മിടുക്കനായിരുന്നു, ഇപ്പോള്‍ 'ലോകതോല്‍വി! കഴിഞ്ഞ മാസം ഈ കാര്‍ വാങ്ങാനെത്തിയത് വെറും 4 പേര്‍

നമുക്കറിയാം ഇന്ന് എല്ലാ കുടുംബവും സ്വന്തമായി ഒരു ഫോര്‍വീലര്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളും ഇടക്ക് ട്രിപ്പ് പോകുന്നവരും ഫാമിലി കാറുകളാണ് തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇപ്പോള്‍ ഫാമിലി കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ആണ്. അതിപ്പോള്‍ സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ആണെങ്കിലും മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ (എംപിവി) ആണെങ്കിലും മികച്ച കച്ചവടമാണ് നേടുന്നത്. എതിരാളികളെല്ലാം മികച്ച വില്‍പ്പന നേടുമ്പോള്‍ ഒരു ഫാമിലി എംപിവി കാഴ്ചക്കാരനായി ഒരു വശത്ത് നോക്കി നില്‍ക്കുന്നുണ്ട്. അത് നിലവില്‍ ഹിറ്റ് മോഡലുകള്‍ മാത്രം വിപണിയില്‍ എത്തിക്കുന്ന മഹീന്ദ്രയില്‍ നിന്നുള്ള കാര്‍ ആണെന്നതാണ് കൗതുകം.

ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ചിലര്‍ക്ക് മോഡല്‍ ഏതാണെന്ന് പിടികിട്ടിക്കാണും. ഡ്രൈവ്സ്പാര്‍ക്ക് മലയാളത്തിന്റെ സ്ഥിരം വായനക്കാര്‍ക്കും ആ കാര്‍ പരിചയമുണ്ടാകും. കാരണം കഴിഞ്ഞ കുറേ മാസങ്ങളായി ഈ കാര്‍ വിരലിലെണ്ണാവുന്ന വില്‍പ്പന മാത്രം നേടുന്നത് ഞങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. 2025 മെയ് മാസത്തിലും ഈ കാറിന്റെ വില്‍പ്പന ഒറ്റ അക്കത്തില്‍ ഒതുങ്ങി. ആ കാര്‍ മോഡലിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

mahindra marazzo

നമ്മള്‍ പറഞ്ഞ് വരുന്നത് മഹീന്ദ്ര മറാസോയെ കുറിച്ചാണ്. മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ എന്നീ ബെസ്റ്റ് സെല്ലര്‍ കാറുകള്‍ക്കിടയില്‍ ഒരു ഓപ്ഷന്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര 2018-ല്‍ മറാസോ വിപണിയില്‍ എത്തിച്ചത്. മറാസോയുടെ തുടക്കവും മോശമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മറാസോ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ അമ്പേ പരാജയമാണ്.

മറാസോ ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് പറ്റിയ മികച്ച ഒരു മോഡല്‍ ആണെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായി കാറിന്റെ വില്‍പ്പന ഇടിവ് മഹീന്ദ്രക്ക് തലവേദന സൃഷ്ടിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തെ കണക്കുകള്‍ എടുത്താല്‍ പുതുവര്‍ഷം പിറന്ന 2025 ജനുവരിയില്‍ ഈ കാര്‍ ഒരാള്‍ പോലും വാങ്ങിയില്ല. ഫെബ്രുവരിയില്‍ 17 പേര്‍ പുതിയ ഉപഭോക്താക്കളെ ലഭിച്ചെങ്കിലും മാര്‍ച്ചില്‍ വില്‍പ്പന 10 യൂണിറ്റായി കുറഞ്ഞു. ഏപ്രിലില്‍ വില്‍പ്പന വീണ്ടും ഒറ്റയക്കത്തിലെത്തി.

