പത്തു പൈസ കുറച്ചില്ലെങ്കിലും ഷോറൂമിൽ എപ്പോഴും തിരക്ക്, മാരുതി ഇതൊക്കെ കാണുന്നുണ്ടോ
മഹീന്ദ്ര എന്ന പേര് എല്ലാ വാഹനപ്രേമികളുടേയും പ്രിയപ്പെട്ട ബ്രാൻഡാണ്. അത് വാഹനപ്രേമികൾക്ക് മാത്രമല്ല ഇന്ത്യൻ ഉപഭോക്താക്കൾക്കും താൽപ്പര്യമുളള ബ്രാൻഡാണ്. അത് കേവലം ഇന്ത്യൻ ബ്രാൻഡെന്നുളളത് കൊണ്ടല്ല കേട്ടോ. വാഹനത്തിൻ്റെ ക്വാളിറ്റിയും, ടെക്നോളജിയുടെ സംയോജനവും എല്ലാം കൊണ്ടാണ്. ഇപ്പോൾ മഹീന്ദ്രയെ പറ്റി അത്ഭുതമുണർത്തുന്ന കാര്യം എന്താണെന്ന് വച്ചാൽ മെയ് മാസത്തിൽ മഹീന്ദ്ര തങ്ങളുടെ മോഡലുകൾക്ക് ഒന്നും ഒരു ഓഫറും പ്രഖ്യാപിക്കാതെ തന്നെ വിൽപ്പനയിൽ മുന്നിൽ തന്നെയാണ് ബ്രാൻഡ്. അത് മാത്രം മതിയല്ലോ മഹീന്ദ്രയുടെ പവർ എന്താണെന്ന് മനസിലാക്കാൻ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2020-ൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഥാർ എസ്‌യുവി മുതൽ ഇങ്ങോട്ട് മഹീന്ദ്ര വാഹനങ്ങളെല്ലാം വേറെ ലെവലായിരുന്നു. XUV700, സ്കോർപിയോ N, XUV 3XO, BE 6, XEV 9e, ഥാർ റോക്‌സ് തുടങ്ങിയ മോഡലുകളെല്ലാം ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. അങ്ങനെ കച്ചോടം പൊടിപൊടിച്ച് മുന്നേറാനും മഹീന്ദ്രയ്ക്കായി.

ഇക്കൂടെ ഏറ്റവും വിൽപ്പനയുള്ള മോഡലായി സ്കോർപിയോ മുന്നേറുന്നതിനിടയിൽ സർപ്രൈസായി മഹീന്ദ്ര ഥാറിന്റെ വിൽപ്പന കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. ഏപ്രിൽ മാസത്തിൽ 3-ഡോർ, 5-ഡോർ മോഡലുകൾ ചേർന്ന് 10,000 യൂണിറ്റിലധികമാണ് വിറ്റഴിച്ചിരിക്കുന്നത്. ആദ്യമായാണ് ഥാർ സീരീസിന്റെ കച്ചോടം 10,000 യൂണിറ്റ് വിൽപ്പന മറികടക്കുന്നത്. മഹീന്ദ്രയുടെ കണക്കനുസരിച്ച് പോയ മാസം എസ്‌യുവികൾ വാങ്ങിയത് 10,703 ആളുകളാണ്.
ഡീസൽ വേരിയന്റുകൾ 10,040 യൂണിറ്റുകളുടെ വിൽപ്പനയുമായി ഡിമാൻഡ് വർധിപ്പിച്ചപ്പോൾ മറുവശത്ത് ഥാർ പെട്രോൾ വേരിയന്റുകൾ 663 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരിക്കുന്നത്. അങ്ങനെ ഏപ്രിലിൽ 10,703 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുമായി കുതിക്കാൻ വാഹനത്തിനായി. മാർച്ചിൽ ഥാർ സീരീസിന്റെ വിൽപ്പന 8,936 യൂണിറ്റും ഫെബ്രുവരിയിൽ 9,248 യൂണിറ്റുകളും ജനുവരിയിൽ 7,557 യൂണിറ്റുകളുമായിരുന്നു.

മഹീന്ദ്രയുടെ നാസിക് പ്ലാന്റിലാണ് ഥാർ, ഥാർ റോക്സ് എന്നിവയുടെ നിർമാണം നടക്കുന്നത്. 3-ഡോർ പതിപ്പിന് 11,49,999 രൂപ മുതൽ 17,40,000 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നതെങ്കിൽ ഏറ്റവും പുതിയ 5-ഡോർ പതിപ്പിന് 12,99,000 രൂപ മുതൽ 23,08,999 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. MX1, MX3, MX5, AX3 L, AX5 L, AX7 L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് വിപണനത്തിന് എത്തുന്നത്.
ഇതിൽ 2WD, 4WD കോൺഫിഗറേഷനുകൾക്കിടയിൽ വാഹനം തെരഞ്ഞെടുക്കാനും അവസരമുണ്ടാവും. ഇതിൽ ഡീസലിൽ മാത്രമാണ് എസ്‌യുവിക്ക് 4X4 സംവിധാനമുണ്ടാവുക. 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഥാർ റോക്‌സിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിൽ പെട്രോളിന് 160 bhp പവറിൽ 330 Nm torque വരെ നിർമിക്കാൻ കഴിവുണ്ട്.

അതേസമയം 5-ഡോർ മോഡലിലെ ഡീസൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായാണ് വരുന്നത്. അടുത്തിടെ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് 5-ഡോർ മോഡലിനെ കമ്പനി ചെറുതായൊന്ന് നവീകരിച്ചിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








