രാജ്യം കാത്തിരിക്കുന്ന കാര്‍ ആദ്യം സ്വന്തമാക്കണോ? ചെയ്യേണ്ടത് ഇത്ര മാത്രം, വേണ്ടത് 25000 രൂപ

മിഡ്സൈസ് എസ്‌യുവി വിഭാഗത്തില്‍ ഇന്ന് ട്രെന്‍ഡിംഗായ പല ഫീച്ചറുകളും ജനകീയമാക്കിയ ബ്ലോക്ക്ബസ്റ്റര്‍ മോഡലാണ് മഹീന്ദ്ര XUV 700. ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര എസ്‌യുവിയായ XUV700 പുതിയ നാമം സ്വീകരിച്ച് മുഖംമിനുക്കി പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. XUV 7XO എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ എസ്‌യുവി 2026 ജനുവരി അഞ്ചിന് ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. ഇതിന്് മുമ്പ് തന്നെ എസ്‌യുവിയുടെ സവിശേഷതകളെ കുറിച്ച് സൂചന നല്‍കുന്ന ടീസറുകള്‍ കമ്പനി കൃത്യമായ ഇടവേളകളില്‍ പുറത്തുവിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനോടകം ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച പുതിയ കാറിന്റെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

പുതിയ മഹീന്ദ്ര XUV 7XO എസ്‌യുവിക്കായുള്ള ബുക്കിംഗ് ഇന്ന് (2025 ഡിസംബര്‍ 15) ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിലൂടനീളം ആരംഭിച്ചു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ കാര്‍ റിസര്‍വ് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും.

mahindra xuv 7xo teaser

മുകളില്‍ പറഞ്ഞ പോലെ മഹീന്ദ്ര ഇതിനോടകം പുറത്തുവിട്ട ടീസറുകള്‍ എസ്‌യുവിയുടെ ഡിസൈന്‍, ഫീച്ചര്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നുണ്ട്. മഹീന്ദ്ര 7XO എസ്‌യുവിയുടെ സമഗ്രമായ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എസ്യുവി മൊത്തത്തില്‍ നിലവിലെ മോഡലിന്റെ അതേ രൂപം നിലനിര്‍ത്തുമെന്നാണ് ടീസര്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ബ്രാന്‍ഡിന്റെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവികളായ XEV 9e , XEV 9s എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ ആധുനികമായ ഡിസൈനായിരിക്കും ലഭിക്കുക.

ടീസറുകള്‍ പ്രകാരം, പുതിയ XUV 7XO-യില്‍ പുതിയ ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ സജ്ജീകരിച്ചിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര 'XEV 9S' ഇലക്ട്രിക് 7 സീറ്റര്‍ എസ്‌യുവിക്ക് സമാനമായി 'L' ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (DRL) ഇതില്‍ ഉണ്ടാകും. പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകളും XEV 9S ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കും.

mahindra xuv 7xo teaser

സില്‍വര്‍ സ്ലാറ്റുകളുള്ള പുതിയ ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്ല്, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, എയറോ കവറുകളോട് കൂടിയ പുതിയ അലോയ് വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയറില്‍ വരുന്ന മറ്റ് മാറ്റങ്ങള്‍. അകത്തേക്ക് കടന്നാല്‍ XEV 9S ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായ ട്രിപ്പിള്‍-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് ഉണ്ടാകുമെന്നും ടീസറുകള്‍ സൂചിപ്പിക്കുന്നു. പുത്തന്‍ ഡിസൈനിലുള്ള എസി വെന്റുകള്‍ ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ മറ്റ് നിരവധി മോഡേണ്‍ ഫീച്ചറുകളും എസ്‌യുവിക്ക് ലഭിക്കും.

ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തന്നെയാണ് XUV 7XO-യില്‍ പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചോയ്‌സുകളോടെ ലഭ്യമാകും. നിലവിലെ XUV700 എസ്‌യുവിയില്‍ വരുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ (200 hp, 380 Nm ടോര്‍ക്ക്) ആയിരിക്കും ഒരു ഓപ്ഷന്‍. 185 bhp പവറും 450 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിന്റെ സേവനം തുടര്‍ന്നും ലഭ്യമായേക്കും.

mahindra xuv 7xo teaser

ഇരു എഞ്ചിനുകള്‍ക്കുമൊപ്പം 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തുടര്‍ന്നും ലഭ്യമാകും. XUV700-ലെ ഡീസല്‍ വേരിയന്റിനൊപ്പം ലഭിക്കുന്ന ഓള്‍-വീല്‍-ഡ്രൈവ് (AWD) ഓപ്ഷന്‍ പുതിയ XUV 7XO-ലും ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. മഹീന്ദ്ര പെട്രോള്‍ എഞ്ചിനില്‍ ഡ്രൈവ് മോഡുകള്‍ ചേര്‍ക്കുമെന്നും പറയപ്പെടുന്നു. ഡീട്യൂണ്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് മികച്ച ഇന്ധനക്ഷമത നേടാന്‍ ഇത് സഹായിക്കും.

മഹീന്ദ്ര XUV700 നിലവില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ബെസ്റ്റ് സെല്ലര്‍ എസ്‌യുവികളില്‍ ഒന്നാണ്. പുത്തന്‍ അപ്‌ഡേറ്റിലൂടെ സെഗ്‌മെന്റിലുള്ള മേധാവിത്തം ഉറപ്പിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. എതിരാളികളായ ടാറ്റ ഹാരിയറും സഫാരിയും പെട്രോള്‍ എഞ്ചിനുമായി പരിഷ്‌കാരികളാകുന്നതിനാല്‍ അതിന് ചെക്ക് വെക്കാന്‍ തക്കതായ ഒരു നീക്കം അത്യാവശ്യമാണ്. ഏതായാലും ജനുവരി ആദ്യം വാരം ലോഞ്ച് ചെയ്യുന്നതിന് മുമ്പായി കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി നമുക്ക് കാത്തിരിക്കാം.

More from DriveSpark

Article Published On: Monday, December 15, 2025, 17:41 [IST]
English summary
Mahindra xuv 7xo bookings open now at rs 21000 token amount all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X