ടാറ്റക്ക് പിന്നാലെ ഹ്യുണ്ടായിയും തെറിച്ചു; ഇന്ത്യയില്‍ കാര്‍ വില്‍പ്പനയില്‍ രണ്ടാമനായി മഹീന്ദ്ര
ഇന്ത്യയിലെ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി എപ്പോഴും ഒന്നാം സ്ഥാനം മാരുതി സുസുക്കിക്കാണ്. അടുത്ത കാലത്തൊന്നും മറ്റൊരു കമ്പനിയും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളെ മറികടക്കുമെന്ന് വ്യാമോഹിക്കുന്നില്ല. കാരണം മാരുതി സുസുക്കി ഒരു മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തിനടത്ത് കാറുകള്‍ വില്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള മൂന്ന് എതിരാളികളുടെ മൊത്തം വില്‍പ്പന ചേര്‍ത്താലും അതിനടുത്തെത്തില്ല. ആഭ്യന്തര വിപണിയില്‍ 1.60 ലക്ഷം യൂണിറ്റുകളടക്കം മൊത്തം 1.99 ലക്ഷം കാറുകളാണ് മാരുതി സുസുക്കി 2025 ഫെബ്രുവരിയില്‍ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുമായി മാരുതി സുസുക്കിയുടെ അന്തരം ഏകദേശം 1 ലക്ഷം കാറുകളാണ്.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാരുതിക്കുള്ള മൃഗീയാധിപത്യത്തിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെല്ലോ. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം 58,727 യൂണിറ്റുകളാണ് കൊറിയന്‍ കമ്പനി വിറ്റത്. അതേസമയം മൊത്തം വില്‍പ്പനയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ് കടിപിടി. ടാറ്റ മോട്ടോര്‍സും മഹീന്ദ്രയും തമ്മിലുള്ള കടുത്ത മത്സരമാണ് അരങ്ങേറുന്നത്. സമീപ വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയുമായി മത്സരിച്ചിരുന്ന കമ്പനിയാണ് ടാറ്റ. ഇടക്ക് അവര്‍ രണ്ടാം സ്ഥാനം കൈയ്യടക്കുകയും ചെയ്തു.

ഇപ്പോള്‍ ടാറ്റയുടെ മൂന്നാം സ്ഥാനത്തിനും ഹ്യുണ്ടായിയുടെ രണ്ടാം സ്ഥാനത്തിനും വരെ വെല്ലുവിളി ഉയര്‍ത്തിയാണ് മഹീന്ദ്രയുടെ മുന്നേറ്റം. 2025 ജനുവരിയിലെ വില്‍പ്പനയിലും ടാറ്റ മോട്ടോര്‍സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനുവരിയിലും മഹീന്ദ്ര ടാറ്റ മോട്ടോര്‍സിനെ മറികടന്ന് രണ്ടാം സ്ഥാനം കൈയ്യടക്കിയിരുന്നു. ടാറ്റയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫെബ്രുവരി മാസവും മറിച്ചൊന്നും സംഭവിച്ചില്ല.
ഫെബ്രുവരിയില്‍ ടാറ്റ മോട്ടോര്‍സ് വിറ്റ കാറുകളുടെ എണ്ണം 46,435 ആയിരുന്നു. 2024 ഫെബ്രുവരിയില്‍ വിറ്റ 51,267 കാറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ 9.43 ശതമാനം ഇടിവാണ്. അതേസമയം കഴിഞ്ഞ മാസം മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ മൊത്തം 50,420 കാറുകള്‍ വിറ്റു. 2024 ഫെബ്രുവരിയേക്കാള്‍ 18.91% കൂടുതലാണിത്. 12 മാസം മുമ്പ് ഇതേസമയം മഹീന്ദ്ര വിറ്റത് 42,401 കാറുകള്‍ മാത്രമായിരുന്നു.

ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ ഹ്യുണ്ടായിയെ (47,727 യൂണിറ്റ്) മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും മഹീന്ദ്രക്ക് സാധിച്ചു. തുടര്‍ച്ചയായി രണ്ട് മാസമായി മഹീന്ദ്ര കാര്‍ വില്‍പ്പന 50,000 കടന്നു. കഴിഞ്ഞ കുറച്ച് കാലമായി ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ട്. അത് മൊത്തം വില്‍പ്പന ഇടിയാന്‍ ഒരു കാരണമാണ്.
ടാറ്റ മോട്ടോര്‍സിന് പകരം ആളുകള്‍ മഹീന്ദ്രയിലേക്ക് തിരിയാന്‍ തുടങ്ങിയതായാണ് തോന്നുന്നത്. ജനപ്രിയ മോഡലുകളായ സ്‌കോര്‍പിയോ, XUV700, XUV 3XO എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഹീന്ദ്ര ഥാര്‍ റോക്‌സും മികച്ച വില്‍പ്പനയാണ് നേടുന്നത്. കിടിലന്‍ ഐസിഇ എസ്‌യുവികള്‍ക്കൊപ്പം 'ഇന്ത്യന്‍' ടെസ്‌ലകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന BE6, XEV 9e എന്നീ മോഡലുകളുടെ വരവും മഹീന്ദ്രക്ക് ഗുണം ചെയ്യും.

ഇവയുടെ ഡെലിവറി കൂടി തുടങ്ങിയാല്‍ ഹ്യുണ്ടായിയുടെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളെന്ന സ്ഥാനം വരെ തെറിക്കാന്‍ സാധ്യതയുണ്ട്. ഈ ഇലക്ട്രിക് എസ്‌യുവികളുടെ ഡെലിവറി ഉടന്‍ തന്നെ ആരംഭിക്കും. ഇലക്ട്രിക് വിഭാഗത്തില്‍ എംജി മോട്ടോറിന് പുറമേ മഹീന്ദ്രയില്‍ നിന്നും ഉയരുന്ന വെല്ലുവിളി മറികടക്കാന്‍ ടാറ്റ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയര്‍ ഇവി ഒരുപക്ഷേ ടാറ്റ ഈ മാസം തന്നെ പുറത്തിറക്കിയേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








