സ്വര്‍ണത്തിനുണ്ടാകുമോ ഇത്രയും ഡിമാന്‍ഡ്! ഉത്പാദനം കൂട്ടിയിട്ടും ഥാര്‍ റോക്‌സിന് 1.5 വര്‍ഷം വരെ കാത്തിരിപ്പ്

വിപണിയില്‍ എത്തിയ മുതല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍ (Mahindra Thar). 2024 ഓഗസ്റ്റില്‍ 5 ഡോര്‍ പതിപ്പായ റോക്‌സ് കൂടി വിപണിയിലെത്തിയതോടെ ഥാറിന്റെ ജനപ്രീതി വര്‍ധിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് 1 ലക്ഷത്തിലേറെ യൂണിറ്റ് ബുക്കിംഗ് നേടി റോക്‌സ് (Mahindra Thar Roxx) റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. വമ്പിച്ച ഡിമാന്‍ഡ് കാരണം മഹീന്ദ്ര ഇപ്പോള്‍ എസ്‌യുവിയുടെ ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ട്. ഥാര്‍ മോഡലുകളുടെ സംയുക്ത ഉത്പാദനം 9000 യൂണിറ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഇനി കമ്പനി 30:70 എന്ന അനുപാതത്തില്‍ ഥാര്‍ 3 ഡോര്‍, 5 ഡോര്‍ മോഡലുകള്‍ നിര്‍മ്മിക്കും. 5 ഡോര്‍ വേരിയന്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് ഇതിനര്‍ത്ഥം. ഉത്പാദനം കൂട്ടിയിട്ടുണ്ടെങ്കിലും ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഡെലിവറി സമയം ഇന്നും ഉയര്‍ന്ന നിലയിലാണ്. തെരഞ്ഞെടുത്ത വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 18 മാസം അതായത് 1.5 കൊല്ലം വരെയാണ്.

mahindra thar roxx

പെട്രോള്‍-മാനുവല്‍, ഡീസല്‍-മാനുവല്‍ പതിപ്പുകളില്‍ ലഭ്യമായ ബേസ്-സ്‌പെക്ക് ഥാര്‍ റോക്‌സ് MX1 -ന് 12.99 ലക്ഷം മുതല്‍ 13.99 ലക്ഷം രൂപ വരെ വിലയുണ്ട. ഇതിനാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്. അതായത് 18 മാസം വരെ. ഡീസല്‍-മാനുവല്‍, ഡീസല്‍-ഓട്ടോമാറ്റിക് പതിപ്പുകളില്‍ ലഭ്യമായ ഥാര്‍ റോക്‌സിന്റെ റേഞ്ച് ടോപ്പിംഗ് AX7L 4x4 വേരിയന്റുകള്‍ക്ക് പോലും 18 മാസത്തെ ഡെലിവറി സമയമേയുള്ളൂ.
21.59 ലക്ഷം മുതല്‍ 23.09 ലക്ഷം രൂപ വരെയാണ് വില.

മിഡ്-സ്‌പെക്ക് MX3 (14.99 ലക്ഷം മുതല്‍ 17.49 ലക്ഷം രൂപ വരെ), AX3L (16.99 ലക്ഷം രൂപ വരെ), MX5 (16.49 ലക്ഷം മുതല്‍ 19.09 ലക്ഷം രൂപ വരെ), AX5L (18.99 ലക്ഷം മുതല്‍ 21.09 ലക്ഷം രൂപ വരെ) എന്നീ വേരിയന്റുകള്‍ വാങ്ങുന്നവര്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ 6 മാസം വരെ കാത്തിരിക്കേണ്ടിവരും.

mahindra thar roxx side

അതേസമയം ടോപ് സ്‌പെക്ക് ഥാര്‍ റോക്‌സ് AX7L 4x2 വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 10 മാസം വരെയാണ്. 19.49 ലക്ഷം മുതല്‍ 20.99 ലക്ഷം രൂപ വരെയാണ് ഇവയുടെ വില പോകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഥാര്‍ റോക്സിന്റെ കാത്തിരിപ്പ് കാലയളവ് ഏകദേശം 1.5 വര്‍ഷമായിരുന്നു.

അന്ന് എല്ലാ മാസവും ഏകദേശം 6,500 യൂണിറ്റായിരുന്നു 3 ഡോര്‍, 5 ഡോര്‍ മോഡലുകളുടെ ഉത്പാദനം. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദന ശേഷി പ്രതിമാസം 9,000 യൂണിറ്റും 70 ശതമാനം 5 ഡോര്‍ മോഡലുകള്‍ക്ക് അനുവദിച്ചിട്ടും കാത്തിരിപ്പ് കാലയളവ് അതേപടി തുടരുകയാണ്. ഇത് മഹീന്ദ്ര ഥാര്‍ റോക്സിന്റെ വമ്പന്‍ ഡിമാന്‍ഡ് ആണ് സൂചിപ്പിക്കുന്നത്.

mahindra thar earth edition

മറുവശത്ത് ഥാര്‍ 3 ഡോര്‍ പതിപ്പിന് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 5 മാസം വരെ മാത്രം കാത്തിരുന്നാല്‍ മതി. 4WD കണ്‍വെര്‍ട്ടിബിള്‍ ഹാര്‍ഡ് ടോപ്പ് ട്രിമ്മിനാണ് ഏറ്റവും ഉയര്‍ന്ന വെയിറ്റിംഗ് പീരിയഡ് ഉള്ളത്. 3 മാസം കാത്തിരുന്നാല്‍ 4WD ഹാര്‍ഡ് ടോപ്പ് പെട്രോള്‍, ഡീസല്‍ ട്രിമ്മുകള്‍ കൈയ്യില്‍ കിട്ടും. ഥാര്‍ പെട്രോള്‍ ഹാര്‍ഡ് ടോപ്പ് RWD പതിപ്പുകള്‍ രണ്ട് മാസം കൊണ്ട് ഷോറൂമില്‍ നിന്ന് ഇറക്കാം.

ഉത്പാദനം കുറച്ചതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഥാര്‍ 3 ഡോറിന്റെ കാത്തിരിപ്പ് കാലയളവ് നേരിയ തോതില്‍ കൂടിയിട്ടുണ്ട്. നിലവില്‍ 11.50 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് ഥാറിന്റെ വില പോകുന്നത്. 2024 നവംബറില്‍ ഥാര്‍ ബ്രാന്‍ഡ് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ച് വരുന്നത് കാരണം മഹീന്ദ്ര റോക്സിനൊപ്പം XUV 3XO സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഉല്‍പ്പാദന ശേഷിയും വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു.

More from DriveSpark

Article Published On: Tuesday, February 11, 2025, 10:30 [IST]
English summary
Mahindra thar roxx demands 1 5 years delivery time even after production increase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X