പണം പോയി പവര്‍ വരട്ടെ! മഹീന്ദ്രയുടെ 'ഇന്ത്യന്‍ ടെസ്‌ലകള്‍' ഒരു മാസം കൊണ്ട് ഇത്രയുമധികം ആളുകള്‍ വാങ്ങി

ഒരു വാഹനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വരെ അതേ മോഡല്‍ വില കൊടുത്തു വാങ്ങുന്നത് നിങ്ങള്‍ അധികമൊന്നും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ അത്തരമൊരു സംഗതി നടന്നു. മഹീന്ദ്ര BE 6, XEV 9e എന്നീ മോഡലുകള്‍ക്ക് സൗണ്ട് ഡിസൈന്‍ ചെയ്ത സംഗീത മന്ത്രികന്‍ എആര്‍ റഹ്‌മാന്‍ തന്നെ അവയില്‍ ഒന്ന സ്വന്തമാക്കി. നമ്മുടെ രാജ്യത്ത് സെലിബ്രിറ്റികള്‍ അടക്കം ഇപ്പോള്‍ ഇലക്ട്രിക് കാറുകളില്‍ ആകൃഷ്ടരാകാന്‍ തുടങ്ങിയെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. വിപണിയില്‍ എത്തിയ അന്ന് മുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന 'ഇന്ത്യന്‍ ടെസ്‌ലകള്‍' കൈയ്യില്‍ കിട്ടാന്‍ ഉപഭോക്താക്കള്‍ കുറച്ച് സമയം കാത്തിരിക്കണം.

ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ 30,179 ഉപഭോക്താക്കളെ നേടി ഇലക്ട്രിക് എസ്‌യുവി ഇരട്ടകള്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 2025 മാര്‍ച്ച് 20-നാണ് മഹീന്ദ്ര XEV 9e, BE 6 ഇലക്ട്രിക് എസ്‌യുവികളുടെ കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചത്. നിലവില്‍ ഇവികളുടെ ടോപ് സ്‌പെക് പായ്ക്ക് ത്രീ വേരിയന്റുകളുടെ വിതരണം മാത്രമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഉയര്‍ന്ന വിലയുണ്ടായിട്ടും ഈ മോഡലുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ വരി നില്‍ക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

rebecca santhosh new mahindra be 6

ഡെലിവറി ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവികള്‍ 6,300-ലധികം ഉപഭോക്താക്കളിലേക്ക് എത്തിയിട്ടുണ്ട്. ഇലക്ട്രിക് എസ്‌യുവികളുടെ കാത്തിരിപ്പ് കാലയളവ് നാല് മുതല്‍ അഞ്ച് മാസം വരെയാണെന്നും മഹീന്ദ്ര അറിയിച്ചു. ഈ കാറുകളുടെ ബുക്കിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നത് മഹീന്ദ്ര XEV 9e-ക്ക് ആണ്. 59 ശതമാനത്തിലധികം ബുക്കിംഗ് കൂപ്പെ ശൈലിയിലുള്ള ഇവിക്കാണ് ലഭിച്ചത്.

പായ്ക്ക് ത്രീ വേരിയന്റിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന കാര്യവും ശ്രദ്ധേയമാണ്. കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി മഹീന്ദ്ര ഇരുകാറുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കുകയാണ്. പായ്ക്ക് ത്രീ സെലക്ട് ഡെലിവറികള്‍ അടുത്ത മാസം ആദ്യം ആരംഭിക്കും. 2025 ജൂലൈയിലാണ് മിഡ്-സ്‌പെക്ക് പായ്ക്ക് ടു വേരിയന്റുകളുടെ ഡെലിവറി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബേസ് പായ്ക്ക് വണ്‍, അല്‍പ്പം ഉയര്‍ന്ന പായ്ക്ക് വണ്‍ എബോവ് എന്നിവയുടെ വിതരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

ar rahman mahindra xev 9e

59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് വരുന്നത് മഹീന്ദ്ര XEV 9e വരുന്നത്. രണ്ടാമത്തേത് 656 കിലോമീറ്ററും ആദ്യത്തേത് ഫുള്‍ ചാര്‍ജില്‍ 542 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. XEV 9e യില്‍ 3-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്.

മഹീന്ദ്ര XEV 9e യുടെ വില 21.90 ലക്ഷം രൂപ മുതല്‍ 30.50 ലക്ഷം രൂപ വരെ പോകുന്നു. എക്സ്ഷോറൂം വിലകളാണിത്. എആര്‍ റഹ്‌മാനെ കൂടാതെ പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുന്‍ സിഇഒ പവന്‍ കുമാര്‍ ഗോയങ്ക, ടെക് മഹീന്ദ്ര മുന്‍ സിഇഒ സിപി ഗുരുനാനി, സംവിധായകനും നിര്‍മാതാവുമായ ഡാനിഷ് ദേവ്ഗണ്‍ എന്നിവര്‍ XEV 9e സ്വന്തമാക്കിയിരുന്നു.

mahindra be 6 xev 9e

മഹീന്ദ്ര BE 6-നെ കുറിച്ച് പറയുമ്പോള്‍ ഇലക്ട്രിക് എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ചെറിയ 59 kWh പതിപ്പ് 557 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ 79 kWh പതിപ്പ് 682 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. വേരിയന്റിനെ ആശ്രയിച്ച് ADAS, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതിലുണ്ട്.

BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് മോഡലിന് 18.90 ലക്ഷം രൂപയാണ് വില. ടോപ് സ്പെക് വേരിയന്റിന് 26.90 ലക്ഷം രൂപ മുടക്കണം. എക്സ്-ഷോറൂം വിലകള്‍ ആണിത്. കേരളത്തിലെ സെലിബ്രിറ്റികളില്‍ സീരിയല്‍ നടി റെബേക്ക സന്തോഷ്, ഗായകനും ബിഗ്ബോസ് താരവുമായ ബ്ലെസ്ലി എന്നിവര്‍ മഹീന്ദ്ര BE 6 അടുത്തിടെ ഡെലിവറിയെടുത്തിരുന്നു. കുറഞ്ഞ വിലയില്‍ ലോകോത്തര സവിശേഷതകളുമായി വരുന്ന ഈ കാറുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, May 6, 2025, 11:28 [IST]
English summary
Mahindra delivered 6300 units of xev 9e and be 6 across india in just 40 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X