പൊലീസ് മാമൻമാരുടെ പ്രിയപ്പെട്ട വണ്ടി! കഴിഞ്ഞ മാസം സ്വന്തമാക്കിയത് റെക്കോർഡ് വിൽപ്പന
തലക്കെട്ടിൽ നിന്ന് തന്നെ ഏത് വാഹനമാണെന്ന് പലർക്കും മനസിലായി കാണുമല്ലോ. അതേ മഹീന്ദ്രയുടെ ബൊലേറോ ഒക്ടോബർ മാസത്തിൽ റെക്കോർഡ് വിൽപ്പനയാണ് കരസ്ഥമാക്കിയിരിക്കുന്നത്. കാരണം മുഖം മിനുക്കി ബൊലേറോ അവതരിപ്പിച്ചത് മുതൽ വാഹനത്തിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. മുൻപുളള മാസങ്ങളിലൊക്കെ വിൽപ്പനയിൽ അൽപ്പം ഇടിവ് വന്നിരുന്നു, അതെല്ലാം കൂടെ ഒക്ടോബർ മാസത്തിൽ 14,433 യൂണിറ്റുകൾ വിറ്റ് ബ്രാൻഡ് നികത്തിയിട്ടുണ്ട്. ഉത്സവകാലത്തെ വിൽപ്പനയും നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഇടയ്ക്കാണ് കേരളത്തിലെ സർക്കാർ മഹീന്ദ്രയുടെ പുതിയ നിരവധി വാഹനങ്ങൾ പൊലീസിന് വാങ്ങിയത്.
ബൊലേറോയെ ഇന്നും വിപണിയിൽ നിലനിർത്തുന്നത് വാഹനത്തിൻ്റെ ഡ്യൂറബിളിറ്റി, കുറഞ്ഞ മെയിൻ്റെയിനൻസ്, ഏത് റോഡുകളിലും ഉപയോഗിക്കാൻ സാധിക്കുന്നു എന്നതുമാണ്. കർഷകരും ചെറുകിട ബിസിനസ്സുകാരും അടക്കം ഗ്രാമീണ വിപണിയിൽ ഇപ്പോഴും ബൊലേറോ തന്നെയാണ് ഉപഭോക്താക്കളുടെ ആദ്യ ഓപ്ഷൻ. ഒക്ടോബർ മാസം രണ്ട് മോഡലുകളാണ് ബ്രാൻഡ് അവതരിപ്പിച്ചത്. ബൊലേറോ നിയോ, ബൊലേറോ എന്നിങ്ങനെ രണ്ട് അപ്ഡേറ്റ് ചെയ്ത മോഡലുകൾ അവതരിപ്പിച്ചിരുന്നു.

2025 മഹീന്ദ്ര ബൊലേറോ സ്വന്തമാക്കാൻ വെറും 7.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില മുടക്കിയാൽ മാത്രം മതി. 2025 മോഡൽ ബൊലേറോ എസ്‌യുവിയിൽ ചെറിയ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളും അതിനൊപ്പം തന്നെ ഉൾവശത്ത് പുതിയ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മഹീന്ദ്ര ഒരു പുതിയ ടോപ്പ്-സ്പെക്ക് B8 ട്രിമ്മും അവതരിപ്പിച്ചിട്ടുണ്ട്.
2025 മഹീന്ദ്ര ബൊലേറോയുടെ B4 ബേസ് മോഡലിനാണ് 7.99 ലക്ഷം രൂപ വില വരുന്നത്. B6 പതിപ്പാണെങ്കിൽ 8.69 ലക്ഷം B6 (O) മോഡലാണെങ്കിൽ 9.09 ലക്ഷം B8 ടോപ്പ് എൻഡ് വേരിയന്റാണെങ്കിൽ 9.69 ലക്ഷം എന്നിങ്ങനെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. പുതിയ ബൊലേറോയിലെ എക്സ്റ്റീരിയർ മാറ്റങ്ങൾ വളരെ സൂക്ഷിച്ചു നോക്കിയാലേ മനസിലാകു എന്നത് കൊണ്ട് തന്നെ എന്ത് മാറ്റമാണ് വന്നതെന്ന് പെട്ടെന്ന് മനസിലായി എന്ന് വരില്ല.

അകത്ത് വന്നിരിക്കുന്ന മാറ്റങ്ങൾ നോക്കിയാൽ അകത്ത് ഇപ്പോൾ മീഡിയ നിയന്ത്രണങ്ങൾക്കായി ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. എന്നിരുന്നാലും സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ അല്ലെങ്കിൽ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി പോലുള്ള മോഡേൺ ഫീച്ചറുകളെയൊന്നും സപ്പോർട്ട് ചെയ്യുന്നില്ലന്നുളളതൊരു പോരായ്മയായി തോന്നിയേക്കാം.
ബൊലേറോ നിയോയിലേക്ക് നോക്കിയാൽ ഡയമണ്ട് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, പേൾ വൈറ്റ്, റോക്കി ബീജ്, ജീൻസ് ബ്ലൂ, കോൺക്രീറ്റ് ഗ്രേ, പേൾ വൈറ്റ് ഡ്യുവൽ-ടോൺ, ജീൻസ് ബ്ലൂ ഡ്യുവൽ-ടോൺ, കോൺക്രീറ്റ് ഗ്രേ ഡ്യുവൽ-ടോൺ എന്നിങ്ങനെയാണ് ഒമ്പത് നിറങ്ങൾ. N4, N8, N10, N10 (O), N11 എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിൽ ലഭിക്കുന്ന മഹീന്ദ്ര ബൊലെറോ നിയോയുടെ വില ആരംഭിക്കുന്നത് 8.49 ലക്ഷം രൂപ മുതലാണ്.

ഇന്റീരിയർ ലൂണാർ ഗ്രേ ലഭിക്കുന്നത് ടോപ്പ് എൻഡ് മോഡലുകളിലാണെങ്കിൽ മോച്ച ബ്രൗൺ മറ്റ് വേരിയൻ്റുകളിൽ ലഭ്യമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ നിയോ കുറച്ച് ആഡംബരം കാണിച്ചിട്ടുണ്ട്. പുതിയ അപ്ഹോൾസ്റ്ററി, ബ്ലൂടൂത്ത് കണക്റ്റഡ് മ്യൂസിക് പ്ലെയർ, കീലെസ് എൻട്രി, മുന്നിലും, സെക്കൻഡ് റോയിലും ആംറെസ്റ്റുകൾ, ഒൻപത് ഇഞ്ച് ക്ലസ്റ്റർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, മടക്കാവുന്ന രണ്ടാം നിര, റിയർ വൈപ്പറും ഡീഫോഗറും, ISOFIX, ABS, EBD, റിയർ വ്യൂ ക്യാമറ, USB-C പോർട്ടുകൾ എന്നിവയെല്ലാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








