പഴയതില്‍ നിന്ന് പുതിയ ഥാറില്‍ വന്ന മാറ്റങ്ങള്‍; റീഡിസൈനിലല്ല, ഉപയോഗത്തിലാണ് കാര്യമെന്ന് മഹീന്ദ്ര

രാജ്യത്ത് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം ഭരിക്കുന്ന മോഡല്‍ ആണ് മഹീന്ദ്ര ഥാര്‍. റോക്‌സ് എന്ന പേരില്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പ് പുറത്തിറങ്ങിയതോടെ ഥാര്‍ 3 ഡോറിന്റെ ഡിമാന്‍ഡിന് ചെറിയ ഇടിവ് നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ 3 ഡോര്‍ പതിപ്പിന്റെ ആകര്‍ഷണം വീണ്ടെടുക്കാനായി കമ്പനി കഴിഞ്ഞ ദിവസം ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി. എന്നാല്‍ 2025 ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ കണ്ടവര്‍ ഒറ്റനോട്ട കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലെന്ന് പറയുമായിരിക്കും. എന്നാല്‍ എസ്‌യുവിയിലെ മാറ്റം കാഴ്ചയിലല്ല അനുഭവിച്ചറിയണം എന്നാണ് മഹീന്ദ്ര പറയുന്നത്.

എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും എസ്‌യുവിയുടെ ഉള്‍വശം കൂടുതല്‍ പ്രായോഗികവും ഉപയോഗിക്കാന്‍ എളുപ്പവുമാക്കുന്ന നിരവധി പുതിയ സവിശേഷതകളോടെയാണ് എത്തുന്നത്. വാഹനം മൊത്തം റീഡിസൈന്‍ ചെയ്യുന്നതിലുപരി സുഖം, സൗകര്യം, ഉപയോഗക്ഷമത എന്നിവയ്ക്കാണ് ഈ അപ്‌ഡേറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പഴയ മോഡലില്‍ നിന്ന് പുതിയ ഥാറില്‍ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

new mahindra thar vs old

പുതിയ ഗ്രില്‍ ഡിസൈന്‍: ആദ്യകാഴ്ചയില്‍ ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റ് പഴയ പതിപ്പിന് സമാനമായി അതേപടി നിലനില്‍ക്കുന്നതായി തോന്നും. എന്നാല്‍ മുന്‍വശത്തെ ഗ്രില്ലില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. പഴയ മോഡലില്‍ ഗ്രില്ലിന് ചുറ്റുമുണ്ടായിരുന്ന ബ്ലാക്ക് ഹൈലൈറ്റുകള്‍ ഇപ്പോള്‍ ബോഡി കളറിലാണ് നല്‍കിയിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു.

പുതുക്കിയ ഡാഷ്ബോര്‍ഡ്: 2025 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലാണ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കാണാനാകുന്നത്. പുതിയ ഓള്‍ ബ്ലാക്ക് തീമിലാണ് ഡാഷ്ബോര്‍ഡ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന്റെ ലേഔട്ട് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണെങ്കിലും ഡാര്‍ക്ക് ഫിനിഷ് ക്യാബിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നു.

mahindra thar facelift interior

പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം: ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ അകത്തളത്തിലെ ഏറ്റവും വലിയ ടെക് അപ്‌ഡേറ്റുകളില്‍ ഒന്ന് 10.24 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ്. ഥാര്‍ റോക്‌സില്‍ കണ്ട അതേ യൂണിറ്റ് ഇപ്പോള്‍ 3 ഡോര്‍ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഇതില്‍ പിന്തുണയ്ക്കുന്നു. ഇത് കൂടാതെ ഥാര്‍ റോക്‌സില്‍ നിന്ന് പുതിയ സ്റ്റിയറിംഗ് വീല്‍ ഡിസൈനും മഹീന്ദ്ര ഥാറിലേക്ക് കടമെടുത്തിട്ടുണ്ട്.

നവീകരിച്ച സെന്റര്‍ കണ്‍സോള്‍: സെന്റര്‍ കണ്‍സോളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പഴയ മോഡലില്‍ രണ്ട് കപ്പ് ഹോള്‍ഡറുകളും പവര്‍ വിന്‍ഡോ സ്വിച്ചുകളും മധ്യഭാഗത്തായിരുന്നു. പുതിയ പതിപ്പില്‍ ഇതിന് പകരം ഒരു സെന്‍ട്രല്‍ ആംറെസ്റ്റ് നല്‍കിയിരിക്കുന്നു. ഇത് ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ സുഖം നല്‍കും.

mahindra thar facelift cabin

പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഡോര്‍ പാഡുകളില്‍: പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ പുനഃസ്ഥാപിച്ചതാണ് മറ്റൊരു സൗകര്യപ്രദമായ മാറ്റം. മുമ്പ് സെന്റര്‍ കണ്‍സോളില്‍ ഉണ്ടായിരുന്ന ഇവ ഇപ്പോള്‍ ഡോര്‍ പാഡുകളിലേക്ക് മാറ്റി. ഇത് ഉപയോഗം കൂടുതല്‍ എളുപ്പമാക്കി. മാത്രമല്ല മോഡേണ്‍ എസ്യുവികളുടെ രൂപകല്‍പ്പനയ്ക്ക് അനുസൃതമാക്കാനും ഈ മാറ്റം കൊണ്ട് സാധിച്ചു.

കൂടുതല്‍ പ്രായോഗിക സവിശേഷതകള്‍: ഉപഭോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ട ചില പ്രായോഗിക സവിശേഷതകള്‍ അപ്‌ഡേറ്റിന്റെ ഭാഗമായി ഥാറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുന്‍ ഥാര്‍ ഉടമകളുടെ പ്രധാന പരാതികളില്‍ ഒന്നായിരുന്നു ഗ്രാബ് ഹാന്‍ഡിലുകള്‍. ഇപ്പോള്‍ കമ്പനി ഥാറിന്റെ ഇരുവശത്തും ഗ്രാബ് ഹാന്‍ഡിലുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്രാക്ടിക്കാലിറ്റി വര്‍ധിപ്പിച്ച് പിന്‍ഭാഗത്ത് വാഷറും വൈപ്പറും ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല റിമോട്ട് ഫ്യുവല്‍ ക്യാപ് ഓപണിംഗ് സൗകര്യവും ഇനി മുതല്‍ ഥാര്‍ 3 ഡോറില്‍ ലഭ്യമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 4, 2025, 13:28 [IST]
English summary
Mahindra thar facelift vs old thar major changes and updates explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X