എല്ലാം കേന്ദ്രത്തിന്റെ കൃപ! 1 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര, റെക്കോഡ്

ചരക്കു സേവന നികുതിയിലെ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്ന സെപ്റ്റംബര്‍ മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ അറിയാന്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റെക്കോഡ് വില്‍പ്പനയുമായാണ് സെപ്റ്റംബര്‍ അവസാനിപ്പിച്ചത്. ഉത്സവ സീസണില്‍ പാസഞ്ചര്‍ യൂട്ടിലിറ്റി വാഹനങ്ങളില്‍ കമ്പനി ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. ആഭ്യന്തര നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 56,233 എസ്‌യുവികള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 10% വളര്‍ച്ച കൈവരിച്ചു. 2024 സെപ്റ്റംബറില്‍ വില്‍പ്പന 51,062 യൂണിറ്റായിരുന്നു.

മഹീന്ദ്ര റിപ്പോര്‍ട്ട് ചെയ്ത എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയാണിത്. കയറ്റുമതി ഉള്‍പ്പെടെ, മൊത്തത്തിലുള്ള യൂടിലിറ്റി വാഹന വില്‍പ്പന 58,714 യൂണിറ്റായിരുന്നു. 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളിലെ വില്‍പ്പന 297,570 യൂണിറ്റായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വര്‍ധനവ്.

mahindra suv

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വില്‍പ്പന 145503 യൂണിറ്റ് ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 135962 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 7 ശതമാനം വര്‍ധിച്ചു. വാണിജ്യ വാഹന പോര്‍ട്ട്ഫോളിയോയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി, രണ്ട് ടണ്ണില്‍ താഴെ ഭാരമുള്ള എല്‍സിവികളുടെ (ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍) വില്‍പ്പന കഴിഞ്ഞ മാസം 2% കുറഞ്ഞ് 3,386 യൂണിറ്റായി.

എന്നിരുന്നാലും, 2 മുതല്‍ 3.5 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളുടെ ശ്രേണിയില്‍ 21% വളര്‍ച്ച രേഖപ്പെടുത്തി 23,342 യൂണിറ്റുകളായി. ആറ് മാസ കാലയളവില്‍ ചെറിയ എല്‍സിവികളുടെ വില്‍പ്പന 12% കുറഞ്ഞു. അതേസമയം വലിയ വാഹന വിഭാഗത്തില്‍ 12% വളര്‍ച്ചയോടെ 1,14,176 യൂണിറ്റുകളായി. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ത്രീവീലര്‍ വിഭാഗം സെപ്റ്റംബറില്‍ 30% വളര്‍ച്ച നേടി 13,017 യൂണിറ്റുകളായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 32% വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിച്ചു.

കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് നേടാനും ഇത് കാരണമായി. സെപ്റ്റംബറില്‍ വിദേശ വിപണികളിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചു. 43% വളര്‍ച്ചയോടെ 4,320 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കപ്പല്‍ കയറ്റി അയച്ചത്. 2026 സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്തം 20,303 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. 2025 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,680 യൂണിറ്റായിരുന്നു. 38 ശതമാനമാണ് വളര്‍ച്ച.

2025 സെപ്റ്റംബറോടെ രാജ്യം ഉത്സവ സീസണ്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഇരട്ടി മധുരമായാണ് ജിഎസ്ടി 2.0 അടിസ്ഥാനമാക്കിയുള്ള വിലക്കുറവ് നടപ്പിലാക്കിയത്. മറ്റ് കമ്പനികളെ പോലെ സെപ്റ്റംബര്‍ 22 ആകാന്‍ കാത്തുനില്‍ക്കാതെ ജിഎസ്ടി ഘടനയിലെ മാറ്റം കൊണ്ടുള്ള ആനുകൂല്യം ഉടനടി കൈമാറിയ കമ്പനിയാണ് മഹീന്ദ്ര. ഇത് മഹീന്ദ്രയുടെ എസ്‌യുവികള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കി.

മോഡലുകള്‍ക്ക് അനുസരിച്ച് ജിഎസ്ടി 2.0 കാരണമുള്ള വിലക്കുറവ് വ്യത്യാസപ്പെടുന്നു. ജിഎസ്ടി കട്ടിന് പുറമെ തെരഞ്ഞെടുത്ത കാറുകള്‍ക്ക് കമ്പനി ഉത്സവകാലത്ത് അധിക ആനുകൂല്യങ്ങളും ഓഫര്‍ ചെയ്യുന്നു. ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും ആകെ 2.56 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. ഇതില്‍ 1.27 ലക്ഷം വിലക്കുറവും 1.29 ലക്ഷം അധിക ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. അതുപോലെ, XUV 3XO വാങ്ങുന്നവര്‍ക്ക് ആകെ 2.46 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയും.

അതേസമയം ഥാര്‍, ഥാര്‍ റോക്‌സ് എന്നിവ വാങ്ങുന്നവര്‍ക്ക് യഥാക്രമം 1.55 ലക്ഷം രൂപയും 1.53 ലക്ഷം രൂപയുമാണ് പോക്കറ്റിലാക്കാന്‍ സാധിക്കുക. സ്‌കോര്‍പിയോ, സ്‌കോര്‍പിയോ N പോലുള്ള എസ്‌യുവികള്‍ക്ക് യഥാക്രമം 1.96 ലക്ഷം, 2.15 ലക്ഷം രൂപയുടെ മൊത്തം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ മുന്‍നിര ഐസിഇ എസ്‌യുവിയായ XUV700 ആണ് ഓഫറുകളുടെ കാര്യത്തില്‍ ഒന്നാമത്. വിലക്കുറവും അധിക ആനുകൂല്യങ്ങളുമെല്ലാം ചേര്‍ത്ത് 2.24 ലക്ഷം രൂപയാണ് XUV700 വാങ്ങുന്നവര്‍ക്ക് ലാഭം.

More from DriveSpark

Article Published On: Wednesday, October 1, 2025, 15:03 [IST]
English summary
Mahindra recorded 56233 unit sales in 2025 september total sales crossed 1 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X