വിശ്വാസ്യതയ്ക്ക് നൂറിൽ നൂറ് മാർക്ക്; ബൊലേറോയുടെ ഹൈ ഡിമാൻ്റിന് കാരണമെന്തന്നറിയാമോ
രാജ്യത്ത് വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുടെ കാര്യത്തിൽ മുന്നിൽ തന്നെയുണ്ട് ഇന്ത്യൻ ബ്രാൻഡായ മഹീന്ദ്ര.രാജ്യത്ത് ഓരോദിവസം ചെല്ലുന്തോറും ഡിമാൻ്റ് വർധിച്ചു കൊണ്ടിരിക്കുന്ന മോഡലാണ് ബൊലേറോ. എന്നാൽ എന്തായിരിക്കും കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പ്രധാന കാരണം എന്താണെന്ന് വച്ചാൽ 10 ലക്ഷത്തിൽ താഴെ വാഹനം ലഭിക്കുന്നു എന്നുളളതാണ്. ഗ്രാമങ്ങളിലെയും ചെറിയ പട്ടണങ്ങളിലെയും ഉപഭോക്താക്കൾക്ക് ബിൽഡ് ക്വാളിറ്റി, റീലയബിലിറ്റി,കുറഞ്ഞ മെയിൻ്റെനൻസ്, ഏത് കുന്നും മലയും കയറാൻ കഴിയുന്ന ആത്മവിശ്വാസം എന്നിവയെല്ലാം ബൊലേറോ നൽകുന്നുണ്ട് എന്നതാണ് മഹീന്ദ്ര ബൊലേറോയിലേക്ക് ആളുകളെ ആകർഷിക്കുന്നതിൻ്റെ പിന്നിലെ പ്രധാന കാരണങ്ങൾ. ബാക്കി കൂടി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ബോഡി-ഓൺ-ഫ്രെയിം കൺസ്ട്രക്ഷൻ ബൊലേറോയെ പരമ്പരാഗത എസ്‌യുവിയുടെ കരുത്ത് നിലനിർത്താൻ സഹായിക്കുന്നുണ്ട്.പ്രധാനമായിട്ടും മെക്കാനിക്കൽ ഘടകങ്ങൾ ലളിതമായത് കൊണ്ട് തന്നെ സ്പെയർ പാർട്സ് എളുപ്പത്തിൽ ലഭിക്കുന്നു, അതുവഴി അറ്റകുറ്റപ്പണിക്ക് വലിയ തുക മുടക്കുകയും വേണ്ട.വിശ്വാസ്യതയാണ് പ്രധാന കാര്യം എന്ന് ഞാൻ ആദ്യം സൂചിപ്പിച്ചിരുന്നുവല്ലോ.2000 മുതൽ വിപണിയിൽ ഉള്ള ബൊലേറോ ഇതുവരെ 14 ലക്ഷത്തിലധികം യൂണിറ്റ് വിറ്റഴിഞ്ഞിട്ടുണ്ട്.

മാറ്റങ്ങൾക്ക് അനുസരിച്ച് വാഹനങ്ങൾ പുതുക്കാൻ കാണിക്കുന്ന മനസും വളരെ പ്രധാനമാണ്. യുവാക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ബൊലേറോ നിയോ എന്ന മോഡലിന് ഇപ്പോൾ ബ്രാൻഡ് ഒരു പുതുക്കിയ മുഖം നൽകിയത്. ഈ വിലയ്ക്ക് ഇത്രയു ലുക്കും മാസ് ഡിസൈനുമുളള വാഹനങ്ങൾ വളരെ കുറവുമാണ് എന്നതാണ് ബോലേറോയെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഓപ്ഷമനാക്കി മാറ്റുന്നത് എന്ന് വേണം പറയാൻ.
പുതിയ ബൊലേറോ നിയോയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ പുറത്ത് നിന്ന് നോക്കിയാൽ ആദ്യം തന്നെ പുതിയ ബോഡി കളറുളള ഗ്രിൽ വീൽ ആർച്ച് ക്ലാഡിംഗ്, ഇലക്ട്രിക്കിലി നിയന്ത്രിക്കാവുന്ന ഡ്യുവൽ-ടോൺ ORVM-കൾ, ഹെഡ്‌ലൈറ്റിൽ തന്നെ ലഭിക്കുന്ന DRL-കൾ, 15/16-ഇഞ്ച് അലോയ്‌കൾ, ഡ്യുവൽ-ടോൺ കളർവേകൾ എന്നിവയെല്ലാം ആണ് ആദ്യ കാഴ്ച്ചയിൽ നിങ്ങൾക്ക് എടുത്തറിയാൻ സാധിക്കുന്നത്. പുതിയ അഞ്ച് നിറങ്ങൾ കൂടി ചേർത്ത് മൊത്തത്തിൽ ഒമ്പത് നിറങ്ങളിൽ നിയോ വാങ്ങാൻ സാധിക്കും.

ഡയമണ്ട് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, പേൾ വൈറ്റ്, റോക്കി ബീജ്, ജീൻസ് ബ്ലൂ, കോൺക്രീറ്റ് ഗ്രേ, പേൾ വൈറ്റ് ഡ്യുവൽ-ടോൺ, ജീൻസ് ബ്ലൂ ഡ്യുവൽ-ടോൺ, കോൺക്രീറ്റ് ഗ്രേ ഡ്യുവൽ-ടോൺ എന്നിങ്ങനെയാണ് ഒമ്പത് നിറങ്ങൾ. N4, N8, N10, N10 (O), N11 എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിൽ ലഭിക്കുന്ന മഹീന്ദ്ര ബൊലെറോ നിയോ നിങ്ങൾക്ക് 8.49 ലക്ഷം രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഇന്റീരിയർ ലൂണാർ ഗ്രേ ലഭിക്കുന്നത് ടോപ്പ് എൻഡ് മോഡലുകളിലാണെങ്കിൽ മോച്ച ബ്രൗൺ മറ്റ് വേരിയൻ്റുകളിൽ ലഭ്യമാണ്.
ഫീച്ചറുകളുടെ കാര്യത്തിൽ നിയോ അൽപ്പം റിച്ചായിട്ടുണ്ട് എന്ന് വേണം പറയാൻ. പുതിയ അപ്ഹോൾസ്റ്ററി, ബ്ലൂടൂത്ത് കണക്റ്റഡ് മ്യൂസിക് പ്ലെയർ, കീലെസ് എൻട്രി, മുന്നിലും, സെക്കൻഡ് റോയിലും ആംറെസ്റ്റുകൾ, ഒൻപത് ഇഞ്ച് ക്ലസ്റ്റർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, മടക്കാവുന്ന രണ്ടാം നിര, റിയർ വൈപ്പറും ഡീഫോഗറും, ISOFIX, ABS, EBD, റിയർ വ്യൂ ക്യാമറ, USB-C പോർട്ടുകൾ എന്നിവ കൊണ്ട് അകത്തളം സമ്പന്നമാണ് എന്ന് പറയാതിരിക്കാൻ വയ്യ.

1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ബൊലേറോയ്ക്ക് 75 bhp പവറും 210 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 75 എഞ്ചിനാണ് ലഭിക്കുന്നത്. എന്നാല്‍ ബൊലേറോ നിയോയില്‍ 98 മുതല്‍ 100 bhp വരെ പവറും 240 മുതല്‍ 260 Nm വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 100 എഞ്ചിന്‍ ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








