എസ്‌യുവികളുടെ 'ബിഗ് ഡാഡി' മുഖം മിനുക്കുന്നു; 2026-ൽ കാണാൻ പോകുന്നത് മഹീന്ദ്രയുടെ അഴിഞ്ഞാട്ടം

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ സ്കോർപിയോ എൻ-ന്റെ മുഖം മിനുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ചിത്രങ്ങൾ ഇപ്പോൾത്തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 2026-ന്റെ രണ്ടാം പകുതിയോടെ സ്കോർപിയോ എൻ ഫെയ്സ്‌ലിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പായി മഹീന്ദ്ര XUV700-ന്റെ ഫെയ്സ്‌ലിഫ്റ്റും പതിപ്പും വിപണിയിലെത്തിയേക്കുമെന്നാണ് കരുതുന്നത്. മുഖം മിനുക്കി എത്തുന്ന എസ്‌യുവികളുടെ ഡാഡി എന്ന വിശേഷണമുളള സ്കോർപിയോ N-ൽ പ്രധാന പല മാറ്റങ്ങളും പ്രതീക്ഷിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പുതുക്കിയ ഗ്രിൽ, പുതിയ എൽഇഡി ഡിആർഎൽ സിഗ്നേച്ചർ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയുള്ള അതിന്റെ ഫാസിയയിൽ പ്രാഥമിക മാറ്റങ്ങൾ കാണാൻ സാധ്യതയുണ്ടെന്നാണ് സ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത് . പല ടെസ്റ്റ് മ്യൂളുകളിലും അലോയ് വീലുകൾ നിലവിലെ മോഡലിന് സമാനമായി കാണപ്പെടുന്നുണ്ടെങ്കിലും, മഹീന്ദ്ര സ്കോർപിയോ എൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പിന് പുതിയ വീൽ ഡിസൈൻ ലഭിച്ചേക്കാനും സാധ്യതയുണ്ട്.

mahindra scorpio n facelift

സ്കോർപിയോ എൻ നിലവിലെ ലാഡർ ഓൺ ഫ്രെയിം ഷാസി തന്നെ നിലനിർത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. മഹീന്ദ്ര സ്കോർപിയോ എൻ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന അപ്‌ഡേറ്റുകൾ ഉൾഭാഗത്തായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. XUV70 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങൾ ലഭിക്കാനിരിക്കുന്ന മോഡലിന് പുതിയ പേരും സമ്മാനിക്കുമെന്നാണ് പല വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി മഹീന്ദ്ര 'XUV 7XO' എന്ന പേര് ഇന്ത്യൻ വിപണിയിൽ ട്രേഡ്‌മാർക്ക് ചെയ്‌തിട്ടുണ്ട്. പേര് മാറ്റുന്ന കാര്യം ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുഖംമിനുക്കിയ മോഡലിന് ഇത്തരമൊരു മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

mahindra scorpio n facelift

XUV300 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ XUV 3XO എന്ന പേര് സ്വീകരിച്ചതിന് സമാനമായ രീതിയാണ് XUV700 എസ്‌യുവിക്കും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പുതുമോഡലിനെ അടുത്ത വർഷം ആദ്യം പുറത്തിറക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പുത്തൻ പേരുമായി 2026 ജനുവരിയിൽ തന്നെ ലോഞ്ച് നടക്കുമെന്നാണ് കമ്പനി വൃത്തങ്ങളും സൂചന നൽകിയിരിക്കുന്നത്. അടിസ്ഥാന രൂപം നിലനിർത്തുമെങ്കിലും റീഡിസൈൻ ചെയ്‌ത ബമ്പറും പുതുക്കിയ ഹെഡ്‌ലാമ്പ് ഘടകങ്ങളും ഉൾക്കൊള്ളിച്ച് ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ ഗ്ലാമറാക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.20 ലക്ഷം രൂപ മുതൽ 24.17 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അടിക്കടി എസ്‌യുവിയിൽ നിരവധി വേരിയന്റുകൾ അവതരിപ്പിക്കുന്നതും ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതുമെല്ലാം മഹീന്ദ്രയുടെ പ്രധാന വിനോദമാണ്. 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്.

mahindra scorpio n facelift

പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ 175 bhp കരുത്തിൽ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്. അടുത്തിടെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പോലുള്ള നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തി തങ്ങളുടെ 7-സീറ്റർ എസ്‌യുവിയെ ബ്രാൻഡ് വിപണനത്തിന് എത്തിച്ചിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 6, 2025, 18:00 [IST]
English summary
Mahindra set to launch facelifted version of scorpio n details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X