ഒരുവെടിക്ക് രണ്ട് പക്ഷി! ടാറ്റയെയും ഹ്യുണ്ടായിയെയും വീഴ്ത്തി മഹീന്ദ്ര ഇന്ത്യയില്‍ രണ്ടാമത്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയിലെ ആദ്യ നാല് സ്ഥാനക്കാരുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സമവാക്യങ്ങള്‍ ആകെ മാറിമറിയുകയാണ്. മാരുതി സുസുക്കിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നുമില്ലെങ്കിലും ബാക്കി സ്ഥാനങ്ങള്‍ ഇടക്കിടെ മാറുന്നു. മഹീന്ദ്ര നടത്തുന്ന മുന്നേറ്റം നിമിത്തം ഹ്യുണ്ടായിയും ടാറ്റയും ഇപ്പോള്‍ പിന്നാക്കം പോകുകയാണ്. 2025 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ടാറ്റയെയും ഹ്യുണ്ടായിയെയും പിന്തള്ളി മഹീന്ദ്ര സെയില്‍സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനം കൈയ്യടക്കി. പോയ മാസത്തെ മൂന്ന് കമ്പനികളുടെയും വില്‍പ്പന കണക്കുകള്‍ നമുക്ക് വിശദമായി നോക്കാം.

2025 ഏപ്രിലില്‍ വളരെക്കാലമായി വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ഹ്യുണ്ടായിയെ ഇന്ത്യന്‍ കമ്പനികളായ മഹീന്ദ്രയും ടാറ്റയും മറികടന്നത് വാഹന ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കിയും രണ്ടാം സ്ഥാനത്ത് മഹീന്ദ്രയും മൂന്നാം സ്ഥാനത്ത് ടാറ്റ മോട്ടോര്‍സുമാണ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യക്കാര്‍ക്കിടയില്‍ സ്വദേശി ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത ഇരട്ടിയായി എന്ന് ഇത് വ്യക്തമായി വരച്ച് കാണിക്കുന്നു.

mahindra overtakes tata hyundai india

2025 ഏപ്രിലില്‍ മഹീന്ദ്ര 52,330 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. അതേസമയം, ടാറ്റ മോട്ടോര്‍സ് 45,199 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഹ്യുണ്ടായി കാറുകളുടെ വില്‍പ്പന ഇതിനേക്കാള്‍ കുറവാണ്. കഴിഞ്ഞ മാസം കൊറിയന്‍ കമ്പനിക്ക് 44,374 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ടാറ്റയും ഹ്യുണ്ടായിയും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നുവെങ്കിലും വമ്പന്‍ ലീഡിലാണ് മഹീന്ദ്ര രണ്ടാം സ്ഥാനത്തിരിക്കുന്നത്. ടാറ്റ, ഹ്യുണ്ടായി എന്നീ കമ്പനികളേക്കാള്‍ 8,000 യൂണിറ്റിലധികം വില്‍പ്പനയാണ് കമ്പനി വാരിയത്.

സമീപകാലത്തായി മഹീന്ദ്ര തങ്ങളുടെ എസ്‌യുവി സ്ട്രാറ്റജി ഒന്ന് കൂടി ബലപ്പെടുത്തിയിരുന്നു. ഇവി സെഗ്‌മെന്റില്‍ അടക്കം പുറത്തിറക്കിയ പുതിയ മോഡലുകള്‍ കമ്പനിക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുന്നു. കമ്പനിയുടെ ജനപ്രിയ മോഡലുകളായ ഥാര്‍, XUV700, സ്‌കോര്‍പിയോ N എന്നീ എസ്‌യുവി മോഡലുകള്‍ക്ക് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇവ കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV3XO-ക്കും മികച്ച ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ട്.

mahindra xuv 3xo

നൂതന സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷാ ശേഷിയുമുള്ള ഒരു കോംപാക്റ്റ് എസ്‌യുവി മോഡലാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലാണ് ഈ മോഡല്‍ മാറ്റുരയ്ക്കുന്നത്. കുറഞ്ഞ വിലയില്‍ മോഡേണ്‍ ഫീച്ചറുകളും ഡീസല്‍ എഞ്ചിനും വരെ ഓഫര്‍ ചെയ്താണ് മഹീന്ദ്ര ഈ വിഭാഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് ആണുള്ളത്.

മഹീന്ദ്രയാണെങ്കില്‍ ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി എസ്‌യുവികള്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും വാഹനങ്ങള്‍ ലഭ്യമാക്കുന്നു. കമ്പനി സിഎന്‍ജി, ഹൈബ്രിഡ് കാറുകള്‍ കൂടി പുറത്തിറക്കിയാല്‍ ഹ്യുണ്ടായിക്ക് രണ്ടാം സ്ഥാനം എന്നെന്നേക്കുമായി മറക്കാം എന്ന് തോന്നുന്നു. മഹീന്ദ്രയുടെ ഒന്നിലേറെ ബോണ്‍ ഇലക്ട്രിക് കാറുകളും ലോഞ്ച് കാത്തിരിക്കുന്നത് പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.

hyundai creta

ഹ്യുണ്ടായിയിലേക്ക് വന്നാല്‍ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി തുടരുന്നു. അതേസമയം ട്യൂസോണ്‍, അയോണിക് 5 ഇവി പോലുള്ള ബ്രാന്‍ഡിന്റെ പ്രീമിയം ഓഫറുകള്‍ കാര്യമായ വില്‍പ്പന കൊണ്ടുവരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ഹ്യുണ്ടായി നിലവിലെ മോഡലുകളില്‍ വരുത്തുന്ന അപ്‌ഡേറ്റുകള്‍ കാര്യമായി ഏശുന്നില്ല.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്രെറ്റ ഫെയസ്‌സ്‌ലിഫ്റ്റ് മാത്രമാണ് ഇതിന് അപവാദം. എതിരാളികള്‍ അതിവേഗം മുന്നേറുന്ന സാഹചര്യത്തില്‍ മാസ് മാര്‍ക്കറ്റ് എസ്‌യുവികളുടെ കാര്യത്തില്‍ മികച്ച അപ്‌ഡേറ്റുകളും ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വില നിര്‍ണയവും അത്യാവശ്യമാണ്. അതേസമയം ടാറ്റ മോട്ടോര്‍സ് ഐസിഇ, ഇലക്ട്രിക് വാഹനങ്ങളില്‍ ഒരേസമയം ശ്രദ്ധ ചെലുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ പഞ്ചും നെക്‌സോണും കാര്യമായ സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പ്രീമിയം വിഭാഗത്തില്‍ ഹാരിയറും സഫാരിയും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ചെറിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇവി വിഭാഗത്തില്‍ എംജിയില്‍ നിന്ന് നേരിടുന്ന വെല്ലുവിളി മറികടക്കാന്‍ ആവശ്യമായ നീക്കങ്ങളും ടാറ്റയുടെ ഭാഗത്ത് നിന്നുണ്ടാവണം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ടാറ്റ ഹാരിയര്‍ ഇവി പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, May 2, 2025, 18:37 [IST]
English summary
Mahindra beats tata motors and hyundai to become indias second largest car maker in 2025 april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X