മഹീന്ദ്ര കുടുംബത്തിലെ പുത്തൻ ഇവിയോ ഓഫ്റോഡറോ മികച്ചത്; ഒരു താരതമ്യം നോക്കിയാലോ

മഹീന്ദ്ര കുടുംബത്തിൽ ഇപ്പോൾ ഇവികളുടെ മേധാവിത്വം ആണ് കാണുന്നതെങ്കിലും ഐസിഇ എഞ്ചിൻ മോഡലുകൾക്ക് ഇപ്പോഴും ഡിമാൻ്റ് കുറഞ്ഞിട്ടില്ല. ഥാർ റോക്സ് പെട്രോൾ, ഡീസൽ വേരിയൻ്റുകളിലുളള ഒരു ഓഫ്-റോഡിംഗ് എസ്‌യുവിയാണ്. BE 6 ഒരു പുതിയ കാലത്തെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ്. അത് കൊണ്ട് തന്നെ ഈ രണ്ട് വാഹനങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നാൽ രണ്ട് വാഹനങ്ങളും ഫീച്ചറുകൾ നിരവധി നൽകുന്നുണ്ട്. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക.

ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍. 20 ഇഞ്ച് വീലുകള്‍ ഓപ്ഷനലായി തെരഞ്ഞെടുക്കാം. പിന്‍വശത്തെ ഡോറിന് അടുത്തായി വീല്‍ ആര്‍ച്ചില്‍ കൂപ്പെ എസ്‌യുവിയുടെ ചാര്‍ജിംഗ് പോയിന്റ് വെളിപ്പെടുത്തുന്ന പാനലുണ്ട്. കൂപ്പെ ശൈലിയിലുള്ള റൂഫ് പൂര്‍ണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്.

ഓഫ്റോഡ് പ്രേമികളുടെ ഇഷ്ട മോഡലായ ഥാർ റോക്സിലേക്ക് എത്തിയാൽ MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്.

ഥാർ റോക്സ് അതിൻ്റെ ബോക്‌സി ഡിസൈൻ നിലനിർത്തുന്നു, എന്നിരുന്നാലും, എസ്‌യുവിയിൽ കമ്പനി ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി ആകൃതിയിലുള്ള DRL-കളും LED ഫോഗുകളും ഉള്ള LED ഹെഡ്‌ലൈറ്റുകളിൽ നിന്ന് തുടങ്ങുകയാണ്. ഗ്രിൽ എല്ലാം പുതിയതും ബോഡി കളർ പെയിൻ്റിൽ വരുന്നതും 360-ഡിഗ്രി ക്യാമറ സവിശേഷതയുടെ ഭാഗമായ ഫ്രണ്ട് പാർക്കിംഗ് ക്യാമറയും ഉണ്ട്.

മോഡലിൻ്റെ കളറുകളെ കുറിച്ച് പറയുകയാണെങ്കിൽ, റോക്സ് 7 കളർ ഓപ്ഷനുകളിലാണ് വരുന്നത്, കൂടാതെ ചില പുതിയ നിറങ്ങളുമുണ്ട്. ബമ്പറുകൾ ട്വീക്ക് ചെയ്തിട്ടുണ്ട്, പക്ഷേ ഹുഡ് ലൈനുകളും ക്രീസുകളും അതേപടി തന്നെ തുടരുന്നു. പിന്നിലെ ഡോറുകളാണ് വാഹനത്തിൽ കമ്പനി കൊണ്ടുവന്നിരിക്കുന്ന പ്രധാനമായിട്ടുളള മാറ്റം. എന്നിരുന്നാലും, മുൻവശത്തെ ഡോർ ഹാൻഡിലുകൾ മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, എന്നാൽ പിൻ ഡോർ ഹാൻഡിലുകൾ സി പില്ലറിന് സമീപം സ്ഥാപിച്ചിരിക്കുന്നതിനാൽ ബോഡി നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

BE 6 -ൻ്റെ വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് ഓവര്‍ഹെഡില്‍ സ്വിച്ചുകള്‍ ഉണ്ട്. പിന്നെ ഒരു എയര്‍ക്രാഫ്റ്റ് ത്രസ്റ്റ് കണ്‍ട്രോളര്‍ പോലെ രൂപകല്‍പ്പന ചെയ്ത ഗിയര്‍ ലിവര്‍ കാണാം. ഒരു ജെറ്റ് ഫൈറ്ററിന്റെ ട്രിഗര്‍ സ്വിച്ചിനെ അനുസ്മരിപ്പിക്കുന്ന പാര്‍ക്കിംഗ് ബ്രേക്ക് ബട്ടണ്‍ വശങ്ങളില്‍ നല്‍കിയിരിക്കുന്നു. ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്‍േറഷനുമുള്ള 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ക്യാബിനിലേക്ക് ഒരു ഹൈടെക് വൈബ് കൊണ്ടുവരുന്നുണ്ട്.

മഹീന്ദ്ര BE 6 -ൻ്റെ സീറ്റുകള്‍ ഫാബ്രിക്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി മിശ്രിതമാണ്. ഡാര്‍ക്ക് കാബിന്‍ തീമിന് ഡ്യുവല്‍-ടോണ്‍ ലുക്ക് നല്‍കാന്‍ സീറ്റ് സഹായിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍വശത്തെ സീറ്റുകള്‍ നിങ്ങളെ സ്പോര്‍ട്ടി ഡ്രൈവിംഗ് പൊസിഷനിലേക്ക് എത്തിക്കും. ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍ നിങ്ങളുടെ തലയ്ക്കും കഴുത്തിനും മികച്ച സൗകര്യം നല്‍കുന്നു.

റോക്സിൻ്റെ ഉളളിലേക്ക് നോക്കിയാൽ ഡാഷ്‌ബോർഡിലും ഡോറുകളിലും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗിനൊപ്പം സോഫ്റ്റ് ടച്ച് മെറ്റീരിയലും ഉണ്ട്. ഇതിന് പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ലഭിക്കുന്നു, അതിൽ നിങ്ങൾക്ക് എസ്‌യുവിയെക്കുറിച്ചുള്ള ഒരു ടൺ വിവരങ്ങൾ ലഭിക്കും.

2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഥാർ റോക്‌സിന് ലഭിക്കുന്നത്. പെട്രോൾ-പവർ ബേസ്-സ്പെക്ക് മഹീന്ദ്ര റോക്സ് MX1 അതിൻ്റെ 2.0-ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനിൽ നിന്ന് 160 bhp പരമാവധി പവറും 330 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഉയർന്ന സ്‌പെക്ക് പെട്രോൾ വേരിയൻ്റുകൾ 177 bhp പരമാവധി പവറും 380 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.

59kWh അല്ലെങ്കില്‍ 79kWh ഓപ്ഷന്‍ ബാറ്റി പായ്ക്ക് ഓപ്ഷനില്‍ മഹീന്ദ്ര BE 6 തെരഞ്ഞെടുക്കാം. 59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. 140kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 7.2kW ഓപ്ഷനോ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജാകുന്ന 11kW ചാര്‍ജറോ നിങ്ങള്‍ക്ക് ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 29, 2025, 12:58 [IST]
English summary
Mahindra thar roxx and ev be6 detailed comparison details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X