9 പേര്‍ക്ക് വരെ കയറാം! ഇറങ്ങിയിട്ട് 23 വര്‍ഷമായ ഈ കാർ കഴിഞ്ഞ മാസം മാത്രം വാങ്ങിപ്പോയത് 15877 പേര്‍

ഓരോ മാസവും ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതുതായി എന്തെങ്കിലുമൊക്കെ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ പുതിയ കാറുകളുടെ ലോഞ്ച് ആയിരിക്കാം. ചിലപ്പോള്‍ ചിലതിന്റെ ഉത്പാദനം നിര്‍ത്തിയതോ വിപണിയില്‍ നിന്ന് പിന്‍വലിച്ചതോ ആയിരിക്കാം. ചില കാറുകള്‍ വരുന്നതും പോകുന്നതും ആരും അറിയാറില്ല. ഉപഭോക്താക്കളില്‍ നിന്ന് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ അപൂര്‍വം ചില കാറുകള്‍ ഇതിന് ഒരു അപവാദമായി നിലകൊള്ളുന്നു. ഉപഭോക്താക്കളുടെ ഹൃദയത്തില്‍ കയറിപ്പറ്റുന്ന ഈ കാറുകള്‍ പതിറ്റാണ്ടുകളോളം വിപണിയില്‍ തുടരുന്നു. ഇന്ത്യയിലെ മുന്‍നിര കാര്‍ ബ്രാന്‍ഡുകളില്‍ നിന്ന് അത്തരത്തില്‍ ചില മോഡലുകള്‍ ഇന്നും വില്‍പ്പനക്കെത്തുന്നുണ്ട്.

അക്കൂട്ടത്തില്‍ പ്രമുഖനാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ലക്ഷണമൊത്ത ഈ എസ്‌യുവി 2022-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. പതിറ്റാണ്ടുകള്‍ രണ്ട് പിന്നിട്ടെങ്കിലും ഇതിന്റെ സ്വീകാര്യതയ്ക്ക് യാതൊരു ഇടിവും നേരിട്ടിട്ടില്ല. 2002-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോള്‍ മഹീന്ദ്ര സ്‌കോര്‍പിയോയുടെ പ്രാരംഭ വില 5.99 ലക്ഷം രൂപയായിരുന്നു. കുറഞ്ഞ വില, കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകള്‍, ആകര്‍ഷകമായ ഡിസൈന്‍ എന്നിവ കാരണം പെട്ടെന്ന് തന്നെ ഇന്ത്യക്കാരുടെ മനംകവരാന്‍ സ്‌കോര്‍പിയോക്ക് സാധിച്ചു.

mahindra scorpio classic

ഏകദേശം 23 വര്‍ഷങ്ങള്‍ക്ക് ശേഷവും മഹീന്ദ്ര സ്‌കോര്‍പിയോയുടെ വില്‍പ്പന ഇന്നും മികച്ച നിലയില്‍ തുടരുന്നു. ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ സ്‌കോര്‍പിയോ ഉണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോയുടെ 2025 ഒക്ടോബറിലെ വില്‍പ്പന റിപ്പോര്‍ട്ട് അടുത്തിടെ ഗാഡിവാഡി വെബ്‌സൈറ്റ് പുറത്തുവിട്ടു. ഇത് അനുസരിച്ച് 2025 ഒക്ടോബറില്‍ മഹീന്ദ്ര മൊത്തം 18,107 സ്‌കോര്‍പിയോ കാറുകളാണ് വിറ്റഴിച്ചത്.

2024 ഒക്ടോബറില്‍ ഇത് 15,877 യൂണിറ്റുകളായിരുന്നു. അതായത്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 ഒക്ടോബറില്‍ 2,230 മഹീന്ദ്ര സ്‌കോര്‍പിയോ കാറുകള്‍ അധികമായി വിറ്റു. ഇത് 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ കണക്കുകള്‍ പ്രകാരം, 2025 ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആദ്യ 10 കാറുകളുടെ പട്ടികയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ആറാം സ്ഥാനത്തെത്തി.

ടാറ്റ നെക്‌സോണ്‍ (22083 യൂണിറ്റ് ), മാരുതി സുസുക്കി ഡിസയര്‍ (20791 യൂണിറ്റ് ), മാരുതി സുസുക്കി എര്‍ട്ടിഗ (20087 യൂണിറ്റ് ), മാരുതി സുസുക്കി വാഗണ്‍ ആര്‍ (18970 യൂണിറ്റ് ), ഹ്യുണ്ടായി ക്രെറ്റ (18381 യൂണിറ്റ് ) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്, മഹീന്ദ്ര സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സ്‌കോര്‍പിയോ വില്‍പ്പനക്കെത്തുന്നത്.

അടുത്തിടെ കേരള ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ സ്‌കോര്‍പിയോ N സ്വന്തമാക്കിയിരുന്നു. സ്‌കോര്‍പിയോ ക്ലാസിക് 9-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ 7-സീറ്റര്‍, 6-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ പ്രാരംഭ വേരിയന്റിന് 12.98 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 16.70 ലക്ഷം രൂപയുമാണ് വില.

mahindra scorpio n black

ഇതിന്റെ പ്രാരംഭ വേരിയന്റിന് 13.20 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 24.17 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ എന്നീ മോഡലുകളുമായാണ് സ്‌കോര്‍പിയോ പ്രധാനമായും ഏറ്റുമുട്ടുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

130 bhp പവറും പരമാവധി 300 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്‌കോര്‍പിയോ ക്ലാസിക്കിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കമ്പനി നല്‍കുന്നില്ല. സ്‌കോര്‍പിയോ N 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.

mahindra scorpio n rear view

പെട്രോള്‍ എഞ്ചിന്‍ 200 bhp പവറില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ 175 bhp പവറില്‍ 400 Nm ടോര്‍ക്ക് സൃഷ്ടിക്കുന്നു. രണ്ടിലും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാണ്. അടുത്തിടെ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) പോലുള്ള നൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി തങ്ങളുടെ 7-സീറ്റര്‍ എസ്‌യുവി അപ്‌ഡേറ്റ് ചെയ്തു.

ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്റ്റോപ്പ് ആന്‍ഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലേര്‍ട്ട് തുടങ്ങിയ എക്‌സ്‌ക്ലൂസീവ് സവിശേഷതകളും സ്‌കോര്‍പിയോ N എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന ADAS-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, November 12, 2025, 11:35 [IST]
English summary
Mahindra scorpio posted 18107 unit sales in 2025 october 14 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X