THAR-ന് എഞ്ചിൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി മഹീന്ദ്ര! 2026-ലും ഓഫ്റോഡർ കൊണ്ടുപോകുമെന്നാ തോന്നുന്നേ
മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഥാർ റോക്സിന്റെ ഒരു അര്ഡേറ്റ് ചെയ്ത പതിപ്പ് അടുത്ത വർഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും വിപുലമായ ഫീച്ചർ അപ്‌ഗ്രേഡുകളും ഈ മോഡലിന്റെ പ്രത്യേകതയാകുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചെറിയ ഡീസൽ എഞ്ചിൻ വാഹനത്തിന്റെ വില കൂടുതൽ ആകർഷകമാക്കാനും വിപണിയിൽ സെഗ്മെൻ്റിൽ കനത്ത മത്സര സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് പ്രീക്ഷിക്കുന്നത്. ത്രീ ഡോർ വന്ന വലിയ ഓളം സൃഷ്ടിച്ചതിന് ശേഷമാണ് 5 ഡോർ ഇറക്കിവിട്ടത്. അതോടെ സെഗ്മെൻ്റിൽ തന്നെ എതിരാളികളില്ലാതെ വിൽപ്പന കുതിച്ചു കയറുകയാണ്.
നിലവിൽ, മഹീന്ദ്ര ഥാർ റോക്സ് രണ്ട് പ്രധാന എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്.

എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും നൽകും. മറുവശത്ത് ഡീസൽ 4x4 മാനുവൽ പതിപ്പ് 150 bhp പവറിൽ 330 Nm torque വികസിപ്പിക്കുമ്പോൾ 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
വരാനിരിക്കുന്ന 2026 മോഡലിൽ എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നവീകരിച്ച ഗ്രില്ലും ബമ്പറുകളും ഉൾപ്പെടുന്ന പുതിയ ഫ്രണ്ട് ഫാസിയ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലൈറ്റുകൾ), റീഡിസൈൻ ചെയ്ത അലോയ് വീലുകൾ എന്നിവ ഈ അപ്‌ഡേറ്റിന്റെ ഭാഗമായേക്കാം.

ഇൻ്റീരിയറിലേക്ക് കടക്കുകയാണെങ്കിൽ, ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, കൂടുതൽ നവീകരിച്ച ഡാഷ്‌ബോർഡ്, ആംബിയന്റ് ലൈറ്റിംഗ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ഥാർ റോക്സിൽ ഇടം നേടിയേക്കാം. യാത്രക്കാരുടെ സുരക്ഷയ്ക്കായി, സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ സഹിതം ലെവൽ 2 ADAS സംവിധാനവും ഇത് നിലനിർത്തും.
മഹീന്ദ്ര ഥാർ റോക്‌സിന്റെ പെട്രോൾ മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഡീസൽ മോഡലുകൾക്ക് 14.29 ലക്ഷം മുതൽ 23.39 ലക്ഷം വരെയും എക്സ്ഷോറൂം വില വരും. പുത്തൻ അപ്ഡേറ്റുകൾ വിലയിലും മാറ്റങ്ങ വരുത്തിയേക്കാനുളള സാധ്യതയുണ്ടെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇത്തവണത്തെ വിൽപ്പനയിൽ എസ്‌യുവികൾ മാത്രം വിൽക്കുന്ന മഹീന്ദ്രയാണ് ഈ കലണ്ടർ വർഷത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. പാസഞ്ചർ വാഹന വിൽപ്പനയിൽ പരമ്പരാഗത ഹെവിവെയ്റ്റ് കമ്പനികളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയെയും ടാറ്റ മോട്ടോർസിനെയും പിന്തള്ളി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഔദ്യോഗികമായി രണ്ടാം സ്ഥാനം നേടിയത്
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