ഏപ്രിലില്‍ വെറും 6 പേര്‍ മാത്രമാണ് കാര്‍ വാങ്ങിയത്. ഇപ്പോള്‍ മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോഴും മറാസോക്ക് രക്ഷയില്ല. കഴിഞ്ഞ മാസം വെറും നാല് പേര്‍ മാത്രമാണ് മറാസോ വാങ്ങിയത്. ഈ കലണ്ടര്‍ വര്‍ഷം അതായത് കഴിഞ്ഞ 5 മാസത്തെ കണക്ക് അനുസരിച്ച് മഹീന്ദ്ര മറാസോ മൊത്തം നേടിയ വില്‍പ്പന വെറും 37 യൂണിറ്റായിരുന്നു. അതായത്, പ്രതിമാസം ശരാശരി 7.4 കാറുകള്‍ മാത്രമാണ് കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചത്.

വില്‍പ്പന മോശമാണെങ്കിലും മഹീന്ദ്ര മറാസോയെ ഒരിക്കലും ഒരു മോശം കാര്‍ എന്ന് നമുക്ക് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. മറാസോയെ കുറിച്ച് പറയുമ്പോള്‍ ഈ കാറില്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ 10.6 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ക്യാബിനില്‍ ഒരുക്കിയിട്ടുണ്ട്.

mahindra marazzo cabin

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. മറാസോയുടെ എല്ലാ വേരിയന്റുകളിലും മികച്ച സുരക്ഷാ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. യാത്രക്കാരുടെ സംരക്ഷണത്തിനായി എയര്‍ബാഗുകളും മെച്ചപ്പെട്ട ബ്രേക്കിംഗ് നിയന്ത്രണത്തിനായി എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. കൂടാതെ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ നല്‍കിയിട്ടുണ്ട്.

അത്യവശ്യം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന മൈലേജുള്ള എഞ്ചിനും കാറിന്റെ പ്രത്യേകതയാണ്. മഹീന്ദ്ര മറാസോ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാണ്. 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. ഈ കാര്‍ ലിറ്ററിന് 18 കിലോമീറ്റര്‍ മുതല്‍ 22 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

mahindra marazzo steering wheel

വില്‍പ്പന കുറവായതിനാല്‍ കമ്പനി ഈ കാറിന് ഈ മാസം ചില ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംപിവിക്ക് 52000 രൂപ വരെ ക്യാഷ്ബാക്കും 20000 രൂപയുടെ ആക്സസറി കിറ്റും സൗജന്യമായി നല്‍കുന്നു. സ്ഥലത്തിനും വേരിയന്റിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് ഓഫറില്‍ മാറ്റമുണ്ടാകുമെന്ന് ശ്രദ്ധിക്കുക. 6 സീറ്റര്‍ അല്ലെങ്കില്‍ 7 സീറ്റര്‍ ഓപ്ഷനില്‍ വാങ്ങാനാകുന്ന ഈ കാറിന്റെ നിലവിലെ എക്സ്ഷോറൂം വില 14.59 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കാറിന് കമ്പനി ഡിസ്‌കൗണ്ടും ഓഫറുകളും നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മഹീന്ദ്ര യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. സ്റ്റോക്ക് തീരുന്നത് വരെ കാര്‍ വിപണിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.

mahindra marazzo side

മറാസോ ലോഞ്ച് ചെയ്ത സമയത്തില്‍ നിന്ന് വിഭിന്നമായി നിലവില്‍ എംപിവി സെഗ്മെന്റില്‍ ഒത്തിരി ഓപ്ഷനുകള്‍ ഉണ്ട്. എതിരാളികള്‍ നൂതന ഫീച്ചറുകളും മറ്റുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ ഏറെ കാലമായി മഹീന്ദ്ര മറാസോ അപ്ഡേറ്റ് ചെയ്തിട്ട്. ഇതേ വിലനിലവാരത്തില്‍ കൂടുതല്‍ പ്രീമിയം മോഡലുകള്‍ ലഭിക്കുമ്പോള്‍ പിന്നെ ഉപഭോക്താക്കള്‍ അതല്ലേ വാങ്ങൂ. എതായാലും XUV300 ഉടച്ച്വാര്‍ത്ത് XUV 3XO കൊണ്ടുവന്ന് ഹിറ്റടിച്ച പോലെ ഒരു നീക്കം മറാസോയുടെ കാര്യത്തിലും നടപ്പാക്കണമെന്നാണ് മഹീന്ദ്രയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

More from DriveSpark

Article Published On: Sunday, June 15, 2025, 11:00 [IST]
English summary
Mahindra marazzo registered only 4 unit sales in may 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X