ഇവികളും പ്രീമിയം മോഡലും വേറെയല്ല; എല്ലാം ഇനി ഒറ്റ കുടക്കീഴിൽ തന്നെയെന്ന് മഹീന്ദ്ര
മഹീന്ദ്ര ഇപ്പോൾ പുതിയ മോഡലുകൾ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ്. പുതിയതായി അവതരിപ്പിച്ചിരിക്കുന്നതും വരാൻ പോകുന്ന പ്രീമിയം മോഡലുകൾക്കുമായി പ്രത്യേക സെഗ്മെൻ്റ് ആരംഭിക്കില്ല എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ ICE, EV എന്നിവയിലായി 14 മോഡലുകൾ ആണ് മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 2026 ജനുവരിയിൽ XUV700 നായി ഒരു ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത പവർട്രെയിനുകളെല്ലാം തന്നെ ഒരു പേരിൽ അറിയപ്പെടുന്ന ഈ സമീപനം എതിരാളികളായ പല ബ്രാൻഡുകളും ചെയ്തിട്ടുളളതാണ്. മഹീന്ദ്രയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പ്രീമിയം ഷോറൂമുകൾ ആരംഭിക്കാന പദ്ധതി ഇല്ലമെങ്കിലും ഉപഭോക്താക്കളുടെ അനുഭവം വർധിപ്പിക്കുന്നതിന് വേണ്ടി സർവീസ് സെൻ്ററുകളിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര പുതിയ XEV 9S എന്ന പുത്തന്‍ മോഡല്‍ അവതരിപ്പിച്ച് തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിച്ചിരുന്നു. ഡിസൈൻ നോക്കിയാൽ മുന്‍വശത്ത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകളും ഉണ്ട്.

ക്ലോസ്ഡ് ഗ്രില്ലില്‍ മഹീന്ദ്ര ഇവി ലോഗോ സ്ഥാനം പിടിക്കുന്നു. XUV.e9, XUV700 മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 235/60 R18 ടയറുകളുള്ള 18-ഇഞ്ച് വീലുകളാണ് ഇതിന് നല്‍കിയിരിക്കുന്നത്. ആഡംബരം തുളുമ്പി നിൽക്കുന്ന മഹീന്ദ്ര XEV 9S-ന്റെ ഉള്‍വശം ഫീച്ചര്‍ കൊണ്ട് സമ്പന്നമാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും.
ഡാഷ്ബോര്‍ഡില്‍ മൂന്ന് സ്‌ക്രീനുകളുണ്ട്. ഇതില്‍ 12.3-ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒരു പ്രത്യേക പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ പാസഞ്ചര്‍ സ്‌ക്രീന്‍ ഡ്രൈവര്‍ക്ക് ശല്യമില്ലാതെ ഫ്രണ്ട് പാസഞ്ചര്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നു. ഫ്‌ലാറ്റ്-ബോട്ടം ഡിസൈനിലുള്ള സ്റ്റിയറിംഗ് വീലില്‍ കണ്‍ട്രോളുകള്‍ നല്‍കിയിട്ടുണ്ട്.

റീജനറേറ്റീവ് ബ്രേക്കിംഗിനായുള്ള ബട്ടണുകളും ഉണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകളാണ് ഇതിലുള്ളത്. ഫ്രണ്ട്, രണ്ടാം നിര സീറ്റുകള്‍ക്ക് വെന്റിലേഷന്‍ ഫംഗ്ഷനുകളുമുണ്ട്. രണ്ടാമത്തെ നിരയില്‍ മടക്കാവുന്ന ആംറെസ്റ്റും, മൂന്ന് ഹെഡ്റെസ്റ്റുകളും ഉണ്ട്. കൂടുതല്‍ ലെഗ്റൂമിനായി ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് ക്രമീകരിക്കുന്നതിന് 'ബോസ് മോഡ്' ബട്ടണ്‍ സഹായിക്കുന്നു.
59 kWh ബാറ്ററി പായ്ക്കിന്റെ MIDC റേഞ്ച് 521 കിലോമീറ്റര്‍ വരെയാണ്. അതേസമയം വലിയ 79 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 679 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശപ്പെടുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന സവിശേഷതയും ഇതിലുണ്ട് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

മഹീന്ദ്ര XEV 9S ഇവിക്ക് 4789 mm നീളവും 1907 mm വീതിയും 1694 mm ഉയരവുമുണ്ട്. 2775 mm വീല്‍ബേസും 207 mm ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കുന്നു. ബൂട്ട് സ്‌പേസ് 663 ലിറ്ററാണ്. രണ്ടും മൂന്നും നിരയിലെ സീറ്റുകള്‍ മടക്കുമ്പോള്‍ ഇത് ഏകദേശം 1200 ലിറ്റര്‍ ആയി വര്‍ധിപ്പിക്കാന്‍ കഴിയും. 10 മീറ്റര്‍ ആണ് ടേണിംഗ് സര്‍ക്കിള്‍ ഡയമീറ്റര്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








