കൺസപ്റ്റ് കാറുകൾ കാണിച്ച് ചാർജാക്കി മഹീന്ദ്ര! എതിരാളികൾ മുട്ടുമടക്കുമെന്ന് ഉറപ്പ്
ഓഗസ്റ്റ് 15-ന് മഹീന്ദ്രയുടെ വക ഒരു സർപ്രൈസിന് വേണ്ടി വാഹനലോകം മുഴുവൻ കാത്തിരിക്കുകയാണ്. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല എന്ന് തന്നെ പറയാം. ഞെട്ടിക്കുന്ന 4 കൺസപ്റ്റ് മോഡലുകളാണ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്. ഥാർ ഇ പ്രോട്ടോടൈപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കരുത്തുറ്റ പിക്കപ്പ് ട്രക്ക് വിഷൻ എസ്‌എക്‌സ്‌ടി കൺസെപ്റ്റ് ആണ് ബ്രാൻഡ് ആദ്യമായി അവതരിപ്പിച്ചത്.ഇപ്പോൾ കാണിക്കുന്ന ഡിസൈനിൽ ആയിരിക്കില്ല നിർമാണം ആരംഭിക്കുമ്പോൾ എങ്കിലും കമ്പനിയുടെ nu.iq പ്ലാറ്റ്‌ഫോമോട് കൂടി വരുന്ന ഇലക്ട്രിക്, ഹൈബ്രിഡ് അല്ലെങ്കിൽ ഐസിഇ പവറാകാനാണ് സാധ്യത.
ഡിസൈനിലേക്ക് നോക്കിയാൽ വിഷൻ എസ്‌എക്‌സ്‌ടിയിൽ ടേൺ ഇൻഡിക്കേറ്ററുകൾക്ക് താഴെ പിക്‌സൽ ആകൃതിയിലുള്ള ഡ്യുവൽ-പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ നൽകിയിട്ടുണ്ട്, എല്ലാം ഒരു ചതുരാകൃതിയിലുള്ള ഫ്രെയിമിനുള്ളിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ബോണറ്റിൽ ഹാർഡ് ക്രീസുകളും കട്ടുകളും ഉണ്ട്, അത് അതിന് ഒരു ഉഗ്രവും പരുക്കൻ രൂപം നൽകുന്നു. വിഷൻ എസ്‌എക്‌സ്‌ടിയുടെ ഗ്രിൽ ചതുരാകൃതിയിലുള്ളതും മാറ്റ്-കറുപ്പിൽ ആണ് ലഭിക്കുന്നത്. സിൽവർ ബാഷ് പ്ലേറ്റ് ഉൾപ്പെടുന്ന മുൻവശത്തുള്ള കട്ടിയുള്ള ഓഫ്-റോഡ് സ്റ്റൈൽ ബമ്പർ ഇതിനെ കൂടുതൽ മസ്കുലർ ലുക്ക് നൽകുന്നു.

വശങ്ങളിലേക്ക് വന്നാൽ, SXT യുടെ ബോഡിയിൽ വീൽ ആർച്ചുകൾക്കും ഡോറിന് ചുറ്റും ക്ലാഡിംഗും ഉണ്ട്, എന്നാൽ ഡോർ ഹാൻഡിലുകൾ മുൻവശത്ത് ഥാറിന്റെ സ്റ്റൈൽ-പുൾ ഹാൻഡിലുകളും പിന്നിൽ സി-പില്ലർ-മൗണ്ടഡ് ഹാൻഡിലുകളും കാണാൻ സാധിക്കുന്നുണ്ട്. റൂഫ് റെയിലുകൾ, ക്യാമറ മിററുകൾ, കട്ടിയുള്ള ഓഫ്-റോഡ് ടയറുകൾ എന്നിവയും കൺസപ്റ്റ് കാറിൽ വ്യക്തമാണ്.
ഇനി അടുത്ത കൺസപ്റ്റ് കാറായ മഹീന്ദ്ര വിഷൻ ടി 2023 ൽ ആദ്യമായി കണ്ട ഥാർ ഇ പ്രോട്ടോടൈപ്പിന്റെ പരിണാമമായി കണക്കാക്കാവുന്ന മോഡലാണ്, കമ്പനിയുടെ ഫ്ലെക്സിബിൾ nu.iq പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഥാറിലൂടെ പരിചിതമായ ബോക്സി സിലൗറ്റിനെ നിലനിർത്തുന്നു. മുന്നിൽ, ഹെഡ്‌ലൈറ്റുകൾ ചതുരാകൃതിയിലുള്ള യൂണിറ്റുകളായിട്ടാണ് കാണുന്നത്, അതിനൊപ്പം തന്നെ ലംബമായ എൽഇഡി ഡിആർഎല്ലുകളും നൽകുന്നു.ഫ്ലാറ്റ് ബോണറ്റുംസിക്സ് സ്ലോട്ട് ഗ്രില്ലും ഥാർ റോക്‌സിനെ ഓർമ്മിപ്പിക്കുന്നുണ്ട്.

