ഥാര്‍ പുത്തന്‍ അവതാരത്തില്‍ വരുന്നു! ആവേശമുയര്‍ത്തി സ്‌പൈ ചിത്രങ്ങള്‍, മാറ്റങ്ങള്‍ അറിയാം
ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തിലെ കിരീടം വെക്കാത്ത രാജാവാണ് മഹീന്ദ്ര ഥാര്‍. കഴിഞ്ഞ വര്‍ഷം 5 ഡോറുകളും പ്രായോഗികതയുമായി ഥാര്‍ റോക്‌സ് കൂടി വിപണിയില്‍ എത്തിയതോടെ എതിരാളികളായ ജിംനിക്കും ഗൂര്‍ഖയ്ക്കും തൊടാന്‍ പറ്റാത്ത ഉയരങ്ങളിലേക്ക് ഥാര്‍ പോയി. നിലവില്‍ ഥാര്‍ റോക്‌സ് വാങ്ങാനാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്ന് കരുതി ഈ വിഭാഗത്തില്‍ തങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കി തന്ന ഥാറിനെ കൈവിടാന്‍ കമ്പനിക്ക് സാധിക്കില്ലല്ലോ. ഈ സാഹചര്യത്തില്‍ മഹീന്ദ്ര ഥാറിന് മുഖംമിനുക്കല്‍ സമ്മാനിക്കുകയാണ്. മഹീന്ദ്ര ഥാര്‍ ത്രീ-ഡോര്‍ പതിപ്പിന്റെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഒരു ഡീലര്‍ഷിപ്പില്‍ എത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ വായിക്കാം.
ഥാര്‍ റോക്സില്‍ നിന്നുള്ള ചില മികവുറ്റ ഫീച്ചറുകള്‍ കടംകൊള്ളുന്ന പുതുക്കിയ ഇന്റീരിയറിന്റെ അപ്‌ഡേറ്റഡ് പതിപ്പിന്റെ എക്‌സ്റ്റീരിയറിലും ചില ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ഡീലര്‍ഷിപ്പ് യാര്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങളില്‍ സ്റ്റാക്ക്ഡ് വെര്‍ട്ടിക്കല്‍ സ്ലോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്‍ കാണിക്കുന്നുണ്ട്. ഥാര്‍ റോക്‌സില്‍ കാണുന്നതിന് സമാനമായ സ്‌റ്റൈലിംഗ് ആണ് ഇത്.

അലോയ് വീലുകള്‍ മാറ്റമില്ലാതെ തുടരുന്നു. ടെസ്റ്റ് വാഹനത്തില്‍ 18 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ഉയര്‍ന്ന ട്രിമ്മുകളില്‍ മാറ്റം പ്രതീക്ഷിക്കാം. അകത്തേക്ക് കടന്നാൽ മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റിലെ പ്രകടമായ ഏറ്റവും വലിയ അപ്ഡേറ്റ് നിലവിലെ മോഡലില്‍ ഉപയോഗിക്കുന്ന ചെറിയ യൂണിറ്റിന് പകരമായി 10.25 ഇഞ്ച് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വരുന്നുവെന്നതാണ്.
അപ്ഡേറ്റുകളുടെ ഭാഗമായി വരുന്ന പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും ഥാര്‍ റോക്സില്‍ നിന്ന് എടുത്തതാണെന്ന് തോന്നുന്നു. പവര്‍ വിന്‍ഡോ സ്വിച്ചുകളുടെ സ്ഥാനവും മാറി ഡോര്‍ പാഡുകളിലേക്ക് നീങ്ങുന്നു. ഈ സ്വിച്ചുകളും ഥാര്‍ റോക്സ് മോഡലില്‍ നിന്നുള്ളതാണ്. സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ചിരിക്കുന്ന വയര്‍ലെസ് ചാര്‍ജിംഗ് പാഡ് ആണ് ക്യാബിനുള്ളിലെ അധിക അപ്ഡേറ്റുകളില്‍ ഒന്ന്.

പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പെയര്‍ വീലിന്റെ മധ്യഭാഗത്ത് സംയോജിപ്പിച്ചിരിക്കുന്ന ഒരു റിവേഴ്സ് ക്യാമറയും മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ ടെസ്റ്റ് മ്യൂളില്‍ കാണാാ. A-പില്ലറുകളിലെ ഗ്രാബ് ഹാന്‍ഡിലുകള്‍, ഫ്രണ്ട് ആംറെസ്റ്റുകള്‍, ഥാര്‍ റോക്‌സില്‍ കാണപ്പെടുന്നതിന് സമാനമായ ട്രിം പീസുകള്‍ എന്നിവയാണ് മറ്റ് ഇന്റീരിയര്‍ പരിഷ്‌കാരങ്ങള്‍.
മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പവര്‍ട്രെയിനില്‍ കമ്പനി മാറ്റം വരുത്താന്‍ സാധ്യതയില്ല. ഔട്ട്ഗോയിംഗ് മോഡലിലെ അതേ 152 bhp ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 119 bhp റേറ്റുചെയ്ത 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 132 bhp പവറുള്ള 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവ അപ്‌ഡേറ്റഡ് ഥാറിനും തുടിപ്പേകും. 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക.

മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റില്‍ കാണപ്പെടുന്ന ഒരു പ്രധാന മെക്കാനിക്കല്‍ മാറ്റം ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗിന്റെ വരവാണ്. ടെസ്റ്റ് മോഡലുകളില്‍ ഹൈഡ്രോളിക് സ്റ്റിയറിംഗ് സജ്ജീകരണം ഥാര്‍ റോക്സില്‍ ഇതിനകം ഉപയോഗിച്ചിരുന്ന ഇലക്ട്രിക് യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതായി കാണിക്കുന്നു. ഫെയ്സ്ലിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും ഈ സവിശേഷത വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണയോട്ടത്തിലാണെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും പ്രൊഡക്ഷന്‍ അവതാരത്തില്‍ ഈ മോഡല്‍ ഡീലര്‍ഷിപ്പ് യാര്‍ഡില്‍ കണ്ടത് ലോഞ്ച് അടുത്തുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ഈ ഉത്സവകാലത്ത് തന്നെ ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി വില്‍പ്പന വാരാനായിരിക്കും കമ്പനിയുടെ ശ്രമം. ബെലേറോ നിയോ എന്ന മറ്റൊരു മഹീന്ദ്ര മോഡലും ലോഞ്ച് കാത്തിരിപ്പുണ്ട്.


Click it and Unblock the Notifications








