അക്ഷരംതെറ്റാതെ വിളിക്കാം 'മാസ്' ഡെലിവറി! ഒറ്റ ദിവസം 10 ഇന്ത്യന്‍ ടെസ്‌ലകള്‍ ഇറക്കിക്കൊടുത്ത് മഹീന്ദ്ര

സമീപകാലത്ത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ വലിയ ഓളങ്ങള്‍ തീര്‍ത്ത ബ്രാന്‍ഡ് ടാറ്റയോ എംജിയോ അല്ല അത് മഹീന്ദ്രയാണ്. XUV400 എന്ന ഒറ്റ മോഡലുമായി ഇതുവരെ പോരാടിയിരുന്ന മഹീന്ദ്ര രണ്ട് കിടു മോഡലുകളുമായി സെഗ്‌മെന്റ് പിടിച്ചടക്കാനായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറക്കിയ BE 6, XEV 9e എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെ ബുക്കിംഗ് ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. ബുക്കിംഗ് നമ്പരുകളില്‍ റെക്കോഡ് തീര്‍ത്ത ഇവികളുടെ ഡെലിവറി രാജ്യമെമ്പാടുമായി ഇതിനോടകം ആരംഭിച്ചു. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അടക്കം നിരവധി പ്രമുഖര്‍ 'ഇന്ത്യന്‍ ടെസ്‌ലകള്‍' ആദ്യം സ്വന്തമാക്കിയവരുടെ കൂട്ടത്തിലുണ്ട്.

സാമാന്യം വിലയുള്ള ഈ കാറിന്റെ ഡെലിവറി ആഘോഷമായി തന്നെയാണ് ഡീലര്‍ഷിപ്പുകള്‍ നടത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു മഹീന്ദ്ര ഡീലര്‍ഷിപ്പ് ഇലക്ട്രിക് എസ്‌യുവികളുടെ 'മാസ് ഡെലിവറി' നടത്തി വ്യത്യസ്തരാകുകയാണ്. ഒറ്റ ദിവസം 10 ഇലക്ട്രിക് എസ്‌യുവികള്‍ വിതരണം ചെയ്ത് ചെന്നൈയില്‍ നിന്നുള്ള ഒരു മഹീന്ദ്ര ഡീലറാണ് മാസ് കാണിച്ചത്. ദര്‍ശന്‍സ് യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത ആരോ ആണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

mahindra xev 9e be 6 mass delivery chennai

വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ചെന്നൈയിലെ ഡീലര്‍ഷിപ്പിന് മുന്നില്‍ മെഗാ ഡെലിവറി പരിപാടി സംഘടിപ്പിച്ചത്. യൂട്യൂബ് വീഡിയോയില്‍ ചെന്നൈയിലെ ഡീലര്‍ഷിപ്പിന് പുറത്ത് മഹീന്ദ്ര XEV 9e, BE6 ഇലക്ട്രിക് എസ്‌യുവികളും നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിന്നീട് കാറുകള്‍ ഓരോന്നായി കസ്റ്റമേഴ്‌സ് ഡെലിവറിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ഉപഭോക്താക്കള്‍ വളരെ സന്തുഷ്ടരാണെന്ന് അവരുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്.

ഇലക്ട്രിക് എസ്‌യുവികളുടെ ഏറ്റവും ഉയര്‍ന്ന പായ്ക്ക് ത്രീ വേരിയന്റിന്റെ ഡെലിവറികളാണ് മഹീന്ദ്ര ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. താഴ്ന്ന വേരിയന്റുകളുടെ വിതരണം വരും മാസങ്ങളില്‍ ആരംഭിക്കും. ഇക്കൂട്ടത്തില്‍ ചെറിയ എസ്‌യുവിയായ BE 6 18.90 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് വിപണിയിലെത്തിയത്. ടോപ് സ്‌പെക്ക് വേരിയന്റിന് 26.90 ലക്ഷം രൂപയാണ് വില.

mahindra xev 9e be 6 mass delivery chennai

59 kWh , 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇവി ഓഫര്‍ ചെയ്യുന്നു. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വലിയ ബാറ്ററി പതിപ്പ് 282 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് 535 കിലോമീറ്ററും വലുത് 682 കിലോമീറ്ററും വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഇന്‍ഫോടെയ്ന്‍മെന്റ്, ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവയ്ക്കായി ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വ്യത്യസ്ത ലൈറ്റിംഗ് പാറ്റേണുകളുള്ള പനോരമിക് ഗ്ലാസ് റൂഫ്, ഓണ്‍ബോര്‍ഡ് സെല്‍ഫി ക്യാമറ, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, എന്‍എഫ്‌സി കീ കാര്‍ഡ് ആക്‌സസ്, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍ എന്നിവയാണ് ഇവിയിലെ പ്രധാന സവിശേഷതകള്‍. ഈ കാര്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.

mahindra xev 9e be 6 mass delivery chennai

കൂപ്പെ സ്‌റ്റൈലില്‍ വരുന്ന വലിയ എസ്‌യുവിയായ XEV 9e 21.9 ലക്ഷം പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. BE6-ലെ അതേ 59 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് ഇതിലും നൽകിയിരിക്കുന്നത്. 59 kWh പതിപ്പ് 228 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം 79 kWh പതിപ്പ് 282 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോ-ഡ്രൈവര്‍ എന്റര്‍ട്രെയിന്‍മെന്റ് എന്നിവയ്ക്കായി ട്രിപ്പിള്‍ 12.3 ഇഞ്ച് സ്‌ക്രീന്‍, പനോരമിക് ഗ്ലാസ് റൂഫ്, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം പ്രീമിയം ഫീച്ചറുകള്‍ പായ്ക്ക് ചെയ്തിട്ടുള്ള ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ ആദ്യത്തെ കാറാണ് ഇത്. ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര XEV 9e മൊത്തത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ, ESP, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറില്‍ വരുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകള്‍. ഈ രണ്ട് എസ്‌യുവികളും നിലവില്‍ RWD കോണ്‍ഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍-മോട്ടോര്‍ AWD സജ്ജീകരണം ഭാവിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

FAQs
മഹീന്ദ്ര ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികള്‍ ഏതൊക്കെയാണ്?

മഹീന്ദ്ര BE 6, XEV 9e

ചെന്നൈയില്‍ നടന്ന മാസ് ഡെലിവറിയില്‍ എത്ര ഇവികള്‍ വിതരണം ചെയ്തു?

10

മഹീന്ദ്ര BE6, XEV 9e മോഡലുകളുടെ വില എത്രയാണ്?

BE 6-ന് 18.90 ലക്ഷം രൂപയാണ് പ്രാരംഭ വില. XEV 9e-യുടെ വില തുടങ്ങുന്നത് 21.9 ലക്ഷം മുതലാണ് (എക്സ്ഷോറൂം).

DriveSpark Automotive

More from DriveSpark

Article Published On: Wednesday, March 26, 2025, 11:53 [IST]
English summary
Mahindra dealer from chennai delivered over 10 xev 9e be 6 electric suvs on same day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X