മഹീന്ദ്രയുടെ പുത്തൻ ഫാമിലി കാറിനെ കണ്ടോ; മാർക്കറ്റ് ഭരിക്കാൻ പോകുന്ന ഐറ്റം ലോഡിങ്ങ്
മഹീന്ദ്രയുടെ പുതിയ ഫാമിലി കാർ വരുന്നു എന്നൊരു ശ്രുതി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയിരുന്നു, എന്നാൽ ചിലയിടങ്ങിൽ മോഡലിൻ്റെ സ്പൈ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോഴാണ് പലർക്കും വിശ്വാസം വന്നത്. എന്നാൽ xuv 700-യുടെ മുഖം മിനുക്കി അവതരിപ്പിക്കുന്ന മോഡലാണ് ഇതെന്നാണ് കരകമ്പി. സ്പൈ ചിത്രങ്ങളിൽ നിന്നും അത് തന്നെയാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുന്നത്. xuv 700-യുടെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്താണെന്ന് വച്ചാൽ രാജ്യത്ത് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) അടക്കമുള്ള ഫീച്ചറുകള്‍ തരംഗമാക്കിയത് ഈ ഒരു മോഡല്‍ ആയിരുന്നു. ഇനി ഫെയ്സ്‌ലിഫ്റ്റ് പതിപ്പിൻ്റെ കൂടുതൽ വിശേഷങ്ങളിലേക്ക് ഒന്ന് നോക്കിയാലോ.
വാഹനം മുഴുവനായി തന്നെ പൊതിഞ്ഞിട്ടുണ്ടെങ്കിലും മുന്നിലെ ചില ഡിസൈൻ ഘടകങ്ങൾ വളരെ വ്യക്തമായി തന്നെ എടുത്തു കാണാൻ സാധിക്കുന്നുണ്ട്. കൂടുതല്‍ ചരിഞ്ഞ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള ഒരു പുതിയ ഗ്രില്‍ ഉള്‍പ്പെടെ മുന്‍വശത്ത് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍ കാണാൻ കഴിയുന്നുണ്ടേ. അതോടൊപ്പം തന്നെ പുത്തൻ ഥാർ റോക്സിൽ കാണുന്നത് പോലെയുളള വട്ടത്തിലുളള ഹെഡ്‌ലൈറ്റാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ചില ഡിസൈനുകളിൽ സമാനതകളുണ്ടെങ്കിലും പഴയ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് മാറ്റങ്ങളുമായിട്ടായിരിക്കും മഹീന്ദ്ര തങ്ങളുടെ മുഖം മിനുക്കിയ മോഡലിനെ നിരത്തിലിറക്കുക. വെന്റിലേറ്റഡ് സീറ്റുകള്‍, XEV 9e ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായ ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് സജ്ജീകരണം, റിയര്‍ ഓട്ടോമന്‍ സീറ്റിംഗ്, ഡിജിറ്റല്‍ കീ ആക്സസ്, സെല്‍ഫ് പാര്‍ക്കിംഗ് സിസ്റ്റം, ഡോള്‍ബി പിന്തുണയുള്ള അപ്‌ഗ്രേഡഡ് ഹാര്‍മന്‍ ഓഡിയോ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ ഉള്‍പ്പെടുത്തിയേക്കാം.
എഞ്ചിനിൽ ഒരു മാറ്റം വരുത്താൻ കമ്പനി ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ല.അത് കൊണ്ട് തന്നെ 197 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 182 bhp പവറും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും തുടര്‍ന്നും എസ്‌യുവിയില്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടായിരിക്കും ജോടിയാക്കുക.

നിലവിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികൾക്കായുള്ള സേഫ്റ്റിയിൽ 4-സ്റ്റാർ റേറ്റിംഗുമാണ് XUV700 എസ്‌യുവിക്ക് നേടാനായിട്ടുള്ളത്. എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നീ സേഫ്റ്റി ഫീച്ചേഴ്‌സുകളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുള്ളതിനാൽ യാത്രകളിൽ ടെൻഷനൊന്നും വേണ്ട.
ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് XUV700 എസ്‌യുവിയുടെ അകത്തളത്തെ സമ്പന്നമാക്കുന്ന കാര്യങ്ങൾ.
എസ്‌യുവികളോട് എന്നും ഇന്ത്യൻ വിപണിക്ക് പ്രത്യേക താൽപ്പര്യം കൂടുതലാണ്. അത് മോഡുകളുടെ വിൽപ്പനയിലുളള വർധനവ് കാണുമ്പോൾ തന്നെ അറിയാമല്ലോ. പ്രത്യേകിച്ച് മഹീന്ദ്രയുടെ 7 സീറ്ററിന് വിപണിയിൽ വലിയ സ്വാധീനമുണ്ടെന്ന് പറയാതെ വയ്യ. ജനപ്രിയ മോഡലില്‍ അപ്ഡേറ്റഡ് ഡിസൈന്‍ മികവും ഫീച്ചര്‍ അപ്‌ഡേറ്റുകളും കമ്പനി കൊണ്ടുവരുന്നത് കൊണ്ട് തന്നെ വാഹന പ്രേമികൾ വലിയ കാത്തിരിപ്പിലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








