BE6 -ൽ ബാറ്റ്മാനെ ആവാഹിച്ച് മഹീന്ദ്ര; വിൽക്കുന്നത് 300 യൂണിറ്റുകൾ മാത്രം, വില 27.79 ലക്ഷം രൂപ

ബ്ലാക്ക് എഡീഷൻ മോഡലുകൾ പല ബ്രാൻഡുകളും അവതരിപ്പിക്കുന്നുണ്ടെങ്കിലും മഹീന്ദ്രയുടെ ചില മോഡലുകൾ നമ്മളുടെ കണ്ണുത്തളളിക്കും. ഇന്ത്യൻ ടെസ‌്ലകൾ എന്ന വിളിപ്പേരിൽ രണ്ട് വേരിയൻ്റുകൾ പുറത്തിറക്കിയതോടെ ഇവി വിപണി മൊത്തത്തിൽ ഒന്ന് കുലുങ്ങി. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കാൻ മഹീന്ദ്ര തെരഞ്ഞെടുത്ത ദിവസം 70-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേദിവസം തന്നെ. ഡിസി കോമിക്സിലെ കഥാപാത്രമായ ബാറ്റ്മാൻ ആരാധകർക്ക് വേണ്ടി തങ്ങളുടെ BE6 വാഹനത്തിൻ്റെ ബാറ്റ് മാൻ എഡീഷൻ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്ര ബിഇ 6 ഇലക്ട്രിക് എസ്‌യുവിയുടെ ഈ ലിമിറ്റഡ് എഡീഷൻ പതിപ്പ് വെറും 300 യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മഹീന്ദ്ര BE 6 ബാറ്റ്മാൻ പതിപ്പിന്റെ ബുക്കിംഗ് ഓഗസ്റ്റ് 23 ന് ആരംഭിക്കുകയും. അന്താരാഷ്ട്ര ബാറ്റ്മാൻ ദിനമായ സെപ്റ്റംബർ 20 ന് ആയിരിക്കും വാഹനത്തിൻ്റെ ഡെലിവറികൾ ആരംഭിക്കുക. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സാറ്റിൻ ബ്ലാക്ക് പെയിന്റ് ഫിനിഷും വീൽ ആർച്ചുകളിലും ബമ്പറുകളിലും കോൺട്രാസ്റ്റിംഗ് ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗും കമ്പനി നൽകിയിട്ടുണ്ട്. സൂപ്പർഹീറോ-തീം പതിപ്പിന്റെ സിഗ്നേച്ചർ ഫ്ലെയർ സ്‌കാറ്റേർഡ് ബാറ്റ്മാൻ ലോഗോകൾ പലഭാഗത്തും കൊടുത്തിട്ടുണ്ട്.

Mahindra launched be6 batman edition

അതുപോലെ ആൽക്കെമി ഗോൾഡ് പെയിന്റ് ചെയ്ത സസ്‌പെൻഷൻ ബിറ്റുകളും ബ്രേക്ക് കാലിപ്പറുകളും 20 ഇഞ്ച് അലോയ് വീലും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കാൻ കാരണമാകുന്നു. BE 6 ബാറ്റ്മാൻ എഡിഷന്റെ ഇന്റീരിയറിൽ പിൻസ്ട്രൈപ്പ് ഗ്രാഫിക്സും ഡാഷ്‌ബോർഡിലുടനീളം ബാറ്റ്മാൻ ബ്രാൻഡിംഗും കാണാം. കറുപ്പും ചാരനിറത്തിലുള്ള അപ്ഹോൾസ്റ്ററി, ക്രിസ്റ്റഫർ നോളന്റെ ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്നുള്ള ബാറ്റ്മാൻ ലോഗോയും BE 6 ബ്രാൻഡിംഗ് സ്റ്റിച്ചിങ്ങ് വാഹനത്തിൽ കാണാം.

കഴിഞ്ഞില്ല ബാറ്റ്മാൻ ലോഗോയുള്ള പുഡിൽ ലാമ്പുകൾ, ഗോൾഡ്-ആക്സന്റഡ് സ്റ്റിയറിംഗ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബൂസ്റ്റ് ബട്ടണിലെ ബാറ്റ്മാൻ ലോഗോ, ഗിയർ ലിവറിനടുത്തുള്ള ആൽക്കെമി ഗോൾഡ് പ്ലാക്ക് എന്നിവയാണ് BE6-ന്റെ മറ്റ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. BE 6 ബാറ്റ്മാൻ എഡിഷന്റെ 300 യൂണിറ്റുകളിൽ എത്രാമത്തെയാണ് തങ്ങളുടെ ഗാരേജിൽ ചേർത്തിരിക്കുന്നതെന്ന് ഈ പ്ലാക്ക് വഴിഉപഭോക്താവിന് അറിയാന സാധിക്കും. BE6-ന്റെ ഈ ലിമിറ്റഡ്-റൺ പതിപ്പ് പാക്ക് ത്രീ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Mahindra launched be6 batman edition

മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ളവ ഫുൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് നൽകുകയെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.

Mahindra launched be6 batman edition

ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാൽ സമ്പന്നവുമാണ് കേട്ടോ.. ഈ രണ്ട് സ്‌ക്രീനുകളും 12.3 ഇഞ്ച് യൂണിറ്റുകളാണെന്നതും ശ്രദ്ധേയമാണ്. മധ്യഭാഗത്തുള്ളത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലതുവശത്തുള്ളത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമാണ് വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 14, 2025, 22:24 [IST]
English summary
Mahindra launched be6 batman edition priced at 27 79 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X