ഒക്ടോബർ മാസം മഹീന്ദ്രയെ രക്ഷപ്പെടുത്തിയത് ഈ മൂന്ന് പേർ! 1.2 ലക്ഷത്തിൻ്റെ കച്ചോടവുമായി രണ്ടാം സ്ഥാനത്ത്

ഒക്ടോബർ മാസത്തിൽ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിൻ്റെ ഫലമായി മികച്ച വിൽപ്പനയാണ് നേടാൻ സാധിച്ചിരിക്കുന്നത്. അതിൽ പ്രത്യേകിച്ച് മഹീന്ദ്ര തങ്ങളുടെ എസ്‌യുവികളുടെ വിൽപ്പനയിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തിൽ മൊത്തം വാഹന വിൽപ്പന 120,142 വാഹനങ്ങളായിരുന്നു, അതിനൊപ്പം തന്നെ കയറ്റുമതി ഉൾപ്പെടെ 26 ശതമാനത്തിൻ്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്ര ആഭ്യന്തര വിപണിയിൽ 71624 വാഹനങ്ങളാണ് വിറ്റത്, 31 ശതമാനത്തിൻ്റെ വളർച്ചയുപ്പടെ കയറ്റുമതി ഉൾപ്പെടെ മൊത്തത്തിൽ 73890 വാഹനങ്ങളും. വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 14 വളർച്ചയോടെ 31741 ആയി.

ഒക്ടോബർ മാസം മഹീന്ദ്രയുടെ വിൽപ്പന വർധിക്കാൻ പ്രധാന കാരണം മൂന്ന് മോഡലുകളാണ്. ബൊലോറോയും നിയോയും അതിനൊപ്പം തന്നെ ഥാർ ത്രീ ഡോറിൻ്റെ അപ്ഡേറ്റ് ചെയ്ത മോഡലും കാരണമാണ്. അകത്തും പുറത്തും കമ്പനി വരുത്തിയിട്ടുള്ള പുതിയ മോഡലാണ് ബൊലെറോ നിയോ. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാക്കി തന്നെ മുഖം മിനുക്കിയ നിയോ എത്തിയിരിക്കുന്നത്.

Mahindra Reported 26 Perentage Growth In October Sales

പുറത്ത് നിന്ന് നോക്കിയാൽ ആദ്യം തന്നെ പുതിയ ബോഡി കളറുളള ഗ്രിൽ വീൽ ആർച്ച് ക്ലാഡിംഗ്, ഇലക്ട്രിക്കിലി നിയന്ത്രിക്കാവുന്ന ഡ്യുവൽ-ടോൺ ORVM-കൾ, ഹെഡ്‌ലൈറ്റിൽ തന്നെ ലഭിക്കുന്ന DRL-കൾ, 15/16-ഇഞ്ച് അലോയ്‌കൾ, ഡ്യുവൽ-ടോൺ കളർവേകൾ എന്നിവയെല്ലാം ആണ് ആദ്യ കാഴ്ച്ചയിൽ നിങ്ങൾക്ക് എടുത്തറിയാൻ സാധിക്കുന്നത്. പുതിയ അഞ്ച് നിറങ്ങൾ കൂടി ചേർത്ത് മൊത്തത്തിൽ ഒമ്പത് നിറങ്ങളിൽ നിയോ വാങ്ങാൻ സാധിക്കും.

ഡയമണ്ട് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, പേൾ വൈറ്റ്, റോക്കി ബീജ്, ജീൻസ് ബ്ലൂ, കോൺക്രീറ്റ് ഗ്രേ, പേൾ വൈറ്റ് ഡ്യുവൽ-ടോൺ, ജീൻസ് ബ്ലൂ ഡ്യുവൽ-ടോൺ, കോൺക്രീറ്റ് ഗ്രേ ഡ്യുവൽ-ടോൺ എന്നിങ്ങനെയാണ് ഒമ്പത് നിറങ്ങൾ. N4, N8, N10, N10 (O), N11 എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിൽ ലഭിക്കുന്ന മഹീന്ദ്ര ബൊലെറോ നിയോ നിങ്ങൾക്ക് 8.49 ലക്ഷം രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഇന്റീരിയർ ലൂണാർ ഗ്രേ ലഭിക്കുന്നത് ടോപ്പ് എൻഡ് മോഡലുകളിലാണെങ്കിൽ മോച്ച ബ്രൗൺ മറ്റ് വേരിയൻ്റുകളിൽ ലഭ്യമാണ്.

Mahindra Reported 26 Perentage Growth In October Sales

ഇനി ജനപ്രിയ മോഡലായ ബോലേറോയിലേക്ക് നോക്കിയാൽ 2025 മഹീന്ദ്ര ബൊലേറോ സ്വന്തമാക്കാൻ വെറും 7.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില മുടക്കിയാൽ മതിയാവും. പുതുക്കിപണിത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന 2025 മോഡൽ ബൊലേറോ എസ്‌യുവിയിൽ (Mahindra Bolero Facelift) ചെറിയ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളും ഉൾവശത്ത് പുതിയ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റമൊന്നുമില്ല.

025 മഹീന്ദ്ര ബൊലേറോയുടെ B4 ബേസ് മോഡലിനാണ് 7.99 ലക്ഷം രൂപ വില വരുന്നത്. B6 പതിപ്പാണെങ്കിൽ 8.69 ലക്ഷം B6 (O) മോഡലാണെങ്കിൽ 9.09 ലക്ഷം B8 ടോപ്പ് എൻഡ് വേരിയന്റാണെങ്കിൽ 9.69 ലക്ഷം എന്നിങ്ങനെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. പുതിയ ബൊലേറോയിലെ എക്സ്റ്റീരിയർ മാറ്റങ്ങൾ വളരെ സൂക്ഷ്മമാണ്.

Mahindra Reported 26 Perentage Growth In October Sales

പ്രധാന നവീകരണങ്ങൾ കൊണ്ടുവന്നിരിക്കുന്നത് മഹീന്ദ്ര ബൊലേറോയുടെ അകത്തളത്തിലാണ്. അകത്ത് ഇപ്പോൾ മീഡിയ നിയന്ത്രണങ്ങൾക്കായി ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആരാധകർ പലരേയും സന്തോഷപ്പെടുത്തിയേക്കും. എന്നിരുന്നാലും സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ അല്ലെങ്കിൽ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി പോലുള്ള മോഡേൺ ഫീച്ചറുകളെയൊന്നും സപ്പോർട്ട് ചെയ്യുന്നില്ല കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 1, 2025, 12:40 [IST]
English summary
Mahindra reported 26 percentage growth in october sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X