രഹസ്യമായി ഒരു കാര്‍ കൂടി ഷോറൂമിലെത്തിച്ച് മഹീന്ദ്ര! ഒരുതരത്തിലും സഫാരിയെ പച്ചപിടിക്കാന്‍ വിടില്ലെന്നാ?
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച വിജയം ആസ്വദിക്കുന്ന ബ്രാന്‍ഡ് ആണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കമ്പനി പുറത്തിറക്കിയ ഒട്ടുമിക്ക മോഡലുകളും വമ്പന്‍ ഹിറ്റാണ്. അടുത്തിടെ ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി പുറത്തിറക്കിയ BE 6, XEV 9e എന്നീ മോഡലുകള്‍ ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച് മുന്നേറുകയാണ്. ഇതിന്റെ കൂടെ തന്നെ ഐസി എഞ്ചിന്‍ വാഹനങ്ങളെയും കമ്പനി കാര്യമായി ഗൗനിക്കുന്നുണ്ട്. മഹീന്ദ്ര 2022 ജൂണില്‍ പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് മോഡലാണ് സ്‌കോര്‍പിയോ N.
മൂന്ന് വര്‍ഷത്തിനുള്ളില്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ശക്തമാ സാന്നിധ്യമായി മാറാന്‍ സ്‌കോര്‍പിയോ N എന്ന മോഡലിന് സാധിച്ചിരുന്നു. ക്ലാസിക്കിന്റെ കൂടെ സ്‌കോര്‍പിയോ N എല്ലാ മാസവും 10000 യൂണിറ്റിന് മുകളില്‍ വില്‍പ്പനയുമായി ബ്രാന്‍ഡിന്റെ വിപണി വിഹിതം ഉയര്‍ത്താന്‍ കാര്യമായ സംഭാവന നല്‍കുന്നു. ഇപ്പോള്‍ സ്‌കോര്‍പിയോ N-ന്റെ വില്‍പ്പന ഇനിയും വര്‍ധിപ്പിക്കുന്നതിനായി കമ്പനി അതിന്റെ ബ്ലാക്ക് എഡിഷന്‍ കൊണ്ടുവരാന്‍ പോകുകയാണ്.

ഇത് പതിവ് ഡാര്‍ക്ക് തീമില്‍ നിന്ന് വ്യത്യസ്തമായ ഒരു നാപ്പോളി ബ്ലാക്ക് എഡിഷനായിരിക്കും. ലോഞ്ചിന് മുന്നോടിയായി കമ്പനി ഈ കാറിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. മാത്രമല്ല അത് ഡീലര്‍ഷിപ്പുകളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ വില പ്രഖ്യാപനവും നടക്കും. സ്‌കോര്‍പിയോയില്‍ കമ്പനി ഒരു പുതിയ സിംഗിള്‍ ഗ്രില്‍ നല്‍കിയിട്ടുണ്ട്. ക്രോം ഫിനിഷിംഗ് ഇതില്‍ ദൃശ്യമാണ്.
കമ്പനിയുടെ പുതിയ ലോഗോ ഗ്രില്ലില്‍ കാണാം. അതുമൂലം മുന്‍ഭാഗത്തിന്റെ ഭംഗി വര്‍ധിക്കുന്നു. പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ലോവര്‍ ഗ്രില്‍ ഇന്‍സേര്‍ട്ടുള്ള വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എസ്യുവിക്ക് 18 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. ക്രോം പൂശിയ ഡോര്‍ ഹാന്‍ഡിലുകള്‍, ക്രോം പൂശിയ വിന്‍ഡോ ലൈന്‍, റൂഫ് റെയിലുകള്‍, സൈഡ്-ഹിംഗ്ഡ് ഡോറുകളുള്ള ട്വീക്ക്ഡ് ബോണറ്റ്, ബൂട്ട്‌ലിഡ്, പുതുക്കിയ റിയര്‍ ബമ്പര്‍, പുതിയ വെര്‍ട്ടിക്കല്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അകത്തളത്തില്‍ സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ FATC, വയര്‍ലെസ് ചാര്‍ജര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ഷിഫ്റ്റ് ലിവര്‍ എന്നിവയുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, അലക്സ-സജ്ജീകരിച്ച വാട്ട്3വേഡ്‌സ് (W3W), റിയര്‍ എസി വെന്റുകള്‍, 12 സ്പീക്കറുകളുള്ള പ്രീമിയം സോണി സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുണ്ട്.
ഫ്രണ്ട്/സൈഡ്/കര്‍ട്ടന്‍ എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് വാണിംഗ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, 4 വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഇതിന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.
മഹീന്ദ്ര സ്‌കോര്‍പിയോ N-ന് ഥാര്‍, XUV700 എന്നിവയുടെ അതേ എഞ്ചിന്‍ ലഭിക്കും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍ പെട്രോളും 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് ഇതിന് കരുത്ത് പകരുന്നത്. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.
സ്‌കോര്‍പിയോയുടെ ടോപ് വേരിയന്റ് ഫോര്‍-വീല്‍ ഡ്രൈവ് (4WD) സിസ്റ്റവുമായി വരുന്നു. ടാറ്റ സഫാരി പോലുള്ള എതിരാളികളാണ് സ്‌കോര്‍പിയോ N നേരിടുന്നത്. അടുത്തിടെയാണ് ടാറ്റ സഫാരിക്ക് പുതിയ സ്റ്റെല്‍ത്ത് എഡിഷന്‍ സമ്മാനിച്ചത്. ടാറ്റ സഫാരി സ്‌റ്റെല്‍ത്ത് എഡിഷന്‍ അക്കംപ്ലിഷ്ഡ്+ സ്റ്റെല്‍ത്ത് വില 25.74 ലക്ഷം രൂപ മുതൽ 27.24 ലക്ഷം രൂപ വരെയാണ്. സ്‌കോർപിയോയുടെ വില ഉടനെ അറിയാൻ കഴിയും.


Click it and Unblock the Notifications








