പണക്കാര്‍ക്ക് ഷോക്ക്, പാവപ്പെട്ടവനെ ചേര്‍ത്ത്പിടിച്ച് മഹീന്ദ്ര! ഥാര്‍ റോക്‌സിന് ഇനി പൊള്ളുന്ന വില

മറ്റ് മുന്‍നിര കാര്‍ നിര്‍മാതാക്കള്‍ക്കൊപ്പം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പുതുവര്‍ഷത്തില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഇന്‍പുട് ചെലവുകള്‍ കൂടിയതും പണപ്പെരുപ്പവുമെല്ലാമായിരുന്നു കാരണം. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര പുറത്തിറക്കിയ ബ്ലോക്ക്ബസ്റ്റര്‍ എസ്‌യുവിയായ ഥാര്‍ റോക്‌സിനെയും (Mahindra Thar Roxx) വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്. ഈ മാസം 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവിക്ക് 60000 രൂപ വരെ അല്ലെങ്കില്‍ 2.86 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാര്‍ റോക്‌സ് 5 ഡോര്‍ എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ പുതിയ വിലകള്‍ ചുവടെ വിശദമായി വായിക്കാം.

ആദ്യം നമുക്ക് മഹീന്ദ്ര ഥാര്‍ റോക്‌സ് പെട്രോള്‍ വേരിയന്റുകളുടെ വില വര്‍ധനവ് പരിശോധിക്കാം. ഥാര്‍ റോക്‌സ് പെട്രോള്‍ മോഡല്‍ മെത്തം 5 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അതില്‍ ഒരു വേരിയന്റിന് മാത്രമാണ് ഇപ്പോള്‍ ചെലവേറിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ വിലയില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഇതിനര്‍ത്ഥം ഥാര്‍ റോക്‌സ് പെട്രോളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 12.99 ലക്ഷം രൂപയായി തുടരും.

mahindra thar roxx price hike

MX1 MT വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയായി തുടരും. MX3 AT-യുടെ വിലയിലും മാറ്റമില്ല. തുടര്‍ന്നും 14.99 ലക്ഷം രൂപയയ്ക്ക് വാങ്ങാം. 16.49 ലക്ഷം രൂപയ്ക്ക് ലഭ്യമായിരുന്ന MX5 MT വേരിയന്റിന്റെ വിലയിലും മാറ്റമില്ല. MX5 AT വേരിയന്റിന് ഇപ്പോഴും പഴയ വിലയാണ്. 17.99 ലക്ഷം രൂപയ്ക്ക് വാങ്ങാം.

അതേസമയം AX7 L AT വാങ്ങാനിരുന്നവര്‍ ഇനി 50000 രൂപ അധികം കൈയ്യില്‍ കരുതണം. 19.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന ടോപ് സ്‌പെക് പെട്രോള്‍ വേരിയന്റിന് ഇനി മുതല്‍ 20.49 ലക്ഷം രൂപ മുടക്കണം. അതേസമയം, ഡീസലിന്റെ 13 വേരിയന്റുകളില്‍ ആറ് എണ്ണത്തിന്റെയും വില വര്‍ധിപ്പിച്ചു. ബേസ് വേരിയന്റിന്റെയുണ്‍ ചില മിഡ്‌വേരിയന്റുകളുടെയും വിലയില്‍ കമ്പനി കൈവെച്ചിട്ടില്ല.

mahindra thar roxx price hike

റോക്‌സ് ഡീസലിന്റെ പ്രാരംഭ വില 13.99 ലക്ഷം രൂപയായി തുടരും. MX1 MT (13.99 ലക്ഷം രൂപ), MX3 MT (15.99 ലക്ഷം രൂപ), MX3 AT (17.49 ലക്ഷം രൂപ), AX3 L MT (16.99 ലക്ഷം രൂപ), MX5 MT (16.99 ലക്ഷം രൂപ), MX5 AT (18.49 ലക്ഷം രൂപ), AX5 L AT (18.99 ലക്ഷം രൂപ) എന്നീ ഡീസല്‍ വേരിയന്റുകളുടെ വിലയിലാണ് മാറ്റമില്ലാത്തത്.

