ആദ്യ ദിനം 30179 ബുക്കിംഗ്, ഇവികൾ നേടിയത് 8742 കോടിയുടെ ഓര്‍ഡര്‍! വീണ്ടും മഹീന്ദ്ര മാജിക്

മഹീന്ദ്ര ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രാജ്യത്ത് വില്‍പ്പനക്കെത്തിച്ച രണ്ട് ഇലക്ട്രിക് കാര്‍ മോഡലുകളാണ് XEV 9e, BE 6 എന്നിവ. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ബോണ്‍ ഇലക്ട്രിക് കാറുകളാണ് ഇത്. അതായത് ഐസിഇ കാറുകള്‍ വൈദ്യുതീകരിക്കുന്നതിന് പകരം ഇവ പിറന്നതേ ഇലക്ട്രിക് കാറുകളായിട്ടാണ്. അതുകൊണ്ട് തന്നെ ഈ കാറുകളില്‍ വലിയ പ്രതീക്ഷകളാണ് കമ്പനിക്കുള്ളത്. വില പ്രഖ്യാപനത്തിന് ശേഷം ഇന്നലെ വാലന്‍ൈറന്‍സ് ദിനത്തില്‍ മഹീന്ദ്ര ഇരു എസ്‌യുവികളുടെയും ബുക്കിംഗ് ആരംഭിച്ചിരുന്നു. കമ്പനിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന സ്വീകരണമാണ് ഇന്ത്യക്കാര്‍ നല്‍കിയത്.

ആദ്യ ദിനം തന്നെ 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന് വിളിക്കപ്പെടുന്ന മോഡലുകള്‍ 30,179 ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. ബുക്കിംഗ് മൂല്യം 8742 കോടി രൂപ വരും. ഇന്ത്യയില്‍ ഒരു വര്‍ഷം വില്‍ക്കുന്നത് ഏകദേശം 1 ലക്ഷം പാസഞ്ചര്‍ ഇവികളാണെന്നിരിക്കേ ഈ ബുക്കിംഗ് കണക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആദ്യ ദിനം ബുക്ക് ചെയ്യപ്പെട്ടതില്‍ 56 ശതമാനം XEV 9e ആണ്. മറുവശത്ത് BE 6 ഇവിക്ക് 44 ശതമാനം ബുക്കിംഗ് ലഭിച്ചു.

mahindra be 6 xev 9e 30179 bookings

ആദ്യ ദിനം XEV 9e-ക്ക് 16900 ഓര്‍ഡറുകളും BE 6-ന് 13,279 ഓര്‍ഡറുകളും ലഭിച്ചു. രണ്ട് മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ് ഉള്ളതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇവികളുടെ ടോപ് എന്‍ഡ് വേരിയന്റുകള്‍ക്കാണ് ബുക്കിംഗുകള്‍ കൂടുതല്‍ ലഭിച്ചത്. കൂടുതല്‍ റേഞ്ചും പ്രീമിയം സവിശേഷതകളുമുള്ള വേരിയന്റുകളാണ് ആളുകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്.

ഇന്ത്യയില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന റെക്കോഡ് മഹീന്ദ്ര XEV 9e സന്തമാക്കി. 15000-ത്തിലേറെ ബുക്കിംഗുമായി ഈ റെക്കോഡ് നേരത്തെ എംജി വിന്‍ഡ്‌സര്‍ ഇവിയുടെ പക്കലായിരുന്നു. ഏതാനും മാസങ്ങള്‍ മാത്രമാണ് വിന്‍ഡ്‌സറിന് ഈ റെക്കോഡ് കൈയ്യില്‍ വെക്കാന്‍ സാധിച്ചത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്നോ ഈ വാഹനങ്ങള്‍ റിസര്‍വ് ചെയ്യാവുന്നതാണ്.

