12 മാസം കൊണ്ട് വാങ്ങാനെത്തിയത് വെറും 166 പേര്‍! ഓട്ടോ എസി വരെയുണ്ടായിട്ടും എംപിവിയുടെ വില്‍പ്പന കുറയാന്‍ കാരണം
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. കമ്പനി സമീപകാലത്തായി പുറത്തിറക്കുന്ന വാഹനങ്ങള്‍ എല്ലാം ബമ്പര്‍ ഹിറ്റാണ്. അത് ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ആണെങ്കിലും ശരി, ഇലക്ട്രിക് വാഹനങ്ങള്‍ ആണെങ്കിലും ശരി. സ്മീപകാലത്തായി ഒന്നിലേറെ മാസങ്ങളില്‍ സെയില്‍സ് ചാര്‍ട്ടുകളില്‍ ടാറ്റ മോട്ടോര്‍സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ മഹീന്ദ്രക്ക് സാധിച്ചു. ഒരുവേള ഹ്യുണ്ടായിയുടെ രണ്ടാം സ്ഥാനത്തിന് വരെ മഹീന്ദ്ര വെല്ലുവിളി ഉയര്‍ത്തി. ഒട്ടുമിക്ക മോഡലുകള്‍ എല്ലാം തന്നെ മികച്ച വില്‍പ്പന നേടിത്തരുമ്പോള്‍ മഹീന്ദ്രക്ക് ഒരു കാറിന്റെ പെര്‍ഫോമന്‍സില്‍ നിരാശരാണ്. അത് ഏതാണെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
രാജ്യത്ത് എംപിവികള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് നേരിടുന്നുണ്ടെങ്കിലും മഹീന്ദ്ര മറാസോ വില്‍പ്പനയില്‍ കിതക്കുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ വെറും 166 കാറുകള്‍ മാത്രമാണ് വിറ്റത്. അതേ സമയം 2024 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 718 യൂണിറ്റ് ആയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിഞ്ഞത് 77% ആണ്. മഹീന്ദ്ര മറാസോയുടെ വില്‍പ്പന ഇടിയാനുള്ള കാരണങ്ങള്‍ വളരെ സിമ്പിളാണ്.

2018-ലാണ് മഹീന്ദ്ര മറാസോയെ വിപണിയില്‍ അവതരിപ്പിച്ചത്. മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ തുടങ്ങിയ മറ്റ് എംപിവി കാറുകളുമായാണ് ഇത് മത്സരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് കാറുകള്‍ക്കും ഇടയിലൊരു ഓപ്ഷന്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയായിരുന്നു മറാസോ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ തുടക്കത്തില്‍ നടത്തിയ പ്രകടനം നിലനിര്‍ത്താന്‍ മറാസോക്ക് സാധിച്ചില്ല. സമീപകാല വില്‍പ്പന കണക്കുകള്‍ വിപണിയില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ ഫാമിലി കാറുകളുടെ വില്‍പ്പന അടുത്തിടെയായി വര്‍ദ്ധിച്ചുവരികയാണ്. ഇന്നോവ പോലുള്ള കാറുകളും വിപണിയില്‍ നന്നായി വിറ്റഴിയുന്നുണ്ട്.ഇന്നോവയേക്കാള്‍ കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നതെങ്കിലും മറാസോയുടെ വില്‍പ്പന കുറയാനുള്ള കാരണം അത് കാലികമായി അപ്‌ഡേറ്റ് ചെയ്യാത്തതാണ്.മഹീന്ദ്ര മറാസോയുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് ഇന്ത്യയിലെ വാഹന വിപണിയില്‍ ഉപഭോക്തൃ മുന്‍ഗണനകളില്‍ വരുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. മഹീന്ദ്ര മൊത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും മറാസോ പോലുള്ള ചില മോഡലുകളുടെ വില്‍പ്പന മന്ദഗതിയിലാണ്.

മറസോയെ കുറിച്ച് പറയുമ്പോള്‍ ഈ കാറില്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ 10.6 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ക്യാബിനില്‍ ഒരുക്കിയിട്ടുണ്ട്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. മറാസോയുടെ എല്ലാ വേരിയന്റുകളിലും മികച്ച സുരക്ഷാ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.
യാത്രക്കാരുടെ സംരക്ഷണത്തിനായി എയര്‍ബാഗുകളും മെച്ചപ്പെട്ട ബ്രേക്കിംഗ് നിയന്ത്രണത്തിനായി എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. കൂടാതെ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ നല്‍കിയിട്ടുണ്ട്. അത്യവശ്യം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന മൈലേജുള്ള എഞ്ചിനും കാറിന്റെ പ്രത്യേകതയാണ്. 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ ഹൃദയം.

ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. ഈ പവര്‍ട്രെയിന്‍ 18 കിലോമീറ്റര്‍ മുതല്‍ 22 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്ര മറാസോയുടെ വില 14.59 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ പോകുന്നു. ഈ എംപവി കാലികമായി പരിഷ്‌കരണത്തിന് വിധേയമാക്കിയില്ലെങ്കില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയല്ലാതെ മഹീന്ദ്രക്ക് രക്ഷയുണ്ടാകില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








