ഥാർ റോക്സ് വാങ്ങാൻ നിങ്ങൾക്ക് ഇത്രയും ശമ്പളം മതി; EMI വിവരങ്ങൾ വിശദമായി അറിയാം
മഹീന്ദ്ര ഥാർ റോക്സ് സ്വന്തമാക്കാൻ വായ്പയെടുക്കാൻ നിങ്ങൾ ആലോചിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേകിച്ച് ഓഫ്റോഡ് വാഹനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയ മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര ഥാർ റോക്സ്. ഓഫ്-റോഡിംഗിന് പുറമെ ദൈനംദിന ഉപയോഗത്തിനും കാര്യക്ഷമമായ ഒരു എസ്‌യുവിയാണ് മഹീന്ദ്ര ഥാർ റോക്സ് എന്ന് തെളിയിച്ചതുമാണ്. എളുപ്പമുള്ള ഇഎംഐ (EMI) ഓപ്ഷനുകളിലൂടെ ഈ വാഹനം സ്വന്തമാക്കാൻ സാധിക്കും. വാഹനത്തിന്റെ ഓൺ-റോഡ് വിലയും ഡൗൺ പേയ്‌മെൻ്റ് വിശദാംശങ്ങളും നമുക്കൊന്ന് വിശദമായി പരിശോധിച്ചാലോ
മഹീന്ദ്ര ഥാർ റോക്സ് ആകെ 18 വേരിയൻ്റുകളിൽ ലഭ്യമാണ്. MX1, MX3, MX5, AX3, AX5, AX7, AX7L എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നവയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളോടൊപ്പം RWD (റിയർ-വീൽ ഡ്രൈവ്), 4WD (ഫോർ-വീൽ ഡ്രൈവ്) ഓപ്ഷനുകളും ലഭ്യമാണ്. MX1 RWD പെട്രോൾ എന്ന അടിസ്ഥാന മോഡലിൻ്റെ എക്സ്-ഷോറൂം വില 12.25 ലക്ഷമാണ്. അതേസമയം, ടോപ്പ്-എൻഡ് AX7L 4WD ഡീസൽ മോഡലിന് 22.06 ലക്ഷം രൂപയോളം വരും.

കൊച്ചിയിൽ മഹീന്ദ്ര ഥാർ റോക്സിൻ്റെ ബേസ് മോഡൽ വാങ്ങുകയാണെങ്കിൽ ഏകദേശം 12.25 ലക്ഷം ഓൺ-റോഡ് വിലയായി നൽകേണ്ടി വരും. ഇതിൽ RTO ചാർജുകളും ഇൻഷുറൻസ് തുക 1.19 ലക്ഷം രൂപയോളം വരും. മൊത്തം ഓൺറോഡ് തുക എന്നത്15 ലക്ഷം രൂപയാണ്. മോഡലും അത് പോലെ തന്നെ നിങ്ങൾ വാഹനം വാങ്ങുന്ന നഗരവും അനുസരിച്ച് ഈ വിലയിൽ വ്യത്യാസങ്ങൾ വരാനുളള സാധ്യതയുണ്ടെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.
ഥാർ റോക്സിൻ്റെ ബേസ് പെട്രോൾ വേരിയൻ്റിനായി കുറഞ്ഞത് 3 ലക്ഷം ഡൗൺ പേയ്‌മെൻ്റ് നൽകേണ്ടി വരും. പിന്നീട് ഏകദേശം 12 ലക്ഷത്തിൻ്റെ കാർ വായ്പ എടുക്കേണ്ടി വരും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ, 9 ശതമാനം പലിശ നിരക്കിൽ 7 വർഷത്തേക്ക് വായ്പയെടുത്താൽ, ഏകദേശം19,388 ആയിരിക്കും പ്രതിമാസ ഇഎംഐ. എന്നിരുന്നാലും, 7 വർഷത്തെ ലോൺ കാലാവധി മൊത്തം പലിശച്ചെലവ് വർദ്ധിപ്പിക്കുമെന്നത് ശ്രദ്ധിക്കണം.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ₹50,000-₹60,000 പ്രതിമാസ ശമ്പളമുള്ളവർക്ക് മഹീന്ദ്ര ഥാർ റോക്സ് എളുപ്പത്തിൽ ഇഎംഐയിൽ വാങ്ങാൻ കഴിയും. എന്നാൽ, ഇതിലും കുറഞ്ഞ ശമ്പളമുള്ളവർ തങ്ങളുടെ പ്രതിമാസ അറ്റവരുമാനത്തിൻ്റെ 30 ശതമാനത്തിൽ താഴെ മാത്രമേ ഇഎംഐ വരാവൂ എന്ന് ശ്രദ്ധിക്കണം. ഇത് മറ്റ് ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കും.
10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ക്രമീകരിക്കാനാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളും വാഹനത്തിലുണ്ട്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും തെരഞ്ഞെടുക്കാനാവും. നിലവിൽ ഇന്ത്യയിലെ ഓഫ്-റോഡർ എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ പോലുള്ള വമ്പൻമാരുമായാണ് റോക്‌സ് മത്സരിക്കുന്നത്. ഥാർ റോക്സ് ഇതുവരെ ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടില്ലെങ്കിൽ ഉറപ്പായും ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








