ലോകത്ത് തന്നെ ആദ്യം! ബജറ്റ് വിലയില്‍ 'തീയറ്റര്‍ എക്‌സ്പീരിയന്‍സ്' നല്‍കുന്ന എസ്‌യുവിയുമായി മഹീന്ദ്ര
ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ മികച്ച ദൃശ്യ-ശ്രവ്യ അനുഭവം തരുന്ന തീയറ്റര്‍ തെരഞ്ഞെടുക്കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയുള്ള തീയറ്റര്‍ നോക്കി സിനിമ കാണാന്‍ പോകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ശബ്ദത്തില്‍ കൂടുതല്‍ വ്യക്തയും ആഴവും നല്‍കുന്ന ആകര്‍ഷകമായ സൗണ്ട് എക്‌സ്പീരിയന്‍സ് പ്രാദാനം ചെയ്യുന്ന ഡോള്‍ബി അറ്റ്‌മോസ് സജ്ജീകരിച്ചെത്തുന്ന കാറുകള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി പ്രമുഖ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവികളുടെ ഹൈലൈറ്റുകളില്‍ ഒന്നാക്കി ഇത് നല്‍കിവരുന്നു. ഇപ്പോള്‍ മഹീന്ദ്ര തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ XUV 3XO-യില്‍ ഡോള്‍ബി അറ്റ്‌മോസ് ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
പുതുതായി പുറത്തിറക്കിയ XUV 3XO REVX A മുതല്‍ ഡോള്‍ബി അറ്റ്‌മോസ് ലഭ്യമായി തുടങ്ങും.ഇതോടെ, 12 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആഗോളതലത്തിലെ ആദ്യത്തെ എസ്യുവിയായി മഹീന്ദ്ര XUV 3XO മാറി. BE 6, XEV 9e, ഥാര്‍ റോക്സ് മോഡലുകള്‍ക്ക് ശേഷം ഡോള്‍ബി അറ്റ്മോസ് സജ്ജീകരിച്ചിരിക്കുന്ന നാലാമത്തെ മഹീന്ദ്ര വാഹനമാണിത്.

REVX A കൂടാതെ, എസ്‌യുവിയുടെ AX5L, AX7, AX7L വേരിയന്റുകളിലും ഡോള്‍ബി അറ്റ്മോസ് ലഭ്യമാകും. ക്യാബിന്‍ ഡിസൈനിന് അനുയോജ്യമായ രീതിയില്‍ ട്യൂണ്‍ ചെയ്ത 6 സ്പീക്കര്‍ സിസ്റ്റം ആണ് ഈ സജ്ജീകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ബാസ്, സൗണ്ട് ഡീറ്റെയിലിംഗ് എന്നിവയ്ക്കായി AX7L വേരിയന്റില്‍ ഒരു സബ് വൂഫറും ഉണ്ടാകും.
മഹീന്ദ്ര XUV 3XO ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഗാന മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഇന്റഗ്രേറ്റ് ചെയ്യുന്നു. ഇത് ഉപയോക്താക്കള്‍ക്ക് യാത്രയില്‍ ഡോള്‍ബി അറ്റ്മോസ് മ്യൂസിക്കിലേക്ക് ഡയരക്ട് ആക്‌സസ് നല്‍കുന്നു. ഡോള്‍ബി അറ്റ്മോസ് സംയോജിപ്പിച്ചെത്തുന്ന ഈ 4 വേരിയന്റുകളുടെ ഡെലിവറി സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കും.
ഇക്കഴിഞ്ഞ ജൂലൈ ആദ്യവാരമാണ് 8.94 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ മഹീന്ദ്ര XUV 3XO REVX സീരീസ് അവതരിപ്പിച്ചത്. REVX സീരീസിന്റെ മൂന്ന് വേരിയന്റുകളും അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്. ഗാലക്‌സി ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങള്‍.
പുതിയ നിറമുള്ള ബോഡി ഗ്രില്‍, കറുത്ത അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ റൂഫ്, ബാഡ്ജിംഗ് എന്നിവയൊക്കെയാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. REVX M,REVX M(O),REVX A എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി രണ്ട് പവര്‍ട്രെയിനുകളിലാണ് പുത്തന്‍ മോഡല്‍ ലഭ്യമാകുന്നത്. 82 bhp പവറും 200 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ സ്റ്റാലിയന്‍ TCMPFi എഞ്ചിനാണ് മോഡലിന്റെ ഹൃദയം.
ബോഡി-കളര്‍ ഗ്രില്ലുള്ള സ്ലീക്ക് ഫ്രണ്ട്, ഫുള്‍-വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്ലുകള്‍, R16 ബ്ലാക്ക് വീല്‍ കവറുകള്‍, സ്‌പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവ ഇതിന്റെ ബോള്‍ഡ് ലുക്ക് വര്‍ധിപ്പിക്കുന്നു. ഇനി അകത്തേക്ക് കയറിയാല്‍ പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകളുള്ള 26.03 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇമ്മേഴ്സീവ് ക്യാബിന്‍ അനുഭവത്തിനായി 4-സ്പീക്കര്‍ ഓഡിയോ സജ്ജീകരണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ (HHC) ഉള്ള ESC, എല്ലാ 4 ഡിസ്‌ക് ബ്രേക്കുകളും ഉള്‍പ്പെടെ 35 സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളോടെ വരുന്ന കാറില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലെത്തുന്ന സ്റ്റാന്‍ഡേര്‍ഡ് XUV 3XO-ക്ക് 7.99 ലക്ഷം മുതല്‍ 15.80 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില .


Click it and Unblock the Notifications