mahindra be 6 xev 9e 30179 bookings record one day

BE 6 മോഡലിന്റെ വില 18.90 ലക്ഷം രൂപ മുതലും അല്‍പ്പം വലിയ മോഡലായ XEV 9e ന്റെ വില 21.90 ലക്ഷം രൂപയിലും ആരംഭിക്കുന്നു. ഇവയെല്ലാം എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്. മഹീന്ദ്ര ഈ കാറുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ചില്‍ ഡെലിവറികള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഇവയുടെ ഉല്‍പ്പാദനം സജീവമായി നടക്കുന്നു. XEV 9E, BE6 കാര്‍ മോഡലുകളുടെ 2,281 യൂണിറ്റുകള്‍ ഇതുവരെ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വരും മാസങ്ങളില്‍ ഈ കാറുകളുടെ ഉത്പാദനം കൂടുതല്‍ വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.പാക്ക് 3 വേരിയന്റുകളുടെ ഡെലിവറികള്‍ 2025 മാര്‍ച്ച് പകുതി മുതല്‍ ആരംഭിക്കുമെന്നും പാക്ക് 3 സെലക്ട് വേരിയന്റുകള്‍ ജൂണ്‍ മുതല്‍ ഡെലിവറി ചെയ്യുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു. പാക്ക് 2 2025 ജൂലൈ മുതല്‍ ഡെലിവറി ചെയ്യുമെന്നും പാക്ക് വണ്‍ എബോവ്, പാക്ക് വണ്‍ എന്നിവ 2025 ഓഗസ്റ്റ് മുതല്‍ ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചു.

mahindra be 6 xev 9e 30179 bookings

59 kWh, 79 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണ് ഈ ഇവികളില്‍ ഓഫര്‍ ചെയ്യുന്നത്. 59 kWh ബാറ്ററി പായ്ക്ക് ഘടിപ്പിക്കുമ്പോള്‍ BE 6 ഇലക്ട്രിക് എസ്‌യുവി 535 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. 79 kWh ബാറ്ററിയുള്ള വേരിയന്റിന്റെ ക്ലെയിംഡ് റേഞ്ച് 682 കിലോമീറ്ററാണ്.

അതേസമയം XEV 9e 59 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 542 കിലോമീറ്ററും 79 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 656 കിലോമീറ്ററും ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ ബാറ്ററി സിസ്റ്റങ്ങള്‍ DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് വെറും 20 മിനിറ്റിനുള്ളില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു.

നിലവില്‍ മഹീന്ദ്ര റിയര്‍-വീല്‍ ഡ്രൈവ് സജ്ജീകരണത്തില്‍ മാത്രമാണ് ഇലക്ട്രിക് എസ്‌യുവികൾ വാഗ്ദാനം ചെയ്യുന്നത്. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൂസ്റ്റ് മോഡും വണ്‍-പെഡല്‍ ഡ്രൈവ് മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ ഇന്റഗ്രേറ്റഡ് സ്‌ക്രീനുകള്‍, ഡ്യുവല്‍ സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, വലിയ ഗ്ലാസ് റൂഫ്, എയര്‍ക്രാഫ്റ്റ് ത്രസ്റ്റര്‍ പോലുള്ള ഡ്രൈവ് ഷിഫ്റ്റര്‍, സെന്റര്‍ കണ്‍സോളിന് മുകളിലുള്ള ഒരു സെന്‍ട്രല്‍ സ്പാര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ADAS തുടങ്ങിയ സവിശേഷതകള്‍ ലഭ്യമാണ്.

ഓട്ടോ പാര്‍ക്കിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), 16-സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വെഹിക്കിള്‍-ടു-ലോഡ് (V2L) സാങ്കേതികവിദ്യ, മള്‍ട്ടിപ്പിള്‍ ഡ്രൈവ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍-2 ADAS എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Saturday, February 15, 2025, 12:00 [IST]
English summary
Mahindra xev 9e and be 6 bags over 30000 bookings on first day with booking value of rs 8472 crores
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X