ഒരു ജാഥയ്ക്കുള്ള ആളുകൾ കൊള്ളുന്ന വണ്ടി; നവംബറിൽ കിടിലൻ വിൽപ്പനയുമായി സ്കോർപിയോ
ഇന്ത്യൻ വാഹന വിപണിയിലെ തന്നെ ഏറ്റവും ജനപ്രിയ എസ്‌യുവി മോഡലായ മഹീന്ദ്ര സ്കോർപിയോ, തുടർച്ചയായ 23 വർഷത്തെ വിൽപ്പന ചരിത്രം പിന്നിട്ടിരിക്കുകയാണ്. ഇതിൻ്റെ കരുത്തുറ്റ ഡിസൈനും പെർഫോമൻസ് രാജാവായ എഞ്ചിൻ ഓപ്ഷനുകളും ഉപഭോക്താക്കളെ ഇപ്പോഴും ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഓരോ മാസവും മികച്ച വിൽപ്പന കണക്കുകൾ രേഖപ്പെടുത്തുന്ന ഈ വാഹനത്തിന്, 2025 നവംബറിലും റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് മോഡലുകളുടെ വിൽപ്പനയുടെ കൂടുതൽ വിവരങ്ങൾ വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഗാഡി വാഡി വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് 2025 നവംബറിൽ മൊത്തം 15,616 മഹീന്ദ്ര സ്കോർപിയോ യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം, 2024 നവംബറിൽ ഇത് 12,704 യൂണിറ്റുകളായിരുന്നു. അങ്ങനെയെങ്കിൽ കണക്കുകൾ സൂചിപ്പിക്കുന്നത് മുൻവർഷത്തെ അപേക്ഷിച്ച് 2,912 യൂണിറ്റുകളുടെ വർദ്ധനവാണ്.

ഈ മികച്ച പ്രകടനത്തിലൂടെ മഹീന്ദ്ര സ്കോർപിയോയുടെ വിൽപ്പനയിൽ 23 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നീ രണ്ട് പതിപ്പുകളുടെയും ഒരുമിച്ചുളള വിൽപ്പന കണക്കാണിത്.സ്‌കോര്‍പിയോ ക്ലാസിക് 9-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ 7-സീറ്റര്‍, 6-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ പ്രാരംഭ വേരിയന്റിന് 12.98 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 16.70 ലക്ഷം രൂപയുമാണ് വില.
ഇതിന്റെ പ്രാരംഭ വേരിയന്റിന് 13.20 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 24.17 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ എന്നീ മോഡലുകളുമായാണ് സ്‌കോര്‍പിയോ പ്രധാനമായും ഏറ്റുമുട്ടുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

130 bhp പവറും പരമാവധി 300 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്‌കോര്‍പിയോ ക്ലാസിക്കിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കമ്പനി നല്‍കുന്നില്ല. സ്‌കോര്‍പിയോ N 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.
പെട്രോള്‍ എഞ്ചിന്‍ 200 bhp പവറില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ 175 bhp പവറില്‍ 400 Nm ടോര്‍ക്ക് സൃഷ്ടിക്കുന്നു. രണ്ടിലും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാണ്. അടുത്തിടെ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) പോലുള്ള നൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി മഹീനന്ദ്ര തങ്ങളുടെ ബിഗ് ഡാഡി എസ്‌യുവിയായ 7-സീറ്റര്‍ എസ്‌യുവിയെ അപ്‌ഡേറ്റ് ചെയ്തു.

സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്റ്റോപ്പ് ആന്‍ഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലേര്‍ട്ട് തുടങ്ങിയ എക്‌സ്‌ക്ലൂസീവ് സവിശേഷതകളും സ്‌കോര്‍പിയോ N എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന ADAS-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