MX5 MT 4x4 വേരിയന്റിന് ഇപ്പോള്‍ 30000 രൂപ കൂടി 19.09 ലക്ഷം രൂപയായി വില. നേരത്തെ ഇത് 18.79 ലക്ഷം രൂപയായിരുന്നു. AX5 L AT 4x4 വേരിയന്റിന്റെ പുതിയ വില ഇപ്പോള്‍ 21.09 ലക്ഷം രൂപയാണ്. നേരത്തെ ഇത് 20.99 ലക്ഷം രൂപയായിരുന്നു. AX7 L MT-യുടെ പുതിയ വില ഇപ്പോള്‍ 19.49 ലക്ഷം രൂപയാണ്. നേരത്തെ ഇത് 18.99 ലക്ഷം രൂപയായിരുന്നു. 50000 രൂപയാണ് കൂടിയിരിക്കുന്നത്.

Thar Roxx Petrol New Price Old Price Difference
MX1 MT ₹13.99 Lakh ₹13.99 Lakh 0
MX3 MT ₹15.99 Lakh ₹15.99 Lakh 0
MX3 AT ₹17.49 Lakh ₹17.49 Lakh 0

MX3 L MT

₹16.99 Lakh ₹16.99 Lakh 0
MX5 MT ₹16.99 Lakh ₹16.99 Lakh 0
MX5 MT 4x4 ₹19.09 Lakh ₹18.79 Lakh ₹30,000
MX5 AT ₹18.49 Lakh ₹18.49 Lakh 0
AX5 L AT ₹18.99 Lakh ₹18.99 Lakh 0
AX5 L AT 4x4 ₹21.09 Lakh ₹20.99 Lakh ₹10,000
AX7 L MT ₹19.49 Lakh ₹18.99 Lakh ₹50,000
AX7 L MT 4x4 ₹21.59 Lakh ₹20.99 Lakh ₹60,000
AX7 L AT ₹20.99 Lakh ₹20.49 Lakh ₹50,000
AX7 L AT 4x4 ₹23.09 Lakh ₹22.49 Lakh ₹60,000

20.99 ലക്ഷം രൂപക്ക് വാങ്ങാന്‍ പറ്റിയിരുന്ന AX7 L MT 4x4 വീട്ടിലെത്തിക്കാന്‍ ഇനി 21.59 ലക്ഷം മുടക്കണം. 60000 രൂപയാണ് വില വര്‍ധനവ്. AX7 L AT-യുടെ പുതിയ വില ഇപ്പോള്‍ 20.99 ലക്ഷം രൂപയാണ്. 20.49 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഈ വേരിയന്റിന് 50000 രൂപയാണ് കൂടിയിരിക്കുന്നത്.

ടോപ് സ്‌പെക് AX7 L AT 4x4 വേരിയന്റിന് 60000 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഈ വേരിയന്റിന്റെ വില 23.09 ലക്ഷമായി. പഴയ വില 22.49 ലക്ഷം രൂപയായിരുന്നു. ബേസ് വേരിയന്റുകളെയടക്കം വില വര്‍ധനവ് ബാധിക്കാത്തതിനാല്‍ ഈ തീരുമാനം വില്‍പ്പനയെ ബാധിക്കാന്‍ ഇടയില്ല.

1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടിയ മഹീന്ദ്ര ഥാര്‍ റോക്‌സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ്. വേരിയന്റുകളെ ആശ്രയിച്ച് 18 മാസം വരെയാണ് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ്. നിലവില്‍ ഥാര്‍ 3 ഡോറും 5 ഡോറും ചേര്‍ന്നാണ് മഹീന്ദ്രയുടെ വില്‍പ്പനയുടെ 18.49 ശതമാനം വില്‍പ്പന സംഭാവന ചെയ്യുന്നത്.

More from DriveSpark

Article Published On: Thursday, January 16, 2025, 12:03 [IST]
English summary
Mahindra thar roxx becomes dearer up to rs 60000 check new price list here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X