സ്വന്തമായി മദ്യക്കമ്പനിയുള്ള ക്രിക്കറ്റര്‍, മൃഗങ്ങളെ പെരുത്തിഷ്ടം! മഹീന്ദ്രയുമായി കൈകോര്‍ത്തത് ഇതിനായിരുന്നോ?

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. കെപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ആയിരുന്നു. 2004 മുതല്‍ 2014 വരെ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായിരുന്ന താരം ആക്രമണാത്മകത, ക്ലാസ്, ആറ്റിറ്റിയൂഡ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ബാറ്റിംഗിന് പുതിയ മാനം നല്‍കി. ഇതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തെ ആദ്യത്തെ മോഡേണ്‍ ബാറ്റര്‍ എന്ന് വാഴ്ത്തിപ്പാടി. 2010-ല്‍ ഇംഗ്ലണ്ട് ഐസിസി ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായിരുന്നു പീറ്റേഴ്‌സണ്‍. അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്‍േററ്റര്‍, പരിശീലകന്‍ എന്നീ റോളുകളിലും കെപി തിളങ്ങുന്നു.

ഇത് കൂടാതെ ബിസിനസിലും അദ്ദേഹം ചുവടുവെച്ചിരുന്നു. ആല്‍ക്കോബെവ് എന്ന മദ്യക്കമ്പനിയുടെ പ്രധാന നിക്ഷേപകനും ബ്രാന്‍ഡ് അംബാസഡറുമാണ് പീറ്റേഴ്‌സണ്‍. ക്രിക്കറ്റ്, ബിസിനസ് എന്നിവ കൂടാതെ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലും താരമുണ്ട്. ആഫ്രിക്കയില്‍ വന്യജീവികളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'സേവ് അവര്‍ റൈനോസ് ആഫ്രിക്ക/ഇന്ത്യ' (SORAI) എന്ന സംഘടനയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച് വരികയാണ് പീറ്റേഴ്‌സണ്‍.

kevin pietersen mahindra collaboration

വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കയില്‍ കാണ്ടാമൃഗ വേട്ട ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. വിപണിയില്‍ വലിയ വില ലഭിക്കുന്ന കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ക്കും മറ്റ് ശരീരഭാഗങ്ങള്‍ക്കുമായാണ് ഇവയെ വേട്ടയാടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഈ മൃഗങ്ങളുടെ സംരക്ഷണത്തിനായാണ് പീറ്റേഴ്‌സണ്‍ മുന്നിട്ടിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ വംശജനായ പീറ്റേഴ്‌സണ്‍ ജന്മനാടിന് വേണ്ടി തന്നാല്‍ കഴിയാവുന്ന തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്.

കെപിയുടെ SORAi എന്ന സംഘടനയ്ക്ക് ഭൂരിഭാഗം സഹായങ്ങളും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇപ്പോള്‍ ഈ സംഘടനയുമായി കൈകോര്‍ത്തിരിക്കുകയാണ് പ്രമുഖ വാഹന ബ്രാന്‍ഡ് ആയ മഹീന്ദ്ര സൗത്ത് ആഫ്രിക്ക. നിലവില്‍ ഇന്ത്യയില്‍ കാര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള മഹീന്ദ്ര വിദേശ രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. മഹീന്ദ്ര ഇതിനോടകം തന്നെ ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും പേരെടുത്തിട്ടുണ്ട്.

kevin pietersen mahindra collaboration

മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ഓസ്‌ട്രേലിയയിലെ മഹീന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറാണ്. ദക്ഷിണാഫ്രിക്കയിലേക്ക് വന്നാല്‍ ജോണ്ടി റോഡ്‌സ്, അലന്‍ ഡൊണാള്‍ഡ്, റീസ ഹെന്റിക്‌സ് എന്നീ താരങ്ങള്‍ ഇതിനോടകം മഹീന്ദ്ര XUV700 സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കെവിന്‍ പീറ്റേഴ്‌സണുമായി സഹകരിച്ച് ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ഇടയിലേക്ക് കൂടുതല്‍ ഊര്‍ന്നിറങ്ങാനാണ് മഹീന്ദ്രയുടെ ശ്രമം. സഹകരണത്തിന്റെ ഭാഗമായി മഹീന്ദ്ര സൗത്ത് ആഫ്രിക്ക ഇതിന്റെ ഭാഗമായി പീറ്റേഴ്‌സണിന്റെ സംഘടനക്ക് ഒരു സഫാരി വാഹനം കൈമാറി.

