മഹീന്ദ്രയുടെ പത്ത് 3S ഡീലർഷിപ്പുകൾ തുറന്നു; വാണിജ്യ രംഗത്തെ 'എമ്പുരാൻ' ആകാനൊരുങ്ങി ബ്രാൻഡ്
കഴിഞ്ഞ 4 വർഷത്തിനിടയിൽ ശക്തമായ വളർച്ച കൈവരിച്ചതിനു ശേഷം, ട്രക്ക്, ബസ് ബിസിനസിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്, മഹീന്ദ്ര ഈ ഉത്സവ സീസണിൽ 10 പുതിയ ഡീലർഷിപ്പുകൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ദുർഗാപൂർ, ഗുവാഹത്തി, ഹൽദ്വാനി, ഹിസ്സാർ, ഭോപ്പാൽ, ഹുബ്ലി, റായ്പൂർ, മുസാഫർപൂർ, ജലന്ധർ, കാൺപൂർ എന്നിവിടങ്ങളിലാണ് ഈ പത്ത് അത്യാധുനിക 3S ഡീലർഷിപ്പുകൾ സ്ഥിതി ചെയ്യുന്നത്. ഡ്രൈവർക്ക് വിശ്രിക്കാനുളള സംവിധാനം, 24 മണിക്കൂർ ബ്രേക്ക്ഡൗൺ സഹായം, ആഡ്ബ്ലൂവിൻ്റെ ലഭ്യത എന്നിവ നൽകുന്നതിനൊപ്പം പ്രതിദിനം 100-ലധികം വാഹനങ്ങൾക്ക് സേവനം നൽകാനുള്ള ശേഷിയുള്ള 60 വാഹന സർവീസ് ബേകൾ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്.
10 3S ഡീലർഷിപ്പുകൾ കൂടി കൂട്ടിച്ചേർക്കുന്നത് ട്രക്ക്, ബസ് ബിസിനസിനോടുള്ള തങ്ങളുടെ ഗൗരവമായ പ്രതിബദ്ധതയെയും ശക്തമായ വളർച്ചാ അഭിലാഷങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും. എസ്‌എംഎല്ലിനൊപ്പം, ഇപ്പോൾ ഞങ്ങൾക്ക് 600-ലധികം സെയിൽസ് ആൻഡ് സർവീസ് ടച്ച്‌പോയിന്റുകളും വിശാലമായ ഒരു സ്‌പെയർ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയുമുണ്ട്, ഇത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ലോകോത്തര ഉപഭോക്തൃ അനുഭവം നൽകുന്നതിനായി സജ്ജീകരിച്ചിരിക്കുന്നവയാണെന്നുമാണ് എസ്‌എംഎൽ ഇസുസു ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗവുമായ ശ്രീ. വിനോദ് സഹായ് പറഞ്ഞത്.

മൊത്തത്തിൽ, SML നെറ്റ്‌വർക്കുമായി സംയോജിപ്പിച്ച്, മഹീന്ദ്രയുടെ ട്രക്ക്, ബസ് വിൽപ്പന, സർവീസ്, സ്പെയറുകൾ ശൃംഖല ഇപ്പോൾ 203 3S ഡീലർഷിപ്പുകൾ, 137 2S ഡീലർഷിപ്പുകൾ, 273 അംഗീകൃത വർക്ക്‌ഷോപ്പുകൾ, 2000+ സ്പെയറുകൾ റീട്ടെയിലർമാർ, 200+ മൊബൈൽ സർവീസ് വാനുകൾ & 22 എക്‌സ്‌ക്ലൂസീവ് എം-പാർട്ട്‌സ് പ്ലാസാസ് ഔട്ട്‌ലെറ്റുകളുടെ പിന്തുണയുള്ള റോഡ്‌സൈഡ് അസിസ്റ്റൻസ് പോയിന്റുകളായി മൊബൈൽ വർക്ക്‌ഷോപ്പുകൾ എന്നിങ്ങനെ ഉണ്ട്.
അതിനൊപ്പം തന്നെ ഉപഭോക്താക്കൾക്കും ഡ്രൈവർമാർക്കും തൽക്ഷണ പിന്തുണയും പരാതി പരിഹാരവും നൽകുന്നതിന് സാങ്കേതിക വിദഗ്ധരാൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ ഹെൽപ്പ്‌ലൈൻ 24x7 പ്രവർത്തിക്കുന്നുണ്ട്. 555 കോടി രൂപ മുടക്കി എസ്എംഎല്‍ ഇസുസു കമ്പനിയുടെ 58.96 ശതമാനം ഓഹരി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. വാണിജ്യ വിപണിയിൽ ഇതൊരു വലിയ കാൽവയ്പ്പ് തന്നെയാണ്.

1983-ൽ സ്ഥാപിതമായ, SML ഇസുസു, ട്രക്കുകളുടെയും ബസുകളുടെയും വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുളളവരാണ്. 3.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാണിജ്യ വാഹന വിഭാഗത്തില്‍ കൂടുതൽ മേൽക്കോയ്മ നേടുകയാിരുന്നു ഈ ഏറ്റെടുക്കലിലൂടെ മഹീന്ദ്രയുടെ ലക്ഷ്യം. സബ് 3.5 ടണ്‍ ലൈറ്റ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തിലെ പ്രധാനിയാണ് മഹീന്ദ്ര. പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളും മഹീന്ദ്ര പുറത്തിറക്കുന്നുണ്ട്.
മഹീന്ദ്രയുടെ കൊമേഴ്ഷ്യൽ വാഹനങ്ങൾ ഇപ്പോൾ BS6-ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് വികസിപ്പിച്ചവയാണ്.കൂടാതെ, കമ്പനി ഇലക്ട്രിക് കൊമേഴ്ഷ്യൽ വാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മഹീന്ദ്ര കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് കുറഞ്ഞ മെയിന്റനൻസ് ചെലവ്, ഉയർന്ന മൈലേജ്, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി എന്നിവ കൊണ്ടാണ് വിപണിയിൽ ഡിമാ്റ് വർധിക്കുന്നത്.
മഹീന്ദ്രയുടെ കൊമേഴ്ഷ്യൽ വാഹനങ്ങൾ ഇന്നത്തെ ഇന്ത്യൻ ചരക്കു ഗതാഗത മേഖലയിലെ അവശ്യ ഘടകമായി മാറി എന്ന് തന്നെ പറയാം.കർഷകരും ലോജിസ്റ്റിക് കമ്പനികളും ചെറുകിട വ്യാപാരികളും അങ്ങനെ എല്ലാവർക്കും വിശ്വാസമളള പങ്കാളിയായി മഹീന്ദ്ര കഴിഞ്ഞ ദശകങ്ങളായി നിലകൊള്ളുന്നുണ്ട്.
പുതിയ ഡീലർഷിപ്പുകളും, പുതുമകളും, ഇലക്ട്രിക് പദ്ധതികളും കൂടി ചേർന്ന് മഹീന്ദ്ര വീണ്ടും ഇന്ത്യയുടെ റോഡുകളിൽ കരുത്തിന്റെ അടയാളമായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








