ഈ ഥാറുകള്‍ ഇനി വാങ്ങാന്‍ സാധിക്കില്ല! ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി മഹീന്ദ്ര

കൂടുതല്‍ വില്‍പ്പനയുള്ള ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍. ഇപ്പോള്‍ 3 ഡോറുമായി വരുന്ന ഥാറും 5 ഡോറുകളുള്ള ഥാര്‍ റോക്‌സും ഒരുമിച്ചാണ് കമ്പനി വില്‍ക്കുന്നത്. രണ്ട് മോഡലുകളും കൂടി ചേര്‍ന്ന് മികച്ച വില്‍പ്പനയും കമ്പനിക്ക് സമ്മാനിക്കുന്നു. ഇന്ത്യയില്‍ എസ്യുവി, ഓഫ്-റോഡ് കാര്‍ പ്രേമികള്‍ക്കിടയില്‍ ഇതിന് വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ മഹീന്ദ്ര ഥാര്‍ ഫാന്‍സിന് സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.

ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ഥാര്‍ 3 ഡോറിന്റെ ചില വേരിയന്റുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. മഹീന്ദ്ര ഥാറിനെ പൂര്‍ണമായി ലൈനപ്പില്‍ നിന്ന് നീക്കുകയല്ല. മറിച്ച് ചില പ്രത്യേക വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് ഥാര്‍ 3 ഡോര്‍ 19 വേരിയന്റുകളായിരുന്ന ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഥാര്‍ 11 വേരിയന്റുകളില്‍ മാത്രമാണ് വാങ്ങാന്‍ പറ്റുക.

mahindra thar deep forest front view

വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത എട്ട് വകഭേദങ്ങള്‍ നിര്‍ത്തലാക്കാനാണ് കമ്പനി തീരുമാനിച്ചത്. മിഡ്-റേഞ്ച്, ഹൈ-എന്‍ഡ് ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതേസമയം ചില ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കിയിട്ടുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവ നിര്‍ത്തലാക്കിയ വകഭേദങ്ങളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, 4WD ഹാര്‍ഡ് ടോപ്പ്, LX 4WD കണ്‍വെര്‍ട്ടിബിള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള 4WD ഹാര്‍ഡ് ടോപ്പ് OD എന്നിവയും ഇനി ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കില്ല. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള LX AT 4WD ഹാര്‍ഡ് ടോപ്പ് OD, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവയും വേരിയന്റ് നിരയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മഹീന്ദ്രയുടെ തന്ത്രത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ഥാറിന്റെ വേരിയന്റ് പട്ടിക ലളിതമാക്കുകയും ജനപ്രീതി കുറഞ്ഞ വകഭേദങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നതിലൂടെ കാറിന്റെ ആകര്‍ഷണീയത മെച്ചപ്പെടുത്താനും ഭാവി റിലീസുകള്‍ക്കായി തയാറെടുക്കാനും ലക്ഷ്യമിടുന്നു. ഈ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ഥാര്‍ വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും. നിലവില്‍ 11.50 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില പോകുന്നത്.

നിലവിലെ പതിപ്പിന് ലഭിച്ച മികച്ച സ്വീകരണത്തെ അടിസ്ഥാനമാക്കി 2026ല്‍ ഥാറിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ഇതിന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന മഹീന്ദ്ര പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ ഓഫ്റോഡര്‍ വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. 2020-ലാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് പുറത്തിറങ്ങിയത്. മഹീന്ദ്രയുടെ മൂന്നാം തലമുറ ബോഡി ഓണ്‍ ഫ്രെയിം നിര്‍മ്മാണ രീതിയിലാണ് ഥാര്‍ പണിഞ്ഞിരിക്കുന്നത്.

mahindra thar

ഥാര്‍ അതിന്റെ ഓഫ്‌റോഡ് ശേഷിക്ക് പേരുകേട്ട വാഹനമാണ്. ഥാറിന്റെ ചങ്കി 255/65 R18 ഓള്‍-ടെറൈന്‍ ടയറുകള്‍ ഏത് കുന്നും മലയും കയറാന്‍ പ്രാപ്തമാക്കുന്നു. മാത്രമല്ല ഇതിന് അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ലഭിക്കുന്നു. ഥാറിന്റെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് ഡബിള്‍ വിഷ്‌ബോണാണ്. അതേസമയം പിന്നില്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള മള്‍ട്ടിലിങ്ക് സോളിഡ് ആക്‌സില്‍ ലഭിക്കുന്നു.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ 4X4 എസ്യുവി വാങ്ങാന്‍ സാധിക്കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ മോട്ടോറും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ എഞ്ചിന്‍ 150 bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 130 bhp പീക്ക് പവര്‍ നല്‍കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം.

mahindra thar earth edition interior

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോസുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പും വില്‍പ്പനക്ക് ലഭ്യമാണ്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. 7-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, മാനുവല്‍ എസി, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളും ഥാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ വളരെ സുരക്ഷിതമായ ഒരു വാഹനമാണ് മഹീന്ദ്ര ഥാര്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയാണ് ഥാറില്‍ വരുന്ന സുരക്ഷ സവിശേഷതകള്‍. ഇന്ത്യന്‍ വിപണിയില്‍ ഫോഴ്‌സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നിവയാണ് ഥാറിന്റെ എതിരാളികള്‍.

mahindra thar roxx

പ്രായോഗികത കുറവാണെന്ന പരാതി പരിഹരിക്കാനായി കഴിഞ്ഞ വര്‍ഷമാണ് ഥാറിന്റെ ലോംഗ് വീല്‍ബേസ് പതിപ്പായ ഥാര്‍ റോക്‌സ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ റോക്‌സ് വിപണിയില്‍ സൂപ്പര്‍ഹിറ്റാണ്. അതിന് തെളിവാണ് അടുത്തിടെ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍. ലൈഫ്സ്‌റ്റൈല്‍ ഓഫ്-റോഡ് എസ്യുവി 2024-2025 വര്‍ഷം ആകെ 84,834 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്.

2023-2024 സാമ്പത്തിക വര്‍ഷത്തെ 65,246 യൂണിറ്റുകളുമായി താരതമ്യം ചെയ്താല്‍ മഹീന്ദ്ര ഥാര്‍ വാര്‍ഷിക വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പുള്ള 2023 സാമ്പത്തിക വര്‍ഷത്തില്‍ ഥാറിന്റെ 47,108 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ശതമാനമാണ് വളര്‍ച്ച. ഥാര്‍ റോക്സിന്റെ വരവ് വില്‍പ്പനയില്‍ വലിയ മാറ്റം പ്രതിഫലിപ്പിക്കുന്നു.

2024 ഓഗസ്റ്റിലാണ് മഹീന്ദ്ര ഥാര്‍ റോക്സ് 5 ഡോര്‍ എസ്‌യുവി വിപണിയില്‍ എത്തിയത്. നിലവില്‍ ഥാര്‍ റോക്സിന്റെ ബേസ് വേരിയന്റിന് 12.99 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് പതിപ്പിന് 23.09 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇതും RWD, 4WD പതിപ്പുകളില്‍ വാങ്ങാനാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 26, 2025, 16:00 [IST]
English summary
Mahindra thar range trimmed 8 variants discontinued details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X