മഹീന്ദ്രയുടെ വരാനിരിക്കുന്ന ചുണക്കുട്ടികള്‍! എസ്‌യുവിയോടൊപ്പം ഇലക്ട്രിക് എസ്‌യുവിയും
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാഹന ബ്രാന്‍ഡുകളിലൊന്നാണ് മഹീന്ദ്ര. കിടിലന്‍ പെര്‍ഫോമന്‍സിനൊപ്പം ആരെയും മയക്കുന്ന ഡിസൈനും ഇന്റീരിയറും വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര വാഹനങ്ങള്‍ എന്നും മുന്‍പന്തിയിലാണ്. ഇപ്പോള്‍ പുത്തന്‍ ലോഞ്ചുകള്‍ക്കൊപ്പം എസ്‌യുവി, ഇലക്ട്രിക് വാഹന വിഭാഗങ്ങളെ പുനര്‍നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ് ബ്രാന്‍ഡ്. മഹീന്ദ്ര പ്രേമികള്‍ക്ക് ഇതില്‍ കൂടുതല്‍ ആനന്ദം ഉളവാക്കുന്ന മറ്റൊരു വാര്‍ത്ത ഉണ്ടാകില്ല. അടുത്ത 6 മാസത്തിനുള്ളില്‍ ഒരു പുതിയ എസ്‌യുവിയും ഒരു ഫുള്‍-ഇലക്ട്രിക് മോഡലും അവതരിപ്പിക്കാന്‍ പദ്ധതിയിട്ടാണ് ഇപ്പോള്‍ ബ്രാന്‍ഡിന്റെ നീക്കം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാനിരിക്കുന്ന എസ്‌യുവി ഫെയ്സ്ലിഫ്റ്റഡ് മഹീന്ദ്ര XUV700 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ മഹീന്ദ്ര XEV 7e ആയിരിക്കും പുതിയ ഇവി എന്ന് കിംവദന്തികളുണ്ട്. കൂടാതെ മഹീന്ദ്രയുടെ കട്ടിംഗ്-എഡ്ജ് INGLO പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഇവിയാകും ഇത്. പുതുതായി വരാന്‍ പോകുന്ന കാറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.

മഹീന്ദ്ര XUV700: പെര്‍ഫോമന്‍സിലും സാങ്കേതികവിദ്യകളിലും കഴിവ് തെളിയിച്ചുകൊണ്ട് അടുത്ത വര്‍ഷം നിരത്തിലിറങ്ങാന്‍ പോകുന്ന എസ്‌യുവിയാണ് മഹീന്ദ്ര XUV700. പവറും ആഡംബരവും ബോള്‍ഡ് പാക്കേജില്‍ സംയോജിപ്പിച്ചിരിക്കുന്ന മഹീന്ദ്ര XUV700 5-സീറ്റര്‍, 7-സീറ്റര്‍ എന്നീ കോണ്‍ഫിഗറേഷനുകളിലായിരിക്കും ലഭ്യമാവുക. അതിനാല്‍ കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയ്‌സായിരിക്കും മഹീന്ദ്ര XUV700.
എസ്‌യുവിയില്‍ നിലവിലുള്ള രണ്ട് ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും തുടര്‍ന്നും വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 200 PS പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഒന്ന്. ഉയര്‍ന്ന വേരിയന്റുകളില്‍ 185 PS പവറും 450 Nm ടോര്‍ക്കും നല്‍കുന്ന 2.2-ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനായിരിക്കും രണ്ടാമത്തെ ഓപ്ഷന്‍. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം.
അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മഹീന്ദ്ര XUV700 പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ എന്നിവയ്ക്കൊപ്പം കൂടുതല്‍ ബോള്‍ഡായ എക്സ്റ്റീരിയര്‍ ഡിസൈന്‍ അവതരിപ്പിച്ചേക്കും. ഇവ മഹീന്ദ്ര എസ്‌യുവിയുടെ പ്രീമിയം ആകര്‍ഷണം വര്‍ധിപ്പിക്കും.
മഹീന്ദ്ര XEV 7e: നൂതന സാങ്കേതികവിദ്യ, വിശാലമായ പ്രായോഗികത എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തെ പുനര്‍നിര്‍വചിക്കാനായി മഹീന്ദ്ര കൊണ്ടുവരുന്ന മോഡലാണ് XEV 7e. മഹീന്ദ്ര XEV 7e 2025 അവസാനത്തിലോ 2026 തുടക്കത്തിലോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്രയുടെ INGLO ഇവി പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയാണ് XEV 7e.
വിപണിയില്‍ മികച്ച സ്വീകാര്യത നേടിയ XEV 9e, BE 6 എന്നിവയില്‍ കാണപ്പെടുന്ന ബാറ്ററി പായ്ക്കുകള്‍ ഇതിന് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ഡിസൈന്‍ വശം സ്ലീക്ക് സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍, എയറോഡൈനാമിക് അലോയ് വീലുകള്‍, മസ്‌കുലാര്‍ സ്റ്റാന്‍സ് എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിറ്റി യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമായ ഒരു വാഹനമായിരിക്കും ഇത്. സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, സുരക്ഷ എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നായി മാറാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര XEV 7e. പെര്‍ഫോമന്‍സും സ്‌റ്റൈലും തേടുന്ന കുടുംബങ്ങളെയും ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിവുള്ളതാണിത്.


Click it and Unblock the Notifications








