മഹീന്ദ്രയുടെ അടുത്ത ഇവി ഉടനെയെത്തും; ക്യാമറക്കണ്ണിൽ കുടുങ്ങിയ ആളെ മനസിലായോ
മഹീന്ദ്രയുടെ രണ്ട് ഇവികൾക്കും മികച്ച വിൽപ്പനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, മഹീന്ദ്രയുടെ ഇവി തേരോട്ടം ഇത് കൊണ്ട് അവസാനിച്ചുവെന്ന് കരുതിയവരാണ് പലരും, എന്നാൽ ഇപ്പോഴിതാ മൂന്നാമത്തെ ഇവിയായി വരാൻ പോകുന്നത് XUV 700 മോഡലിൻ്റെ ഇലക്ട്രിക്കാണെന്ന് പുതിയ സ്പൈ ഷോട്ടുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇലക്ട്രിക് XUV 700 അല്ലെങ്കിൽ XEV 7e-യെ കുറിച്ച് ഔദ്യോഗികമായി സൂചനകളൊന്നും തന്നെ നൽകിയിട്ടില്ല. ചാർജിംഗ് പോർട്ട് ICE XUV 700 മോഡലിൻ്റെ ഇന്ധന ലിഡ് ഉണ്ടായിരുന്നിടത്താണെന്ന് ചിത്രങ്ങളിലൂടെ മനസിലാകും. അതിനൊപ്പം തന്നെ അടിപൊളി അലോയ് വീലുകളും അകത്ത് സൺ ബ്ലൈൻഡറുകളും കാണാൻ സാധിക്കുന്നുണ്ട്.
XUV700 ഇലക്ട്രിക് മോഡൽ മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് INGLO സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, വലിപ്പത്തിന്റെ കാര്യത്തിൽ ഇത് പെട്രോൾ, ഡീസൽ XUV700 എസ്‌യുവിയേക്കാൾ സമ്പന്നവുമായിരിക്കും. ഇത് മൂന്നാംനിരയിൽ കൂടുതൽ ഇടം കണ്ടെത്താൻ ബ്രാൻഡിനെ സഹായിക്കുന്ന കാര്യമാണ്. ഏകദേശം 80kWh ശേഷിയുള്ള ബാറ്ററി പായ്ക്കുമായാവും ഇവിയുടെ വരവ് എന്നാണ് സൂചന.

വാഹനത്തിൻ്റെ പേര് ഇത് വരെ ഔദ്യോഗികമായി കമ്പനി പുറത്ത് വിട്ടിട്ടില്ല എങ്കിലും XEV 9e ഇവിയുടെ ഫ്യൂച്ചറിസ്റ്റിക് രൂപത്തിന് വിപരീതമായി XEV 7e കൂടുതൽ പരമ്പരാഗത ഡിസൈനിലായിരിക്കും ഒരുങ്ങുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ നോക്കിയാൽ കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നും തന്നെ എടുത്തു പറയാനില്ല.
ഇവിയുടെ ഉൾവശത്ത് ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സംയോജിപ്പിക്കും. ലെവൽ 2 ADAS, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ നിരവധി പ്രീമിയം സൗകര്യങ്ങളാണ് സമ്പന്നമായിരിക്കും ഇന്റീരിയർ.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ മറ്റ് വാഹനങ്ങളെ പോലെ തന്നെ 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗിനൊപ്പം വിപുലമായ സുരക്ഷാ സന്നാഹങ്ങളും മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കുമായി ബിവൈഡിയുടെ LFP സെല്ലുകൾ പ്രയോജനപ്പെടുത്തി 59 kWh ബാറ്ററി പായ്ക്ക് XEV 7e എസ്‌യുവിയിൽ സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 സെപ്റ്റംബർ മാസത്തിൽ മഹീന്ദ്ര സ്കോർപിയോയുടെ 18,372 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. പോയ വർഷം ഇതേ സമയത്തെ 14,438 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കച്ചോടം 27 ശതമാനത്തോളം ലാഭത്തിലാണ്. ഇതോടെ മഹീന്ദ്രയുടെ ടോപ്പ് സെല്ലിംഗ് മോഡലാവാൻ സ്കോർപിയോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈയൊരു ഉയർന്ന വില നിലവാരം ഉണ്ടായിട്ടും ആളുകൾ സ്കോർപിയോ നിരയെ തേടിയെത്തുന്നത് വലിയ നേട്ടം തന്നെയാണ്.
പുതുതലമുറ ആവർത്തനമായ N പതിപ്പിന് പുറമെ പഴയ മോഡലിന്റെ ആരാധകരെ തൃപ്ത്തിപ്പെടുക്കാൻ സ്കോർപിയോ ക്ലാസിക്കും കമ്പനി വിപണനം ചെയ്യുന്നുണ്ട്. സ്കോർപിയോ ക്ലാസിക്കിന് 12.98 ലക്ഷം മുതൽ 16.71 ലക്ഷം രൂപ വരെയാണ് ഇതിന് വരുന്ന എക്സ്ഷോറൂം വില. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








