വീണ്ടും ക്യാമറ കണ്ണിൽ വിഷൻ എസ്! ഇത് വെറും ട്രെയിലറാണ് മച്ചാ… മെയിൻ ഐറ്റം വരുന്നതേയുള്ളൂ

ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡുകളിൽ ഒന്നാണ് മഹീന്ദ്ര. പുതിയ ഡിസൈൻ ഭാഷ, ഹൈബ്രിഡ്-ഇലക്ട്രിക് ടെക്‌നോളജികൾ എന്നിവക്കൊണ്ടാണ് ഈ കമ്പനി വർഷങ്ങളായി ഇന്ത്യയിലെ എസ്‌യുവി വിപണിയെ നയിച്ചുകൊണ്ടിരിക്കുന്നത്. ബൊലേറോ മുതൽ സ്കോർപിയോയും ഥാറും വരെ, ഓരോ മോഡലും ഇന്ത്യൻ ഉപഭോക്താവിന്റെ ജീവിതശൈലിയെയും മുൻഗണകളെയും മനസിലാക്കി രൂപകൽപ്പന ചെയ്‌തവയാണ്. അത്തരത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡൽ ആണ് മഹീന്ദ്ര വിഷൻ എസ് കോംപാക്ട് എസ്‌യുവി. പുതിയതായി പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ പ്രകാരം മോഡൽ ഇപ്പോള്‍ പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് മുന്നേറുന്നതിന്റെ തെളിവുകളാണ് വ്യക്തമാകുന്നത്.

പുതിയ തലമുറ എസ്‌യുവി നിരയിൽ ഏറ്റവും ശ്രദ്ധ നേടുന്ന മോഡലായി മാറുകയാണ് വിഷൻ എസ്. സ്പൈ ക്യാമറകളിൽ വീണ്ടും പതിഞ്ഞതോടെ ഡിസൈൻ കൂടുതൽ വ്യക്തമായി ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. വാഹനത്തിന്റെ രൂപം മുഴുവൻ ബോക്സി ആകൃതിയിലാണ്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ചേർന്നപ്പോൾ കാഴ്ചയിൽ തന്നെ ഒരു പവർഫുള്‍ ഓഫ്റോഡ് കരുത്ത് പ്രകടമാക്കുന്നുണ്ട്.

Mahindra Vision S Compact SUV Spied Again

മുന്നിലെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും അതിനോടൊപ്പം ചേർന്നു നിൽക്കുന്ന വെർട്ടിക്കൽ ഗ്രില്ലും റെട്രോ-മോഡേൺ സ്റ്റൈലിന്റെ മനോഹരമായ കൂട്ടുകെട്ടാണ്. സൈഡ് പ്രൊഫൈലിൽ നീണ്ടുപോകുന്ന നേരായ വിൻഡോ ലൈൻ, ഉയർന്ന ബോണറ്റ്, കരുത്താർജിത ബ്ലാക്ക് ക്ലാഡിംഗ് എന്നിവ വിഷൻ എസിനെ ഒരു അസ്സൽ സാഹസിക എസ്‌യുവിലേക്ക് ഉയർത്തുന്നുണ്ട്.

കൂടാതെ മുകളിൽ ചതുരാകൃതിയിൽ നീളുന്ന റൂഫ്‌ലൈൻ, അതിനോടൊപ്പം ടെസ്റ്റ് മ്യൂളിൽ വ്യക്തമായി കണ്ട പനോരമിക് സൺറൂഫ് ഡിസൈൻ എന്നിവ ഒരു പ്രീമിയം മോഡേൺ സ്പർശം നൽകുന്നു. മോഡലിന്റെ ഇന്റീരിയർ ഇപ്പോഴും പൂർണ്ണമായും പുറത്തുവന്നിട്ടില്ലെങ്കിലും പരീക്ഷണ ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത് മഹീന്ദ്ര ഒരു ആധുനികവും യുവാക്കളെ കൂടുതൽ ആകർഷിക്കുന്ന തരത്തിലുള്ള ക്യാബിൻ ലേഔട്ട് തയ്യാറാക്കുന്നുണ്ട് എന്നതാണ്.

