ഇവനെ വെല്ലാൻ ഇന്നും ഇവിടെ ആരുമില്ല! 2 ലക്ഷം യൂണിറ്റ് വിൽപ്പനയുടെ തിളക്കത്തിൽ മഹീന്ദ്ര ഥാർ

ചക്രശ്വാസം വലിച്ച് ഇന്ത്യൻ വിപണിയിൽ ഏകദേശം ഒരു അവസാനം കാത്തു കിടന്ന ഓഫ് -റോഡ് എസ്‌യുവി സെഗ്മെന്റിന് ഒരു പുനർജന്മം നൽകിയ മോഡലാണ് മഹീന്ദ്ര ഥാർ എന്ന് നിസംശയം പറയാം. കാര്യമായ വാഹനങ്ങളിൽ വലിയ താൽപര്യം ഒന്നും ഇല്ലാത്തവർക്ക് പോലും സുപരിചിതമായ ഒന്നാണ് ഇന്ന് ഥാർ. വാഹനത്തിന് ഒരു കൾട്ട് ഫാൻ ബേസുണ്ട്. 100 -ൽ കുറഞ്ഞത് 90 പേർ എങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഥാറിന്റെ ആരാധകനായിരിക്കും. വിപണിയിൽ എത്തിയതു മുതൽ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിൽ ഒന്നാണിത്.

ഈ നേട്ടങ്ങൾക്കൊപ്പം 2.0 ലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന എന്ന മറ്റൊരു സുപ്രധാന നാഴികക്കല്ലും ഓഫ് -റോഡ് എസ്‌യുവി ഇപ്പോൾ പിന്നിട്ടിരിക്കുകയാണ്. ഇത് ഒരു ഓഫ്‌റോഡറെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് തന്നെയാണ്, കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവികളിലൊന്നാണ് ഥാർ എന്ന വസ്തുതയും ഇത് പുനഃസ്ഥാപിക്കുന്നു.

2

ഥാർ എന്നത് ഒരു സ്പെഷ്യൽ മൈൻഡ്സെറ്റുള്ള വാഹന പ്രേമികളുടെ ചോയിസാണ്, പ്രായോഗികതയ്ക്കായി സാധാരണ നമ്മൾ തിരഞ്ഞെടുക്കുന്ന ഒരു എസ്‌യുവി അല്ല എന്നത് ശ്രദ്ധേയമാണ്. മികച്ച റോഡ് പ്രെസൻസ്, മോഡിഫിക്കേഷൻ -ഫ്രണ്ട്‌ലി ആട്രിബ്യൂട്ടുകൾ, ആകർഷകമായ ഓഫ് -റോഡിംഗ് കഴിവുകൾ, ഉപഭോക്താക്കൾക്ക് ആവശ്യമുള്ള എല്ലാ അവശ്യവസ്തുക്കളും വാഗ്ദാനം ചെയ്യുന്ന ഒരു ക്യാബിൻ എന്നിവയാണ് വാഹനത്തെ ഇത്രയധികം ജനപ്രിയമാക്കുന്നത്.

ഈ ലുക്കും തലയൊടുപ്പും കാരണം എസ്‌യുവിയുടെ ഡിമാൻഡ് വളരെയധികം വർധിച്ചു, എന്നാൽ ത്രീ -ഡോർ ഥാറിൻ്റെ ടോപ്പ് -സ്പെക്ക് വേരിയൻ്റുകൾ ഒട്ടും വിലകുറഞ്ഞവയല്ല, ലുക്സിൽ വീഴുന്ന പല ഉപഭോക്താക്കൾക്കും 4x4 കഴിവുകൾ വേണമെന്നും ഇല്ല, അതിനാലാണ് മഹീന്ദ്ര പിന്നീട് റിയർ -വീൽ ഡ്രൈവ് വേരിയൻ്റുകൾ ലൈനപ്പിലേക്ക് ചേർത്തത്, ഇത് ഥാറിന്റെ പ്രാരംഭ വില കുറയ്ക്കാൻ സഹായിച്ചു.

2

ഥാറിന് വളരെ ബേസിക്കായ എക്യുപ്മെന്റ് ലിസ്റ്റാണ് ലഭിക്കുന്നത്, എന്നാൽ നമ്മുടെ ദൈനംദിന അവശ്യവസ്തുക്കളും ഫീച്ചറുകളും എല്ലാം ഇത് ഉൾക്കൊള്ളുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, നാല് പവർ വിൻഡോകൾ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, റിയർ ഡിഫോഗർ, മാനുവൽ എസി എന്നിവയും മുകളിൽ പറഞ്ഞ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

സുരക്ഷയുടെ കാര്യത്തിൽ, ഇതിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, റിയർ ഡിഫോഗർ, ഒരു റോൾ കേജ്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ലഭിക്കുന്നു. അതോടൊപ്പം നല്ല ദൃഡമായ ബോഡിയുമാണ് മഹീന്ദ്ര ഇതിന് നൽകുന്നത്.

2

മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കാവുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ (രണ്ട് ഡീസലും ഒരു പെട്രോളും) മഹീന്ദ്ര ഥാർ ലഭ്യമാണ്. ഥാറിൻ്റെ പവർട്രെയിൻ സ്പെസിഫിക്കേഷനുകളിൽ 118 PS പവറും, 300 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റാണ് ആദ്യം. ഇത് 6 -സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം RWD സിസ്റ്റവുമായി വരുന്നു.

അടുത്തത് 130 PS മാക്സ് പവറും, 300 Nm ടോർക്കും സൃഷ്ടിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ഫോർ വീൽ ഡ്രൈവ് ഫോർമാറ്റിൽ വരുന്നു. അവസാനമായി 2.0 -ലിറ്റർ ടർബോ-പെട്രോൾ ഓപ്ഷനാണ്, ഇത് 150 PS പവറും 320 Nm ടോർക്കും പുറപ്പെടുവിക്കുന്നു, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് പതിപ്പിൽ RWD/ ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, January 7, 2025, 12:53 [IST]
English summary
Mahindra thar 3 door attains 2 lakh sales milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X