ഫീച്ചര്‍ കുറഞ്ഞാലും സാരല്ല്യ, റേഞ്ച് വേണമെന്ന് ജനങ്ങള്‍! ഇ-എസ്‌യുവികളില്‍ ആ മാറ്റം നടപ്പാക്കാന്‍ മഹീന്ദ്ര

2025 മാര്‍ച്ച് 20-നാണ് ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന XEV 9e, BE 6 എന്നീ ഇലക്ട്രിക് മോഡലുകളുടെ ഡെലിവറി മഹീന്ദ്ര ആരംഭിച്ചത്. ടോപ് സ്‌പെക്ക് പായ്ക്ക് 3 വേരിയന്റുകളുടെ വിതരണമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചത്. ഏകദേശം 40 ദിവസം കൊണ്ട് ഏകദേശം 6,300-ലധികം ഇലക്ട്രിക് എസ്‌യുവികള്‍ വിജയകരമായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി കമ്പനി അറിയിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡ് കാരണം രണ്ട് മോഡലുകളുടെയും കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ അഞ്ച് മാസം വരെ ഉയര്‍ന്നിട്ടുണ്ട്.

റിസര്‍വേഷന്‍ തുടങ്ങിയ ആദ്യ ദിവസം മാത്രം 30,179 ബുക്കിംഗുകള്‍ രേഖപ്പെടുത്തിയതോടെ ഈ ഇലക്ട്രിക് മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് പ്രകടമായിരുന്നു. കൂപ്പെ ശൈലിയില്‍ വരുന്ന XEV 9e മോഡലിനായിരുന്നു കൂട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡ്. 59 ശതമാനത്തിലധികം ഉപഭോക്താക്കളും ഏറ്റവും ഉയര്‍ന്ന വേരിയന്റായ പായ്ക്ക് 3 വേരിയന്റ് തിരഞ്ഞെടുത്തു. ബുക്കിംഗ് കുമിഞ്ഞ് കൂടുന്നതിനാല്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി കമ്പനി XEV 9e, BE 6 എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു.

mahindra be 6 xev 9e

പായ്ക്ക് ത്രീ സെലക്ട് ഡെലിവറികള്‍ അടുത്ത മാസം ആദ്യം ആരംഭിക്കും. 2025 ജൂലൈയിലാണ് മിഡ്-സ്പെക്ക് പായ്ക്ക് ടു വേരിയന്റുകളുടെ ഡെലിവറി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബേസ് പായ്ക്ക് വണ്‍, അല്‍പ്പം ഉയര്‍ന്ന പായ്ക്ക് വണ്‍ എബോവ് എന്നിവയുടെ വിതരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള എല്ലാ ബുക്കിംഗുകളിലും 75 ശതമാനത്തിലധികവും ഉയര്‍ന്ന 79kWh ബാറ്ററി പായ്ക്ക് മാത്രമുള്ള ടോപ്പ്-സ്‌പെക്ക് പാക്ക് ത്രീ വേരിയന്റിനാണെന്നും കമ്പനി വെളിപ്പെടുത്തി.

എങ്കിലും, അധികം വൈകാതെ താഴ്ന്ന ട്രിമ്മുകളില്‍ വലിയ ബാറ്ററി പായ്ക്ക് അവതരിപ്പിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ഇവിയില്‍ കൂടുതല്‍ ഫീച്ചറുകളല്ല മറിച്ച് കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് വേണമെന്നാണ് താല്‍പര്യപ്പെടുന്നതെന്ന് കമ്പനി മനസ്സിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി മഹീന്ദ്ര BE 6, XEV 9e എന്നിവയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചേക്കാം.

ar rahman mahindra xev 9e

ഇവയില്‍ 79kWh ബാറ്ററി കുറഞ്ഞ സവിശേഷതകളോടെ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും. ഇത് ഉപഭോക്തൃ അടിത്തറ വിശാലമാക്കാനും കൂടുതല്‍ വില്‍പ്പന നേടാനും സഹായിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.XEV 9e, BE 6 എന്നിവ ഉള്‍പ്പെടുന്ന മഹീന്ദ്രയുടെ ന്യൂജെന്‍ ഇലക്ട്രിക് വാഹന നിര നൂതനമായ INGLO സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്നു. ഈ മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് മഹീന്ദ്രയുടെ ഭാവി ഇവികള്‍ പണിയുക.

നിലവില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി ഇരട്ടകളില്‍ 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് വരുന്നത്. വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 656 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ചെറിയ ബാറ്ററി പായ്ക്കിന് 542 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്. മഹീന്ദ്ര XEV 9e യുടെ വില 21.90 ലക്ഷം രൂപ മുതല്‍ 30.50 ലക്ഷം രൂപ വരെ പോകുന്നു.

BE 6 ഇലക്ട്രിക് എസ്‌യുവിയുടെ വില 18.90 ലക്ഷം രൂപ മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകള്‍ ആണിത്. ഫീച്ചറുകള്‍ കുറച്ച് കുറഞ്ഞാലും താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ റേഞ്ചുള്ള വേരിയന്റുകള്‍ വന്നാല്‍ പിന്നെ ഇന്ത്യക്കാര്‍ അത് തന്നെയാകും വാങ്ങുക. എന്ന് മുതല്‍ മഹീന്ദ്ര ഈ ഒരു മാറ്റം കൊണ്ടുവരുമെന്ന കാര്യം തീര്‍ച്ചയില്ല. വരുന്ന മുറയ്ക്ക് അത് ഞങ്ങള്‍ നിങ്ങളെ അറിയിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 7, 2025, 19:37 [IST]
English summary
Mahindra planning to introduce 79kwh battery pack on lower trims of be 6 and xev 9e
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X