വശങ്ങളിൽ നിന്ന്, വിഷൻ ടിയുടെ പ്രൊഫൈൽ വളരെ ഉയരമുള്ളതും കൂടാതെ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾക്ക് കീഴിൽ ഒതുക്കിയ കട്ടിയുള്ള ഓഫ്-റോഡ് ടയറുകളിലാണ് വാഹനം നിൽക്കുന്നത്. പിൻ ക്വാർട്ടർ ഗ്ലാസിന് സ്മോക്ക്ഡ് ഫിനിഷ് കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ പിൻവാതിൽ ഹാൻഡിലുകൾ സി-പില്ലറുകളിൽ വൃത്തിയായി മറച്ചിരിക്കുന്നത് കൊണ്ട് തന്നെ വളരെ വൃത്തിയുള്ള ഒരു ലുക്ക് ലഭിക്കുന്നു.
മൂന്നാമതായി മഹീന്ദ്ര പരിചയപ്പെടുത്തുന്നത് വിഷൻ S കൺസപ്റ്റ് കാറാണ്. ഒറ്റ നോട്ടത്തിൽ പുതിയ തലമുറ ബോലേറൊ പോലെ തോന്നിയേക്കാം. എസ് കൺസെപ്റ്റിൽ ബോഡിയിൽ മുഴുവൻ ഡെഡ് ലൈൻ കൊണ്ട് നിറഞ്ഞ ഒരു ബോക്സി സിലൗറ്റ് ആണ് വാഹനത്തിനുളളത്. വളരെ വൃത്തിയായി തന്നെ ഇരുവശത്തും ലംബമായി നൽകിയിരിക്കുന്ന എൽഇഡി ലൈറ്റുകൾ ലോഗോ ഉൾപ്പെടുന്ന മുൻവശത്തിന് പ്രത്യേക ആകർഷണം ഉണ്ടെന്ന് പറയാതെ വയ്യ.

കൂടാതെ, ബ്രാൻഡ് ഹെഡ്‌ലാമ്പുകൾക്കായി ഒരു പുതിയ ഡിസൈൻ സൃഷ്ടിച്ചു, ഇത് എൽ-ആകൃതി രൂപപ്പെടുത്തുന്നു. NU.IQ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ഈ കൺസപ്റ്റ് മോഡലിന് 3,990 mm മുതൽ 4,320 mm വരെ നീളം ഉണ്ടാകും ഒതുക്കമുള്ള വലിപ്പം ഉണ്ടായിരുന്നിട്ടും 4.3 മീറ്ററിനും 4 മീറ്ററിൽ താഴെയുമുള്ള കാറുകളിലെ പോലെ തന്നെയുളള വിശാലമായ ക്യാബിൻ ലഭിക്കുന്നു എന്നതാണ് പ്രത്യേകത.
മഹീന്ദ്രയുടെ കൺസ്പ്റ്റ് കാറുകളിലെ പ്രധാന ആകർഷണമാണ് വിഷൻ X കൺസെപ്റ്റ്. XUV700, XUV 3XO എന്നിവയുമായി ഒത്തുപോകുന്നതോ അല്ലെങ്കിൽ മഹീന്ദ്രയുടെ രണ്ട് ഇവികളുടെ ലൈനപ്പിലേക്ക് ചേർക്കാനായിരിക്കും കമ്പനിയുടെ പദ്ധതി. ICE, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയെല്ലാം പിന്തുണയ്ക്കാൻ കഴിയുന്ന മഹീന്ദ്രയുടെ പുതിയ മോഡുലാർ NU_IQ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിഷൻ എക്സ് എന്ന മോഡലും.

ഒരു സ്പോർട്ടി ലുക്കിനൊപ്പം തന്നെ ഒരു ക്രോസ് ഓവർ ഡിസൈനാണ് വാഹനത്തിന് ലഭിക്കുന്നത്.മികച്ച ഗ്രൗണ്ട് ക്ലിയറൻസും, കൂപ്പെ മോഡലിനോട് സാമ്യമുള്ള പിന്നിലെ വിൻഡ്സ്ക്രീൻ എല്ലാം തന്നെ XEV 9E മോഡലിനേക്കാൾ അൽപ്പം കൂടി നേരെയാക്കുന്നുണ്ട് എന്നത് കാണാൻ സാധിക്കുന്നു. മുന്നിലും പിന്നിലും നേർത്ത ലൈറ്റിംഗ് ഘടകങ്ങളും മുൻ ബമ്പറും ഫോഗ് ലൈറ്റ് ക്ലസ്റ്ററുകളും XEV 9e-യുമായി സൂചനകൾ പങ്കിടുന്നുണ്ടെന്ന് വ്യക്തമാണ്.


Click it and Unblock the Notifications








