മഹീന്ദ്രയുടെ കുറവ് വില്‍പ്പനയുള്ള കാര്‍ വാങ്ങിയത് 2 പേര്‍! ₹4.25 ലക്ഷം ഓഫറിട്ട് 7-സീറ്റര്‍ വിറ്റുതീര്‍ക്കുന്നു

മഹീന്ദ്രയുടെ 2025 ഒക്‌ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. 71624 യൂണിറ്റ് വില്‍പ്പനയുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. 2024 ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് 31 ശതമാനവും 2025 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 27 ശതമാനവുമാണ് വില്‍പ്പന കൂടിയത്. സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലം പ്രതിഫലിച്ചത് ഒക്‌ടോബര്‍ വില്‍പ്പനയിലാണ്. ഇവികള്‍ അടക്കം നിലവില്‍ 9 കാറുകളാണ് മഹീന്ദ്ര ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. ഇതില്‍ 17880 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര സ്‌കോര്‍പിയോ ഒന്നാം സ്ഥാനത്തെത്തി.

കമ്പനിയുടെ മോഡലുകളില്‍ ഏറ്റവും കുറവ് വില്‍പ്പന രേഖപ്പെടുത്തിയത് മറാസോ എംപിവിയാണ്. കഴിഞ്ഞ മാസം കേവലം രണ്ട് യൂണിറ്റുകള്‍ മാത്രമാണ് മറാസോ വിറ്റഴിച്ചത്. ഇത് ആദ്യമായല്ല ഈ മോഡല്‍ ഇത്തരമൊരു മോശം പ്രകടനം നടത്തുന്നത്. 2024 ഒക്‌ടോബറില്‍ മറാസോയ്ക്ക് 37 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. അതേസമയം 2025 സെപ്റ്റംബറില്‍ വില്‍പ്പന വെറും 3 യൂണിറ്റ് മാത്രമായിരുന്നു.

mahindra marazzo side design

ഈ വര്‍ഷം മറാസോയുടെ ശരാശരി പ്രതിമാസ വില്‍പ്പന 31 യൂണിറ്റ് മാത്രമാണ്. പുതുവര്‍ഷാരംഭത്തില്‍ അതായത് ജനുവരിയില്‍ വില്‍പ്പന വട്ടപ്പൂജ്യമായിരുന്നു. ഫെബ്രുവരിയില്‍ 17 യൂണിറ്റുകളും, മാര്‍ച്ചില്‍ 10 യൂണിറ്റുകളും, ഏപ്രിലില്‍ 6 യൂണിറ്റുകളും, മേയില്‍ 4 യൂണിറ്റുകളും വിറ്റു. ജൂണില്‍ 17 യൂണിറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ജൂലൈയില്‍ വില്‍പ്പന ഒറ്റയടിക്ക് 176 യൂണിറ്റുകളായി ഉയര്‍ന്നു.

എന്നാല്‍ പിന്നീട് വില്‍പ്പന ക്രമാനുഗതമായി ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഓഗസ്റ്റില്‍ 46 യൂണിറ്റുകളും, സെപ്റ്റംബറില്‍ 3 യൂണിറ്റുകളും, ഒക്‌ടോബറില്‍ 2 യൂണിറ്റുകളും മാത്രമാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ഇതുവരെ മറാസോയുടെ മൊത്തം വില്‍പ്പന 281 യൂണിറ്റുകള്‍ മാത്രമാണ്. ഉത്സവകാലത്ത് ഈ എംപിവിക്ക് 3 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിട്ടും ഷോറൂമില്‍ ആളുകയറിയില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്.

mahindra marazzo seating layout

ഈ സാഹചര്യം കണക്കിലെടുത്ത് സ്റ്റോക്കുകള്‍ ഒഴിവാക്കാനായി കമ്പനി മറാസോയ്ക്ക് ഈ മാസവും ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മറാസോയുടെ എല്ലാ വേരിയന്റുകള്‍ക്കുമായി 4.25 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് നവംബറില്‍ വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ M2, M4+, M6+ എന്നീ വേരിയന്റുകള്‍ 7 സീറ്റര്‍, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

ഓഫറുകളുടെ ഫലമായി എതിരാളികളായ മാരുതി സുസുക്കി എര്‍ട്ടിഗ, കിയ കാരെന്‍സ് എന്നിവയുമായി മത്സരാധിഷ്ഠിത വിലയില്‍ പോരാടാന്‍ മറാസോക്ക് സാധിക്കും. നിലവില്‍ ഈ മോഡലിന്റെ എക്‌സ്-ഷോറൂം വിലകള്‍ 14.06 ലക്ഷം രൂപ മുതല്‍ 16.38 ലക്ഷം രൂപ വരെയാണ്. മികച്ച ഫീച്ചറുകള്‍ നിറഞ്ഞ ഫാമിലി കാര്‍ ആണ് മറാസോ.

mahindra marazzo cabin

എംപിവിയുടെ എല്ലാ വേരിയന്റുകളിലും സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീ-ലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സെന്‍ട്രല്‍ എസി, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകള്‍.

മറാസോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറാസോ ലിറ്ററിന് 18 കിലോമീറ്റര്‍ മുതല്‍ 22 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Saturday, November 15, 2025, 11:20 [IST]
English summary
Mahindra marazzo sales october 2025 just 2 units marking 95 per cent yoy decline
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X