ഇതിന്റെ ചിത്രങ്ങള്‍ ഒരു ലഘു കുറിപ്പിന്റെ കൂടെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.ഈ വാഹനം അടിസ്ഥാനപരമായി മഹീന്ദ്ര സ്‌കോര്‍പിയോ പിക്ക് അപ്പ് ട്രക്ക് ആണ്. വന്യജീവികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മഹീന്ദ്ര പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനത്തെ മഹീന്ദ്ര പിക്ക് അപ്പ് സിംഗിള്‍ കാബ് സഫാരി എഡിഷന്‍ എന്ന് വിളിക്കുന്നു. ഈ വാഹനത്തില്‍ സാധാരണ മോഡലിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കും.

യാത്രക്കാര്‍ക്ക് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യാന്‍ പാകത്തില്‍ ഉയരംകൂടിയ റൂഫും വാഹനത്തിനുണ്ട്. ഡ്രൈവര്‍ക്കും മുന്നിലിരിക്കുന്ന യാത്രക്കാരനും കാറ്റില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി മുന്‍വശത്ത് ചെറിയ വിന്‍ഡ്ഷീല്‍ഡും നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ചുറ്റുപാടുമുള്ള കാഴ്ചകള്‍ വ്യക്തമായി കാണാനായി വാഹനത്തിന്റെ വശങ്ങളില്‍ ഗ്ലാസുകള്‍ നല്‍കിയിട്ടില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു റോള്‍ കേജ് നല്‍കിയിട്ടുണ്ട്. വാഹനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് അനുസൃതമായി സസ്‌പെന്‍ഷന്‍ സെറ്റപ്പില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സഫാരി എഡിഷന്‍ സിംഗിള്‍ ക്യാബ് പിക്ക് അപ്പില്‍ ഓള്‍-ടെറൈന്‍ ടയറുകള്‍, മാറ്റ് ഗ്രീന്‍ പെയിന്റ്, വാട്ടര്‍ ക്രോസിംഗുകള്‍ക്കുള്ള ഓപ്ഷണല്‍ സ്‌നോര്‍ക്കല്‍, യൂട്ടിലിറ്റി റാക്കുകള്‍, ബൈനോക്കുലറുകള്‍, മെഡിക്കല്‍ കിറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ള സ്റ്റോറേജ് ബോക്‌സുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. എക്‌സ്ട്രാ സ്‌പോട്ട്‌ലൈറ്റുകള്‍, ഫ്‌ലഡ് ലാമ്പുകള്‍ എന്നിവയോടൊപ്പം മുന്‍വശത്ത് അധിക സംരക്ഷണത്തിനായി ഒരു ബുള്‍ ബാറും നല്‍കിയിട്ടുണ്ട്.

140 PS പവറും 320 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ mHawk ടര്‍ബോ ഡീസല്‍ എഞ്ചിനാണ് പിക്ക് അപ്പ് സഫാരി എഡിഷനിന്റെ ഹൃദയം. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ലോ-റേഞ്ച് ഗിയര്‍, ട്രാന്‍സ്ഫര്‍ കേസ് എന്നിവയുള്ള 4X4 സിസ്റ്റവും ലഭിക്കുന്നു. മഹീന്ദ്ര ദക്ഷിണാഫ്രിക്കയുമായുള്ള പങ്കാളിത്തത്തോടെ കാണ്ടാമൃഗ സംരക്ഷണത്തിനായി SORAi ഇനിഷ്യേറ്റീവിന് കൂടുതല്‍ സ്‌കോര്‍പിയോ പിക്ക് ആപ്പ് സഫാരി വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും.

More from DriveSpark

Article Published On: Monday, June 30, 2025, 15:06 [IST]
English summary
Mahindra south africa handed over scorpio pik up to kevin pietersen for save rhinos initiative
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X