ഫോർവീലർ പോയാൽ ത്രീ വീലറിൽ പിടിക്കും; ഈ സെഗ്മെൻ്റിൽ മഹീന്ദ്ര തന്നെ രാജാവ്

വാഹന വിപണിയിൽ ഫോർ വീലർ സെഗ്മെൻ്റിലാണ് കനത്ത മത്സരം നടക്കുന്നത്. എന്നാൽ പലരും വിട്ടു പോകുന്ന ഒരു സെഗ്മെൻ്റാണ് ത്രീവീലർ ശ്രേണി. അതിൽ മഹീന്ദ്രയെ തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. അത് കൊണ്ട് തന്നെ മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ സെഗ്മെൻ്റിൽ ഓഗസ്റ്റ് മാസം റെക്കോർഡ് വിൽപ്പനയാണ് നേടിയത്. 10,000-ത്തിലധികം ഇലക്ട്രിക് യൂണിറ്റുകൾ വിറ്റഴിച്ചു കൊണ്ട് 75 ശതമാനത്തിൻ്റെ വർധനവാണ് കമ്പനി നേടിയതെന്നാണ് പുറത്ത് വരുന്ന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പാസഞ്ചർ വിഭാഗത്തിലായി ട്രിയോ സീരീസ്, അതിനൊപ്പം തന്നെ കൊമേഴ്ഷ്യൽ ഉപയോഗത്തിനായി സോർ മോഡലുകൾ, ഇ-ആൽഫ ശ്രേണി, ഫോർ-വീൽ സിയോ എന്നിവയൊക്കെയാണ് ഉളളത്.

കഴിഞ്ഞ വർഷമാണ് കമ്പനി ട്രിയോ സീരിസിൻ്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. മെറ്റൽ ബോഡി, വർധിച്ച ഈട്, ദീർഘായുസ് എന്നിവ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര ട്രിയോ പ്ലസിന് 3.58 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 10.24 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്. 8kW പവറിൽ പരമാവധി 42 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇവിക്ക് ശേഷിയുണ്ട്.

record sales in Mahindra electric three wheeler

വാഹനം ചാർജ് ചെയ്യുന്നത് സൗകര്യപ്രദമാണെന്നാണ് കമ്പനി പറയുന്നത്. 4 മണിക്കൂറും 20 മിനിറ്റും കൊണ്ട് ഇവി ഫുൾ ചാർജാവും. കൂടാതെ, 2,073 മില്ലീമീറ്റർ വീൽബേസ്, ഹിൽ ഹോൾഡ് അസിസ്റ്റ് ടെക് തുടങ്ങിയ അധിക ഫീച്ചറുകൾ മഹീന്ദ്ര ട്രിയോ പ്ലസ് ഉപയോക്താക്കൾക്ക് തടസമില്ലാത്തതും ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു.

കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുന്ന ബൂസ്റ്റ് മോഡിൽ ട്രിയോ പ്ലസ് മണിക്കൂറിൽ 55 കി.മീ. വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ ധാർമ്മികതയ്ക്ക് അനുസൃതമായി, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് UDAY പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രിയോ മെറ്റൽ ബോഡി വാങ്ങുന്ന ഡ്രൈവർമാർക്ക് ആദ്യ വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നതുമാണ്.

record sales in Mahindra electric three wheeler

സെഗ്മെൻ്റിൽ മറ്റൊരു കക്ഷിയുളളത് മഹീന്ദ്ര വീറോയാണ്. 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലാണ് മോഡൽ അവതരിപ്പിച്ചത്. V2, V4 (A) എന്നീ രണ്ട് വേരിയന്റുകളില്‍ ഇത് വാങ്ങാം. വീറോ സിഎന്‍ജിയുടെ V2 വേരിയന്റിന്റെ വില 8.99 ലക്ഷം രൂപയാണ്. അതേസമയം V4 (A) വേരിയന്റിന്റെ വില 9.39 ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. എക്‌സ്-ഷോറൂം വിലകളാണിത്.

മഹീന്ദ്രയുടെ മോഡുലാര്‍ അര്‍ബന്‍ പ്രോസ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ സിഎന്‍ജി വാഹനം കാര്യക്ഷമതയ്ക്ക് മാത്രമല്ല സുഖകരമായ യാത്ര കൂടി പ്രദാനം ചെയ്യുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ക്യാബിന്‍, എയര്‍കണ്ടീഷണര്‍, ചാരിയിരിക്കുന്ന ഡ്രൈവര്‍ സീറ്റ്, സെഗ്മെന്റിലെ ആദ്യ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന വീറോ സിഎന്‍ജിയില്‍ സുഖസൗകര്യങ്ങള്‍ക്കും അര്‍ഹമായ ശ്രദ്ധ നല്‍കിയിട്ടുണ്ട്.

150 ലിറ്റര്‍ സിഎന്‍ജി ടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഈ വാഹനം 480 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനായി വീറോയില്‍ 4.5 ലിറ്റര്‍ ശേഷിയുള്ള ഒരു ചെറിയ പെട്രോള്‍ ടാങ്കും നല്‍കിയിട്ടുണ്ട്. അതും കൂടി ചേര്‍ക്കുമ്പോള്‍ ഈ വാഹനത്തിന്റെ റേഞ്ച് 500 കിലോമീറ്ററിന് മുകളില്‍ പോകും. ഇത് ഇന്‍ട്രാ സിറ്റി, ഇന്റര്‍സിറ്റി ഗതാഗതത്തിന് അനുയോജ്യമായ വാഹനമായി മഹീന്ദ്ര വീറോ സിഎന്‍ജിയെ മാറ്റുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 4, 2025, 12:18 [IST]
English summary
Mahindra electric three wheelers posted record sales in august 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X