Mahindra Vision S Compact SUV Spied Again

വിശാലമായ ഡാഷ്ബോർഡ് ഡിസൈൻ, സെന്ററിൽ ഫ്രീ-സ്റ്റാൻഡിംഗ് വലിയ ടച്ച്സ്ക്രീൻ, പിയാനോ-ബ്ലാക്ക് ഫിനിഷുകൾ, ലളിതവും പ്രീമിയമായ ഹൊറിസോണ്ടൽ ലൈനുകളുള്ള ഡിസൈൻ എന്നിവ ഇതിനകംതന്നെ ശ്രദ്ധനേടിയവയാണ്. ഫ്ലോട്ട് ചെയ്യുന്ന സ്റ്റൈലിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോംപാക്റ്റ് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, കൂടുതൽ സ്മാർട്ട് സ്റ്റോറേജ് സൊലൂഷനുകൾ എന്നിവയും ഇതിന്റെ പുതിയ തലമുറ ക്യാബിൻ സമീപനത്തെ സൂചിപ്പിക്കുന്നു.

ഇന്ധനക്ഷമതയെ സംബന്ധിച്ച ഔദ്യോഗിക കണക്ക് മഹീന്ദ്ര ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ടെസ്റ്റിംഗ് ഘട്ടത്തിൽ നിന്നുള്ള സൂചനകളും, ലഭ്യമായ റിപ്പോർട്ടുകളും പ്രകാരം വിഷൻ എസ് തന്റെ സെഗ്മെന്റിലെ മറ്റു മോഡലുകളെ മറികടക്കുന്നവിധം കാര്യക്ഷമമായ മൈലേജ് നൽകാൻ സാധ്യതയുള്ളതായി വ്യവസായ വൃത്തങ്ങൾ പറയുന്നു. 1.2 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിനുകൾ ലഭ്യമാകാനാണ് സാധ്യത. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും പ്രതീക്ഷിക്കുന്നുണ്ട്.

Mahindra Vision S Compact SUV Spied Again

മാത്രവുമല്ല ഒരു മത്സരാധിഷ്ഠിത സുരക്ഷാ പാക്കേജുമായായിരിക്കും വിഷൻ എസ് എത്താൻ പോകുന്നത്. എയർബാഗുകളും, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷ ശക്തമാണ്. അതോടൊപ്പം 360° ക്യാമറ പോലുള്ള പ്രായോഗിക സുരക്ഷാ സഹായങ്ങളും, സിറ്റിയാത്രകളിലും ഹൈവേ ഡ്രൈവിംഗിലും സുരക്ഷ വർദ്ധിപ്പിക്കുന്ന ADAS സ്യൂട്ടിന്റെ സാധ്യതയും റിപ്പോർട്ടുകളിൽ പരാമർശിക്കുന്നുണ്ട്.

മഹീന്ദ്രയുടെ പുതിയ NU_IQ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വിഷൻ എസ് 2027ൽ വിപണിയിൽ പ്രത്യക്ഷപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ ഈ മോഡൽ അടുത്ത മാസ്സ്-മാർക്കറ്റ് ഹിറ്റാകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഒപ്പം പുതുമയുള്ള എക്സ്റ്റീരിയർ സ്റ്റൈലിംഗ്, ആധുനിക ഇന്റീരിയർ, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ, കാര്യക്ഷമമായ എഞ്ചിൻ ഓപ്ഷനുകൾ വിഷൻ എസിനെ സബ്-കാംപാക്റ്റ് എസ്‌യുവി സെഗ്മെന്റിൽ ശക്തമായ മത്സരാർത്ഥിയാക്കി മാറ്റും.

More from DriveSpark

Article Published On: Saturday, November 22, 2025, 13:30 [IST]
English summary
Mahindra vision s compact suv spied again
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X