പിക്ക്-അപ്പ് ട്രക്കുകള്‍ ഇനി എല്ലാവരും വാങ്ങും! ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണത്തിനിറങ്ങി മഹീന്ദ്ര മോഡല്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ N (Mahindra Scorpio N). സ്വദേശത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലും സ്‌കോര്‍പിയോയുടെ പുതിയ മോഡലിന് ആവശ്യക്കാര്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള പിക്ക്-അപ്പ് ട്രക്ക് മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പ്രദര്‍ശിപ്പിപ്പിട്ട ഗ്ലോബല്‍ പിക്ക്-അപ്പ് ട്രക്ക് കണ്‍സെപ്റ്റിന് സമാനമായ ഒരു മഹീന്ദ്ര പിക്ക്-അപ്പ് ട്രക്ക് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ റീല്‍സ് വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നുള്ള സ്‌പൈ വീഡിയോയില്‍ ഭാഗികമായി മറച്ചിരിക്കുന്ന മഹീന്ദ്ര ഗ്ലോബല്‍ പിക്ക് അപ്പ് പരീക്ഷണയയോട്ടം നടത്തുന്നത് കാണാം.
പരീക്ഷണം നടത്തുന്ന മഹീന്ദ്ര വാഹനം ഒരു വാണിജ്യ വാഹനമാണോ അതോ ടൊയോട്ട ഹൈലക്‌സ് പോലുള്ള ഒരു ലൈഫ്‌സ്‌റ്റൈല്‍ വാഹനമാണോ എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. വീഡിയോയില്‍ കാണുന്ന വാഹനം പിക്ക്-അപ്പ ട്രക്കിന്റെ സിംഗിള്‍ ക്യാബ് പതിപ്പായതിനാലാണ് ഈ ഒരു സംശയം ഉയര്‍ന്നത്. എന്നാല്‍ ഈ വാഹനം വാണിജ്യ വാഹനമായി പുറത്തിറക്കുന്നത് ഇന്ത്യയില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന സ്‌കോര്‍പിയോ ചനെ ദോഷകരമായി ബാധിച്ചേക്കുമെന്ന് അഭിപ്രായങ്ങളുണ്ട്.

ലൈഫ്‌സ്‌റ്റൈല്‍ വാഹനം തേടുന്ന ഉയോക്താക്കള്‍ സിംഗിള്‍ ക്യാബുകള്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സ്‌കോര്‍പിയോ ബ്രാന്‍ഡിന് ഹാനികരമായേക്കാമെന്നതിനാല്‍ ഈ വാഹനം അന്താരാഷ്ട്ര വിപണികളില്‍ പരീക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. ബ്രാന്‍ഡിന്റെ സ്‌കോര്‍പിയോ ട്രേഡ്മാര്‍ക്ക് നാമം അടിസ്ഥാനമാക്കി ഗ്ലോബല്‍ പിക്ക് അപ്പിന് സ്‌കോര്‍പിയോ X എന്ന് പേര് നല്‍കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇത് യാഥാര്‍ത്ഥ്യമാകുമോ എന്ന് അറിയാന്‍ നമുക്ക് കറുച്ച് കൂടി കാത്തിരിക്കേണ്ടിവരും.
മഹീന്ദ്ര സ്‌കോര്‍പിയോ പിക്ക്-അപ്പ് ട്രക്കിനെ കുറിച്ച് ഇതുവരെ നമുക്ക് അറിയാവുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് നോക്കാം. മറച്ചിരിക്കുന്ന നിലയിലാണെങ്കിലും സ്‌പൈ ഷോട്ട് പിക്കപ്പ് ട്രക്കിന്റെ സിലൗറ്റിന്റെ പൂര്‍ണ്ണവും വ്യക്തമായ കാഴ്ച നല്‍കുന്നതോടൊപ്പം മുന്‍വശത്തെ ചില ഭാഗങ്ങളും കാണാന്‍ കഴിയും. ഇത് സ്‌കോര്‍പിയോ N എസ്‌യുവിയുടെ ഭൂരിഭാഗം ഡിസൈനും നിലനിര്‍ത്തുന്നുണ്ടെങ്കിലും നീള കൂടുതലാണ്. വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള കറുത്ത ഗ്രില്ലും ഇരട്ട-പീക്ക് മഹീന്ദ്ര ലോഗോയും ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും ഇതിന് ലഭിക്കുന്നു.

കൂടാതെ ഒആര്‍വിഎമ്മുകളില്‍ സംയോജിപ്പിച്ച ഇന്‍ഡിക്കേറ്ററുകളും ഇതിലുണ്ട്. കണ്‍സെപ്റ്റ് പതിപ്പില്‍ കാണപ്പെട്ടിരുന്ന നിരവധി കരുത്തുറ്റ ഡിസൈന്‍ ഘടകങ്ങളുടെ അഭാവം ടെസ്റ്റ് മ്യൂളില്‍ എടുത്ത് കാണിക്കുന്നുണ്ട്. സ്‌നോര്‍ക്കല്‍, റൂഫ് മൗണ്ടഡ് എല്‍ഇഡി ആക്‌സസറികള്‍, നാല് ഡോറുകള്‍ക്ക് പ്രത്യേക ഫുട്‌ബോര്‍ഡുകള്‍ എന്നിവയാണ് അവയില്‍ ചിലത്. ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുന്നത് രണ്ട് ഡോറുകളുള്ള സിംഗിള്‍-കാബിന്‍ പതിപ്പാണെന്ന കാര്യം ശ്രദ്ധിക്കുക.
മഹീന്ദ്ര സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക്കപ്പ് ട്രക്കില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 2.2-ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്റെ പുതുക്കിയ പതിപ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോര്‍പിയോ N എസ്‌യുവിയില്‍ നിന്ന് വ്യത്യസ്തമായി ഈ പിക്ക് അപ്പ് വാണിജ്യ മേഖലയെ ഉദ്ദേശിച്ച് റീട്യൂണ്‍ ചെയ്‌തേക്കാം.

ഇത്തരമൊരു വാഹനം പുറത്തിറക്കുന്ന കാര്യം മഹീന്ദ്ര ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊമേഴ്ഷ്യല്‍ പതിപ്പിനൊപ്പം മഹീന്ദ്ര ഇതേ മോഡലിന്റെ ഒരു ലൈഫ് സ്‌റ്റൈല്‍ പതിപ്പും പുറത്തിറക്കിയേക്കാം. 25 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഈ കാര്‍ ഇസുസു V ക്രോസ്, ടൊയോട്ട ഹൈലക്‌സ് എന്നിവയോടായിരിക്കും മത്സരിക്കും. 2026-ല്‍ ഈ വാഹനം പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ പിക്ക്-അപ്പ് ട്രക്കുകള്‍ക്ക് നിലവില്‍ അത്ര പ്രചാരമില്ല. മഹീന്ദ്രയുടെ കടന്ന് വരവ് ഈ മേഖലയ്ക്ക് ഉണര്‍വേകും. എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്രക്കുള്ള വിശ്വാസ്യത കൂടി പരിഗണിക്കുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ലൈഫ്‌സ്‌റ്റൈല്‍ വാഹനങ്ങള്‍ തേടി ഷോറൂമുകളിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. മഹീന്ദ്ര ഈ ഒരു വാഹനത്തിന്റെ കാര്യത്തില്‍ പോസിറ്റീവായ തീരുമാനം തന്നെ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം. ഈ ഒരു പിക്ക്-അപ്പ് ട്രക്കിന്‍െ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








