പാവങ്ങളുടെ വേരിയന്റ് കിട്ടാന്‍ നല്ല ക്ഷമ വേണം! 8 ലക്ഷത്തിന്റെ എസ്‌യുവിക്കുള്ള തിരക്ക് കുറയുന്നില്ല
ഇന്ത്യയില്‍ കിടമത്സരം നടക്കുന്ന കാര്‍ സെഗ്‌മെന്റ് ആണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. 2025 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയായിരുന്നു. 21,461 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ് ഇന്ത്യയിലെ നമ്പര്‍ 1 കാറായി മാറിയത്. ഈ വിഭാഗത്തില്‍ മാറ്റുരക്കുന്ന മഹീന്ദ്ര മോഡലാണ് XUV 3XO. സ്പോര്‍ട്ടി ഡിസൈനും നൂതന സവിശേഷതകളുമായി വരുന്ന ഈ കാര്‍ അതിന്റെ മുന്‍ഗാമിയായ XUV300-യേക്കാള്‍ ജനപ്രിയാനാണ്. സെഗ്മെന്റില്‍ ആറാം സ്ഥാനത്തുള്ള XUV3XO-യ്ക്ക് കഴിഞ്ഞ മാസം 7861 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
2024 ഫെബ്രുവരിയില്‍ വിറ്റ 4218 യൂണിറ്റിനെ അപേക്ഷിച്ച് 86.37 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും വിജയകരമായ നാലാമത്തെ കാറായി ഇത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഫെബ്രുവരിയില്‍, XUV700, XUV400 ഇവി, മറാസോ എന്നീ മോഡലുകളേക്കാള്‍ ആവശ്യക്കാര്‍ ഈ ചെറു എസ്‌യുവിക്കായിരുന്നു. നിങ്ങളില്‍ ആരെങ്കിലും ഈ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാത്തിരിപ്പ് കാലയളവ് എത്രയാണെന്ന് അറിഞ്ഞ് വെക്കണം. മഹീന്ദ്ര XUV 3XO മോഡല്‍ ബുക്ക് ചെയ്താല്‍ ഡെലിവറിക്ക് എത്ര ദിവസമെടുക്കുമെന്ന് പറഞ്ഞുതരാം.

MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 L, AX7, AX7 L എന്നീ വേരിയന്റുകളിലാണ് ഇത് വിപണിയിലെത്തുന്നത്. ആവശ്യക്കാര്‍ ഏറെയായതിനാല്‍ കാറിന്റെ കാത്തിരിപ്പ് കാലയളവ് 1 വര്‍ഷത്തിലെത്തിയിട്ടുണ്ട്. 7.99 ലക്ഷം രൂപ വിലയുള്ള ബേസ് MX1 വേരിയന്റ് ബുക്ക് ചെയ്യാനൊരുങ്ങുന്നവര്‍ക്ക് നല്ല ക്ഷമ വേണം.
MX1 വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന 1.2 ലിറ്റര്‍ TCMPFi പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് 112 PS പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

രണ്ടാമത്തെ MX2 വേരിയന്റില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 117 PS പവറും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. MX2 വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് വളരെ കുറവാണ്. ചില സ്ഥലങ്ങളില്‍ ഇത് ഉടനടി ലഭ്യമാകും. ചില സ്ഥലങ്ങളില്‍ നിങ്ങള്‍ രണ്ടാഴ്ച മാത്രം കാത്തിരിക്കണം.
MX2 പ്രോ വേരിയന്റ് TCMPFi പെട്രോള്‍ എഞ്ചിന്‍ (മാനുവല്‍, ഓട്ടോമാറ്റിക്), ടര്‍ബോ ഡീസല്‍ (മാനുവല്‍ ഗിയര്‍ബോക്‌സ്) എന്നീ രണ്ട് ഓപ്ഷനുകളില്‍ വാങ്ങാനാകും. MX2 പ്രോ പെട്രോള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി 10 ആഴ്ച കാത്തിരിക്കേണ്ടി വരും. അതേസമയം ഡീസല്‍ വേരിയന്റുകള്‍ക്ക് പരമാവധി രണ്ടാഴ്ചത്തെ കാത്തിരിപ്പ് കാലയളവാണ് പറയുന്നത്.
എസ്‌യുവിയുടെ MX3 വേരിയന്റ് പെട്രോള്‍ (മാനുവല്‍, ഓട്ടോമാറ്റിക്), ഡീസല്‍ (മാനുവല്‍, ഓട്ടോമാറ്റിക്) ഓപ്ഷനുകളില്‍ വില്‍ക്കുന്നു. MX2 പ്രോയുടെ അതേ കാത്തിരിപ്പ് കാലയളവ് ഈ കാറിനും ഉണ്ട്. MX3 പ്രോയുടെ പെട്രോള്‍ പതിപ്പിന് 10 ആഴ്ച വരെയും ഡീസലിന് രണ്ടാഴ്ച വരെയുമാണ് കാത്തിരിക്കേണ്ടത്.
XUV 3XO-യുടെ AX5 വേരിയന്റില്‍ TCMPFi പെട്രോള്‍ (മാനുവല്‍, ഓട്ടോമാറ്റിക്), ടര്‍ബോ ഡീസല്‍ എഞ്ചിന്‍ (മാനുവല്‍, ഓട്ടോമാറ്റിക്) ഓപ്ഷനുകള്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ഡെലിവറിയാകാന്‍ പരമാവധി 8 ആഴ്ച കാത്തിരിക്കേണ്ടി വരും. മറുവശത്ത് ഡീസല്‍ പതിപ്പുകള്‍ രണ്ടാഴ്ച കൊണ്ട് കൈയ്യില്‍ കിട്ടും.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം ഓഫര്‍ ചെയ്യുന്ന ഉയര്‍ന്ന AX5 L വേരിയന്റ് രണ്ടാഴ്ച കൊണ്ട് ഡെലിവറിയെടുക്കാം. ടോപ്പ്-സ്‌പെക്ക് AX7 ലക്ഷ്വറി മോഡല്‍ ഉള്‍പ്പെടെയുള്ള AX7 വേരിയന്റുകള്‍ ടര്‍ബോ പെട്രോള്‍, ടര്‍ബോ ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ചിലയിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകള്‍ക്ക് ഉടനടി ഡെലിവറിക്ക് ലഭ്യമാകും. പരമാവധി 2 ആഴ്ച വരെ മാത്രമേ കാത്തിരിപ്പ് കാലയളവുള്ളൂ.
മഹീന്ദ്രയുടെ ചില മോഡലുകളെ അപേക്ഷിച്ച് എസ്‌യുവിക്ക് താരതമ്യേന കുറഞ്ഞ കാത്തിരിപ്പ് കാലയളവാണ് ഉള്ളത്. ബേസ് വേരിയന്റിന് മാത്രമേ കൂടുതല്‍ കാത്തിരിപ്പ് കാലയളവ് ഉള്ളൂ. 0 മുതല്‍ 10 ആഴ്ച വരെയുള്ള കാത്തിരിപ്പ് കാലയളവുള്ള വേരിയന്റുകളുള്ളതിനാല്‍ ഈ എസ്‌യുവി വരും മാസങ്ങളില്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ടാകും. സെഗ്‌മെന്റില്‍ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, സ്‌കോഡ കൈലാക്ക് തുടങ്ങിയ മോഡലുകളുമായാണ് XUV 3XO ഏറ്റുമുട്ടുന്നത്.


Click it and Unblock the Notifications








