ബാറ്റ്മാൻ റോഡിലിറങ്ങി തുടങ്ങി; 999 യൂണിറ്റുകളിൽ നിങ്ങളുടെ വാഹനമുണ്ടോ ഗയ്സ്

വാഹനപ്രേമികളുടെ മനസറിഞ്ഞ് പുത്തൻ ട്രെൻഡിന് അനുസരിച്ച് വാഹനങ്ങൾ അവതരിപ്പിക്കാൻ പ്രത്യേക കഴിവാണ് മഹീന്ദ്രയ്ക്ക്. ലോഞ്ച് സമയത്ത് മുതൽ ഇതൊന്ന് റോഡിൽ കാണാൻ കാത്തിരിക്കുകയാണ് വാഹനപ്രേമികൾ. 999 യൂണിറ്റുകൾ മാത്രമേ നിർമിക്കു എന്ന് ലോഞ്ച് സമയത്ത് ബ്രാൻഡ് പ്രത്യേകം അറിയിച്ചിരുന്നു. 399 യൂണിറ്റുകൾ എന്നാണ് ആദ്യം കമ്പനി നിശ്ചയിച്ചിരുന്നത് എങ്കിലും ഡിമാൻ്റ് വർധിച്ചത് കൊണ്ടാണ് 999 യൂണിറ്റുകൾ എന്ന കണക്കിലേക്ക് എത്തുന്നത്. . ഓഗസ്റ്റ് 23, രാവിലെ 11 മണിക്ക് തന്നെ മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് ഒരുപാട് നവീകരണങ്ങളോടെയാണ് ബാറ്റ്മാൻ എഡിഷന്റെ വരവ്.

27.79 ലക്ഷം രൂപയാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 79 kWh ബാറ്ററി പായ്ക്കുള്ള ടോപ്പ് എൻഡ് പായ്ക്ക് 3 അടിസ്ഥാനമാക്കി പണിതിറക്കിയിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവും. ഐക്കണിക് DC സൂപ്പർഹീറോയ്ക്ക് ആദരവ് അർപ്പിക്കുന്ന നിരവധി ഡിസൈൻ ഹൈലൈറ്റുകൾ എല്ലാം ഇനി റോഡിൽ കാണാം എന്നതാണ് പ്രത്യേകത.

Mahindra be6 batman edition delivery started

സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷൻ, ഡോറുകളിൽ ബാറ്റ്മാൻ ഡീക്കലുകൾ, പുതിയ 20 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഫെൻഡറുകളിൽ ബാറ്റ്മാൻ ലോഗോകൾ, ആൽക്കെമി ഗോൾഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകൾ, സസ്പെൻഷൻ പാർട്‌സുകൾ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷന്റെ പ്രത്യേകതകളാണ്. ബാറ്റ് ചിഹ്നമുള്ള ഡോർ പ്രൊജക്ഷൻ ലാമ്പുകൾ, ഹബ്ക്യാപ്പുകളിൽ ബാറ്റ് എംബ്ലങ്ങൾ, റിയർ വിൻഡ്‌സ്ക്രീൻ, റിയർ ബമ്പർ എന്നിവയും ഇതിലുണ്ട്.

ഇനി വാഹനത്തിൻ്റെ ഇൻ്റീരിയറിലേക്ക് നോക്കിയാൽ ക്യാബിൻ ഗോൾഡ് സെപിയ സ്റ്റിച്ചിംഗും സ്യൂഡ് ലെതർ അപ്ഹോൾസ്റ്ററി കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത് ശരിക്കും മനോഹരമാണ്. ഇൻസ്ട്രുമെന്റ് പാനലിന് ചുറ്റും ചാർക്കോൾ ലെതർ ഉപയോഗിച്ചിരിക്കുന്നതും കാണാം. പനോരമിക് ഗ്ലാസ് റൂഫിൽ ഒരു ബാറ്റ് എംബ്ലം കൊണ്ട് കൊത്തിവച്ചിട്ടുണ്ട്. അതേസമയം സ്റ്റിയറിംഗ് വീൽ, ഇപിബി ബട്ടൺ, ഇൻ-ടച്ച് കൺട്രോളർ എന്നിവ ഗോൾഡൻ നിറത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

Mahindra be6 batman edition delivery started

സീറ്റുകളിലും ബൂസ്റ്റ് ബട്ടണിലും സ്റ്റാർട്ടപ്പ് ആനിമേഷനിലും ബാറ്റ് എംബ്ലങ്ങൾ കാണാം. ഇനി മറ്റ് വേരിയന്റുകളിലേക്ക് വന്നാൽ ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.

മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്.

എന്നാൽ അതിനൊപ്പം തന്നെ ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. ഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഫീച്ചറുകളുടെ കാര്യത്തിൽ വളരെ മികച്ചതാണ്. ഈ എസ്‌യുവികളുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാൽ സമ്പന്നവുമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 27, 2025, 22:49 [IST]
English summary
Mahindra started delivery of be6 batman edition all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X