സിംഗിൾ ചാർജിൽ മണാലിയിൽ നിന്ന് ഷിങ്കു ലയിലേക്ക്; ഞെട്ടിച്ച് മഹീന്ദ്ര XEV 9E-യുടെ വിളയാട്ടം
ആദ്യമെക്കെ ഇവി വാങ്ങുമ്പോൾ എല്ലാവർക്കും ഉളള ആശങ്കയാണ് വാഹനത്തിൻ്റെ റേഞ്ചിനെ സംബന്ധിച്ച്, എന്നാൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക ഇവികൾക്കും അത്യാവശം മികച്ച റേഞ്ചുണ്ട് എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ഒരു ദൂരയാത്ര പോകുമ്പോൾ വലിയ ആശങ്കയ്ക്ക് വഴിയില്ല, എന്നാൽ ഹൈറേഞ്ച് മേഖലകളിലേക്ക് പോകുമ്പോൾ ചാർജിങ്ങ് സ്റ്റേഷനുകളുടെ അഭാവം ഒരു പ്രശ്നം തന്നെയാണ്. എന്നാൽ അത് സമുദ്രനിരപ്പിൽ നിന്ന് 16000 അടി ഉയരത്തിലാണെങ്കിലോ. അങ്ങനെ പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. എന്നാൽ അങ്ങനെയൊരു ധൈര്യശാലി തൻ്റെ മഹീന്ദ്ര XEV 9E ഇവിയുമായി മണാലിയിൽ നിന്ന് ഷിങ്കുലയിലേക്ക് ഓടിച്ചു പോയിരിക്കുകയാണ്. അതു സിംഗിൾ ചാർജിലാണ് 280 കിലോമീറ്റർ യാത്ര ചെയ്തത്.
അതിനിപ്പോ എന്താ വാഹനത്തിന് മികച്ച റേഞ്ചുണ്ടല്ലോ എന്നാണ് ഉത്തരമെങ്കിൽ നിരപ്പായ റോഡിലേത് പോലുളള സാഹചര്യമല്ല ഹൈറേഞ്ചിൽ പ്രത്യേകിച്ച്മണാലി പോലെയൊരു ഭൂപ്രദേശങ്ങളിൽ. കൃത്യമായ റോഡോ ടാറിങ്ങോ പോലും ചില സ്ഥലങ്ങളിൽ ഇല്ല. അത് കൊണ്ട് തന്നെ ഒരു ഇവിയുമായി ഇത്രയും ദുർഘടമായ പാതയിലൂടെ പോകുക എന്നത് വളരെ റിസ്കുളള ഒരു പ്രവർത്തിയാണ് എന്ന് പറയാതെ തന്നെ എല്ലാവർക്കും മനസിലാകുമല്ലോ.

ഇൻസ്റ്റാഗ്രാമിൽ mr.dvvlogs എന്ന പേജിലാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മഹീന്ദ്ര XEV 9e ലൂടെ മണാലിയിൽ നിന്ന് ഷിങ്കു ലായിലേക്കുള്ള തൻ്റെ യാത്രകളെല്ലാം ചെറിയ വീഡിയോയിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ പ്രദേശത്തൊന്നു തന്നെ ചാർജിങ്ങ് സ്റ്റേഷനുകളില്ല എന്നതാണ് പ്രധാന കാര്യം.ചെറിയ വെളളച്ചാട്ടത്തിലൂടേയും, മണലും ചരലും നിറഞ്ഞ റോഡിലൂടെയൊക്കെ വാഹനം പോകുന്നത് കാണാം. മതിയായ തയ്യാറെടുപ്പുകളില്ലാതെ ഇത്തരം യാത്രകൾക്ക് മുതിരരുതേ എന്ന് പ്രത്യേകം വായനക്കാരെ ഓർമിപ്പിക്കുകയാണ്.
ഇനി മഹീന്ദ്രയുടെ ഇവി കൊമ്പൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര എസ്‌യുവി കൂപ്പെ ശൈലിയിലുള്ള 'ഇന്ത്യന്‍ ടെസ്‌ല' പുറത്തിറക്കിയത്. കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 23.20 ലക്ഷം രൂപ മാത്രമാണ് വില. മോഡേണ്‍ ഫീച്ചറുകളും അതിശയിപ്പിക്കുന്ന ഡിസൈനുമുള്ള ഈ കാര്‍ രാജ്യത്തെ സെലിബ്രിറ്റികളെയും സമ്പന്നരെയും ഒരുപോലെ ആകര്‍ഷിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സിംഗിള്‍ മോട്ടോറിനൊപ്പം 59kWh ബാറ്ററി പായ്ക്കും ചേര്‍ന്നാണ് കാറിന് കരുത്ത് പകരുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നാണ് മഹീന്ദ്ര പറയുന്നത്. 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ വാഹനം 6.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഡാഷ്ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകള്‍ പോലുള്ള പ്രീമിയം സവിശേഷതകളുമായി വരുന്ന 'സിനിമാസ്‌കോപ്പ് കോക്ക്പിറ്റ്', പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍, വിഷന്‍എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA (മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍), ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് കാറിലെ ശ്രദ്ധേയമായ സവിശേഷതകള്‍.

സീറ്റ് വെന്റിലേഷനോട് കൂടിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.യാത്രക്കാരുടെ സുരക്ഷക്കായി ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ എന്നിവയും നല്‍കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








