്റ്റ് മോഡ് എന്നിവയ്ക്കുള്ള കണ്‍ട്രോളുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവയും നിങ്ങള്‍ക്ക് കാണാനാകും.

59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. 140kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 7.2kW ഓപ്ഷനോ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജാകുന്ന 11kW ചാര്‍ജറോ നിങ്ങള്‍ക്ക് ലഭിക്കും.

വലിയ 79kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ കണക്റ്റ് ചെയ്താല്‍ 20 മിനിറ്റില്‍ 20-80% വരെ ചാര്‍ജ് ചെയ്യാം. 7.2kW ചാര്‍ജര്‍ ഫുള്‍ചാര്‍ജിന് 11.7 മണിക്കൂര്‍ എടുക്കും. 11kW ചാര്‍ജര്‍ അത് എട്ട് മണിക്കൂറായി കുറയ്ക്കും. രണ്ട് ബാറ്ററി പാക്കുകളും BYD യുടെ ബ്ലേഡ് ടെക്കും LFP കെമിസ്ട്രിയും ഉപയോഗിക്കുന്നു.

More from DriveSpark

Article Published On: Saturday, March 1, 2025, 18:43 [IST]
English summary
Mahindra be6 prototype caught in camera checkout the exclusive video inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X