ഈ കാര്‍ വിറ്റുതീര്‍ക്കാന്‍ മഹീന്ദ്ര പാടുപെടുന്നു! കഴിഞ്ഞ മാസം വാങ്ങിയത് വെറും 16 പേർ

ഇന്ത്യയില്‍ 7 സീറ്റര്‍ കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണിപ്പോള്‍. എസ്‌യുവികള്‍ ആയാലും എംപിവികള്‍ ആയാലും 7 സീറ്റര്‍ കാറുകള്‍ ചോദിച്ച് ജനങ്ങള്‍ ഷോറൂമില്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. തുടക്കകാലത്ത് ജനപ്രിയമായ 7 സീറ്റര്‍ വാഹനങ്ങളില്‍ ഒന്നായി പേരെടുത്തിരുന്ന കാറായിരുന്നു മഹീന്ദ്ര മറാസോ. എതിരാളിയായ മാരുതി സുസുക്കി എര്‍ട്ടിഗ ഓരോ മാസവും ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റ് ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ എന്ന നേട്ടം വരെ സ്വന്തമാക്കി. മറുവശത്ത് മറാസോ വില്‍പ്പനയില്‍ ഓരോ മാസവും മൂന്നക്കം പോലും തികയ്ക്കാന്‍ പാടുപെടുകയാണ്. 2024 ഡിസംബര്‍ മാസത്തെ എംപിവിയുടെ വില്‍പ്പന കണക്കുകളാണ് നമ്മള്‍ വിശദമായി നോക്കാന്‍ പോകുന്നത്.

സമീപ മാസങ്ങളിലെന്ന പോലെ മഹീന്ദ്ര മറാസോ എംപിവി 2024 ഡിസംബറിലും കുറഞ്ഞ വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ മാസം കാറിന് വെറും 16 പുതിയ ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്. 2024 മോഡല്‍ അപ്ഡേറ്റും ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിട്ടും ഷോറൂമില്‍ ആളെ കയറ്റാന്‍ കാറിന് സാധിക്കുന്നില്ല.

mahindra marazzo side design

കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയത് 2024 ഒക്ടോബറിലാണ്. ഉത്സവ സീസണിലെ മാസത്തില്‍ 37 യൂണിറ്റ് ആയിരുന്നു വില്‍പ്പന. കഴിഞ്ഞ 6 മാസ കാലയളവില്‍ മെത്തം വില്‍പ്പന 91 യൂണിറ്റ് മാത്രമായിരുന്നു. 2024 ജൂലൈ വരെ മറാസോയുടെ 14 യൂണിറ്റുകള്‍ മഹീന്ദ്ര വിറ്റു. അതേസമയം ഓഗസ്റ്റില്‍ വില്‍പ്പ വെറും 8 കാറുകളായി കുറഞ്ഞു.

ഒക്ടോബറില്‍ വില്‍പ്പന 37 കാറുകളിലെത്തി താല്‍ക്കാലിക പുരോഗതി കാണിച്ചെങ്കിലും നവംബറില്‍ അത് വീണ്ടും 9 യൂണിറ്റായി ഇടിഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാര്‍ മഹീന്ദ്ര വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും 2024 മോഡല്‍ ഇയര്‍ അപ്‌ഡേറ്റോടെ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വില വര്‍ധനവുമായി വന്നത് കാറിന് വില്‍പ്പനയില്‍ തിരിച്ചടിയായി.

mahindra marazzo rear profile

മറാസോയുടെ M2 7 സീറ്റര്‍ വേരിയന്റിന്റെ വില 14,39,400 രൂപയില്‍ നിന്ന് 14,59,400 ആയി ഉയര്‍ന്നു. അതുപോലെ M2 8 സീറ്റര്‍ വേരിയന്റിനും 20,000 രൂപ കൂടി. M4 പ്ലസ് 7 സീറ്റര്‍ വേരിയന്റിന് 20000 രൂപ കൂടി 15,86,000 രൂപയായി വില. M4 പ്ലസ് 8 സീറ്റര്‍ വേരിയന്റിനും സമാനമായ വില വര്‍ധനവ് ലഭിച്ചു.

15,94,200 രൂപയ്ക്കാണ് ഈ വേരിയന്റ് ഇപ്പോള്‍ ലഭ്യമാകുന്നത്. M6 പ്ലസ് വേരിയന്റിന്റെ വിലയിലും മാറ്റമുണ്ട്. M6 പ്ലസ് 7 സീറ്റര്‍ വേരിയന്റിന്റെ പുതിയ വില 16,92,000 രൂപയാണ്. 20000 രൂപ കൂടിയതോടെ M6 പ്ലസ് 8 സീറ്റര്‍ വേരിയന്റിന് ഇപ്പോള്‍ 17,00,200 രൂപ മുടക്കണം.

മറ്റ് മഹീന്ദ്ര കാറുകളെ പോലെ ശക്തമായ എഞ്ചിനും സവിശേഷതകളുമായാണ് മറാസോയും വിപണിയില്‍ എത്തുന്നത്. 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ ഹൃദയം. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

സെന്‍ട്രല്‍ എസി സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിമോട്ട് കീലെസ് എന്‍ട്രി സിസ്റ്റം, 17 ഇഞ്ച് സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവയാണ് കാറിന്റെ സവിശേഷതകള്‍. മറാസോയുടെ എല്ലാ വേരിയന്റുകളിലും മികച്ച സുരക്ഷാ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.

mahindra marazzo interior design

യാത്രക്കാരുടെ സംരക്ഷണത്തിനായി എയര്‍ബാഗുകളും മെച്ചപ്പെട്ട ബ്രേക്കിംഗ് നിയന്ത്രണത്തിനായി എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. കൂടാതെ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ എംപിവി വിപണിയില്‍ ഓരോ ദിവസവും മത്സരം കടുക്കുകയാണ്. ഇതിനിടയില്‍ വില്‍പ്പന നര്‍ധിപ്പിക്കാന്‍ ഓഫറുകളും മറ്റും നല്‍കി മഹീന്ദ്ര കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. മറാസോ ക്ലച്ച് പിടിക്കാന്‍ കാര്‍ അടിമുടി പുതുക്കിപ്പണിയണമെന്നാണ് തോന്നുന്നത്.

More from DriveSpark

Article Published On: Wednesday, January 8, 2025, 19:22 [IST]
English summary
Mahindra marazzo mpv sales report december 2024 sold 16 units only details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X