ജിംനിയുടെ 'മരണമണി'യല്ലേ ആ കേട്ടത്! 3 ഡോര്‍ ഥാറിന് അപ്‌ഡേറ്റ്, പരീക്ഷണത്തിനായി നിരത്തില്‍
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡ് ആണ് മഹീന്ദ്ര. സമീപകാലത്ത് ബ്രാന്‍ഡ് പുറത്തിറക്കിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് ഥാര്‍. നിലവില്‍ 3 ഡോര്‍, 5 ഡോര്‍ പതിപ്പുകളിലായി ഈ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ വാങ്ങാം. 2020-ലാണ് ഥാര്‍ 3 ഡോര്‍ പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഥാര്‍ റോക്‌സ് എന്ന പേരില്‍ 5 ഡോര്‍ പതിപ്പ് പുറത്തിറക്കിയത്. റോക്‌സ്‌സിന്റെ വരവോട് കൂടി എസ്‌യുവിയുടെ വരവോട് കൂടി മോഡലിന്റെ വില്‍പ്പന കുത്തന കൂടിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹീന്ദ്ര പ്രതിമാസം 10,000 യൂണിറ്റിലധികം ഥാര്‍ വിറ്റുപോകുന്നുണ്ട്.
ഇതില്‍ ഭൂരിഭാഗവും 5 ഡോര്‍ പതിപ്പായ റോക്‌സ് ആണ്. ഈ സാഹചര്യത്തില്‍ 3 ഡോര്‍ ഥാറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി ഥാറിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. ഥാറിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അണിയതറയില്‍ ഒരുങ്ങുന്നതായാണ് വിവരം. ഫെയ്സ്ലിഫ്റ്റ് അപ്ഗ്രേഡിന്റെ ഭാഗമായി എസ്‌യുവിക്ക് ഫീച്ചര്‍ അപ്‌ഗ്രേഡുകളും ചില്ലറ ഡിസൈന്‍ മാറ്റങ്ങളും ലഭിക്കും. ഥാര്‍ റോക്‌സിന്റെ ഫ്രണ്ട്, റിയര്‍ രൂപകല്‍പ്പന 3-ഡോര്‍ ഥാറിനു മഹീന്ദ്ര നല്‍കിയേക്കാം.
വാഹനത്തിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും രൂപകല്‍പ്പനക്കൊപ്പം വീലുകളുടെ ഡിസൈനിലും മാറ്റം വരുത്തിയേക്കാം. അതുപോലെ കാറിനുള്ളില്‍ ചില പ്രധാന സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മുഖംമിനുക്കലിന്റെ ഭാഗമായി ചില കമ്പനികള്‍ എഞ്ചിന്‍ ഓപ്ഷനുകളിലും മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഥാറിന്റെ കാര്യത്തില്‍ ഇത് നടപ്പാക്കുമോ എന്ന കാര്യം അറിയില്ല. ഇപ്പോള്‍ അവതരണത്തിന് മുമ്പായി മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റ് നിരത്തിലൂടെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്.
പുറത്തായ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് പുതിയ 3-ഡോര്‍ ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ദൃശ്യമല്ല. കാരണം വാഹനത്തിന്റെ മുന്‍ഭാഗം കവറുകള്‍ കൊണ്ട് മറച്ചിരിക്കുകയായിരുന്നു. ഈ ചിത്രങ്ങളില്‍, ഗ്രില്‍, ഹെഡ്ലൈറ്റുകള്‍, ബമ്പര്‍, ഫെന്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ ഥാറിന്റെ ഫ്രണ്ട് ഭാഗം മറഞ്ഞിരിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റില്‍ മുന്‍ഭാഗം നവീകരണത്തിന് വിധേയമാകുമെന്ന് ഇതില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
സ്‌പൈ ചിത്രങ്ങളില്‍ പുതിയ 3-ഡോര്‍ ഥാറിന്റെ മുന്‍ഭാഗവും ഇന്റീരിയറും മാത്രമേ നമുക്ക് കാണാന്‍ കഴിയൂ. അതായത് പിന്‍ഭാഗം ദൃശ്യമല്ല. ഹെഡ്ലൈറ്റുകള്‍ പോലെ പിന്‍ഭാഗത്തെ ടെയില്‍ലൈറ്റുകളും മറഞ്ഞിരിക്കുന്നു. ടെയില്‍ലൈറ്റുകളും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഈ ചിത്രങ്ങളില്‍ വാഹനത്തിന്റെ വീലുകളും ദൃശ്യമല്ലാത്തതിനാല്‍ അവയും പുതിയതായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, പുതുതായി രൂപകല്‍പ്പന ചെയ്ത സ്റ്റിയറിംഗ് വീല്‍, മാറ്റിസ്ഥാപിക്കപ്പെട്ട പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ എന്നിവയുടെ സാന്നിധ്യമാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പവര്‍വിന്‍ഡോ സ്വിച്ചുകള്‍ സെന്റര്‍ കണ്‍സോളിന് പകരം ഡോര്‍ പാഡുകളില്‍ സ്ഥാപിച്ചിരിക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക് കൂട്ടിച്ചേര്‍ത്ത് ഗിയര്‍ ലിവര്‍ കണ്‍സോള്‍ പുനര്‍രൂപകല്‍പ്പന ചെയ്തതായി കാണപ്പെടുന്നു. എ-പില്ലറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്രാബ് ഹാന്‍ഡിലുകളിലും പുതുക്കിയ ഡാഷ്ബോര്‍ഡ് ലേഔട്ടും റോക്സുമായി കൂടുതല്‍ സാമ്യമുള്ളതാണ്.

വാഹനത്തിന്റെ എഞ്ചിന്‍ ഓപ്ഷനുകളിലും ഗിയര്‍ബോക്സ് ഓപ്ഷനുകളിലും മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 117 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 152 bhp പവറും 2.2 ലിറ്റര്‍ ടര്‍ബോ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 132 bhp പവറും നല്‍കും.
6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭ്യമാകും. നിലവില്‍ ഥാര്‍ 3-ഡോര്‍ ഹാര്‍ഡ്ടോപ്പ് ലേഔട്ടില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും 4WD, RWD കോണ്‍ഫിഗറേഷനുകളില്‍ വരുമെന്ന് പ്രതീക്ഷിക്കാം. മിഡ്-സൈക്കിള്‍ ഫെയ്സ്ലിഫ്റ്റില്‍ ശ്രദ്ധേയമായ അപ്ഗ്രേഡുകളും കൂടുതല്‍ പ്രീമിയം ഇന്റീരിയറും ലഭിക്കുമെന്നതിനാല്‍ വിലയും അല്‍പ്പം കൂടിയേക്കാം.
നിലവില്‍ 11.50 ലക്ഷം മുതല്‍ 17.62 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാർ 3-ഡോറിന്റെ എക്‌സ്-ഷോറൂം വില. തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് 40,000 മുതല്‍ 50,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ ഥാർ 3-ഡോർ ഫെയ്സ്ലിഫ്റ്റിന്റ ലോഞ്ച് പ്രതീക്ഷിക്കാം.


Click it and Unblock the Notifications










